- Trending Now:
കൊച്ചി: ടാറ്റ ഗ്രൂപ്പും ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസും ചേർന്ന് 2024ലെ ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസ് വിജയികൾക്കുള്ള പുരസ്കാരങ്ങൾ മുംബൈയിലെ താജ്മഹൽ പാലസിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.
ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ആരോഗ്യ സംരക്ഷണം തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക വെല്ലുവിളികളെ നേരിടാൻ കഴിയുന്ന മികച്ച സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന ഇന്ത്യയിലെ ശാസ്ത്രജ്ഞരെ തിരിച്ചറിയാനും പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ളതാണ് 2023-ൽ ആരംഭിച്ച ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസ്.
ഭക്ഷ്യ സുരക്ഷ വിഭാഗത്തിൽ തിരുവനന്തപുരത്തെ സിഎസ്ഐആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ സി. ആനന്ദരാമകൃഷ്ണൻ പിഎച്ച്ഡി, സുസ്ഥിരത വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിലെ അമർത്യ മുഖോപാധ്യായ ഡിഫിൽ, ആരോഗ്യ സംരക്ഷ വിഭാഗത്തിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ രാഘവൻ വരദരാജൻ പിഎച്ച്ഡി എന്നിവരാണ് 2024 ലെ ടാറ്റ ട്രാൻസ്ഫർമേഷൻ പ്രൈസ് വിജയികളായി തിരഞെടുക്കപ്പെട്ടത്.
ആദ്യം സാങ്കേതിക എന്ന വരാൻ പോകുന്ന കാലത്ത് ഇന്ത്യയ്ക്ക് വലിയ തോതിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കാഴ്ചപ്പാടിൽ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണെന്ന് ടാറ്റ സൺസ് ബോർഡ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പറഞ്ഞു. പുതിയ സാങ്കേതികവിദ്യയുടെ അപ്പുറത്തേയ്ക്കുള്ള ആഴമേറിയതും അടിസ്ഥാനപരവുമായ ഗവേഷണങ്ങളും പുതുമയുള്ളവരുമായ ശാസ്ത്രജ്ഞരെയും ആവശ്യമുണ്ട്. ഇന്ത്യയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ വിപുലമായ തോതിലുള്ള വിന്യാസത്തിന് തയ്യാറുള്ള, ഇന്ത്യയിലുടനീളമുള്ള ഗവേഷണ ലാബുകളിൽ വികസിപ്പിച്ചെടുത്ത പുതിയ കണ്ടുപിടുത്തങ്ങളെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ടാറ്റ ട്രാൻസ്ഫർമേഷൻ പ്രൈസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
18 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 169 എൻട്രികളിൽ നിന്നാണ് വിദഗ്ധ അന്താരാഷ്ട്ര ജൂറി 2024ലെ ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസ് വിജയികളെ തിരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.