- Trending Now:
നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച 350.71 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്ത് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയ സ്വര്‍ണം ഇന്റലിജന്‍സ് വിഭാഗം സ്വര്‍ണ്ണ വേട്ട നടത്തിയത്. മതിയായ രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും, തെറ്റായതുമായ രേഖകള്‍ ഉപയോഗിച്ചു കടത്തിയ സ്വര്‍ണ്ണാഭരണങ്ങളാണ് പിടികൂടിയത്. ഇതുവഴി നികുതി, പിഴ ഇനങ്ങളിലായി 14.62 കോടി രൂപ സര്‍ക്കാരിന് ലഭിച്ചു.
സ്വര്‍ണ്ണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഇന്റലിജന്‍സ് വിഭാഗം നടത്തിയ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഇത്രയും സ്വര്‍ണ്ണം പിടികൂടാന്‍ കഴിഞ്ഞത്. വാഹന പരിശോധനയിലൂടെയും, ജൂവലറികള്‍, ഹാള്‍ മാര്‍ക്കിങ് സ്ഥാപനങ്ങള്‍, സ്വര്‍ണ്ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയുടെ സമീപവും നടത്തിയ പരിശോധനകളില്‍ നിന്നാണ് 306 കേസുകളിലായി ഇത്രയും സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണ്ണാഭരണങ്ങള്‍, ഉരുക്കിയ സ്വര്‍ണ്ണം, സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ തുടങ്ങിയ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.
2020-21 സാമ്പത്തിക വര്‍ഷം 133 കേസുകളില്‍ 87.37 കിലോ സ്വര്‍ണ്ണം പിടികൂടി 8.98 കോടി രൂപ വരുമാനം ഉണ്ടാക്കിയ സ്ഥാനത്താണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 350.71 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടുകയും 14.62 കോടി വരുമാനം നേടുകയും ചെയ്തത്.
സംസ്ഥാനത്ത് നടക്കുന്ന ചരക്ക് സേവന നികുതി വെട്ടിപ്പുകള്‍ തടയാനായി ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം നടത്തുന്ന വാഹന പരിശോധനകള്‍, ടെസ്റ്റ് പര്‍ച്ചേസുകള്‍, കട പരിശോധനകള്‍ എന്നിവ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Story highlights: The State Goods and Services Tax department seized 350.71 kg of gold during tax evasion checks in 2021-22
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.