- Trending Now:
കുതിപ്പിനൊരുങ്ങി ടാറ്റ
ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ 28900 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ടാറ്റാ മോട്ടോര്‍സ്. ഇലക്ട്രിക് വാഹന ബിസിനസ്സിനായി പ്രത്യേകമായി മൂലധനം സമാഹരിക്കാനും കമ്പനി തീരുമാനിച്ചു. 2025ന് മുമ്പ് 10 ഇവി മോഡലുകള്‍ പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2008 ജൂണ്‍ 2നാണ് ടാറ്റ മോട്ടോര്‍സ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡ് മോട്ടോഴ്സില്‍ നിന്ന് 2.3 ബില്യണ്‍ ഡോളറിന് വാങ്ങിയത്.
ടാറ്റ മോട്ടോര്‍സ് അവരുടെ ഐതിഹാസിക വാഹനമായ സഫാരി വീണ്ടും അവതരിപ്പിച്ചപ്പോള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറുമായി സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്ഫോമിലാണ് ടാറ്റ സഫാരി നിരത്തുകളില്‍ എത്തിച്ചത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. XE, XM, XT, XT+, XZ, XZ+ എന്നീ ആറ് വേരിയന്റുകളിലായി ആറ് സീറ്റ് പതിപ്പായാണ് ടാറ്റയുടെ സഫാരി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.