Sections

ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡ് ഐപിഒ നവംബർ 22 മുതൽ

Thursday, Nov 16, 2023
Reported By Admin
TATA IPO

കൊച്ചി: ആഗോള എൻജിനീയറിങ്, ഉൽപന്ന വികസന ഡിജിറ്റൽ സർവീസ് കമ്പനിയായ ടാറ്റ ടെക്നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന നവംബർ 22 മുതൽ 24 വരെ നടക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ 60,850,278 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 475 മുതൽ 500 രൂപവരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 30 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 30ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.