- Trending Now:
കൊച്ചി: ആഗോള പ്രോഡക്ട് എഞ്ചിനീയറിംഗ്, ഡിജിറ്റൽ സേവന കമ്പനിയായ ടാറ്റ ടെക്നോളജീസ് സംഘടിപ്പിച്ച ഇന്നോവെൻറ് ഹാക്കത്തോണിൻറെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. മൈക്രോസോഫ്റ്റിൻറെയും ടാറ്റാ മോട്ടോഴ്സിൻറെയും പിന്തുണയോടെ സംഘടിപ്പിച്ച ഈ ഹാക്കത്തോൺ ഇന്ത്യയിലുടനീളമുള്ള യുവ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഉൽപാദന മേഖലയിലെ യഥാർത്ഥ വെല്ലുവിളികളെ നേരിടാനുള്ള അവസരമാണ് നൽകിയത്.
പൂനെയിലെ ഹിഞ്ചവാഡിയിലെ ടാറ്റ ടെക്നോളജീസ് ആസ്ഥാനത്ത് നടന്ന ഹാക്കത്തോണിൽ 267 കോളേജുകളിൽ നിന്നുള്ള 9,389 പേർ പങ്കെടുത്തു. 2,516 സവിശേഷ പ്രോജക്റ്റുകൾ അവതരിപ്പിക്കപ്പെട്ടു. അവസാന റൗണ്ടായ ഡെമോ ഡേയിൽ മികച്ച പത്ത് ടീമുകളാണ് പങ്കെടുത്തത്. അവിടെ അവർ അവരുടെ നൂതന പ്രോട്ടോടൈപ്പുകൾ അവതരിപ്പിച്ചു. ടാറ്റ ടെക്നോളജീസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വാറൻ ഹാരിസ് അടങ്ങുന്ന ജൂറിയാണ് അന്തിമ വിലയിരുത്തലുകൾ നടത്തിയത്. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ്, ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നിവയുടെ ചീഫ് ടെക്നോളജി ഓഫീസർ സ്വെൻ പട്ടുഷ്ക, മൈക്രോസോഫ്റ്റ് മാനുഫാക്ചറിംഗ് ആൻഡ് കോര് പ്പറേറ്റ് സ് എക് സിക്യൂട്ടീവ് ഡയറക്ടർ പ്രവീൺ പഞ്ചഗ്നുല, പൂനെ സിഒഇപി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ സുനിൽ ഭിരുദ് എന്നിവർ പങ്കെടുത്തു. ടാറ്റ സൺസിലെ ഗ്രൂപ്പ് ഇന്നൊവേഷൻ സീനിയർ വൈസ് പ്രസിഡന്റ് രവി അറോറയാണ് ജൂറിയെ നയിച്ചത്.
സസ്സ്റ്റെയിനബിൾ മെറ്റീരിയൽ ഇൻറഗ്രേഷൻ എന്ന പ്രോജക്ടുമായെത്തി വിജയിച്ച മൊഹാലിയിലെ ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കോഡ്സെഫിർ ടീമിന് അവരുടെ എഞ്ചിനീയറിംഗ് മികവിന് 300,000 രൂപ ക്യാഷ് പ്രൈസ് ലഭിച്ചു. പട്ട്യാല താപാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആൻറ് ടെക്നോളജിയിൽ നിന്നുള്ള സ്പെയ്ൻഗിറ്റ് കോഡറിൻറെ എഐ-ഡ്രിവൺ നോയ്സ് കാൻസലേഷൻ പ്രജക്ട് രണ്ടാമതെത്തി 100,000 രൂപയുടെ ക്യാഷ് പ്രൈസിനർഹരായി. മൂന്നാം സമ്മാനമായ 50,000 രൂപ കോയമ്പത്തൂരിലെ ശ്രീ കൃഷ്ണ എഞ്ചിനീയറിംഗ് ആൻറ് ടെക്നോളജി കോളേജിൽ നിന്നുള്ള പ്ലൂട്ടോ അവരുടെ ജനറേറ്റീവ് എഐ പ്രോജക്ടിലൂടെ സ്വന്തമാക്കി. 10 ടീമുകളിൽ നിന്നുള്ള 39 അംഗങ്ങൾക്കും അവരുടെ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം ഇൻറേൺഷിപ്പോടുകൂടി ടാറ്റ ടെക്നോളജീസിൽ അവരുടെ പ്രോജക്റ്റുകൾ തുടരാനുള്ള അവസരവും ലഭിക്കും.
മൈക്രോസോഫ്റ്റ്, ടാറ്റ മോട്ടോഴ്സ് എന്നിവരുമായുള്ള ഞങ്ങളുടെ സഹകരണത്തിലൂടെ, ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പ്രയോജനപ്പെടുത്തി നൂതന പരിഹാരങ്ങൾ വികസിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പരിഹരിക്കാൻ കഴിയുന്ന യഥാർത്ഥ ലോക വെല്ലുവിളികൾ ഞങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ടാറ്റ ടെക്നോളജീസ് സിഇഒയും എംഡിയുമായ വാറൻ ഹാരിസ് പറഞ്ഞു. നൂതനാശയ വിദഗ്ധർ പ്രശ്നങ്ങൾക്ക് സമർത്ഥവും മിതമായതുമായ പരിഹാരങ്ങൾ കണ്ടെത്തിയ രീതി ഏറെ പ്രചോദിപ്പിക്കുന്നതാണെന്നും മികച്ച ടീമിനെ അവരുടെ പ്രോജക്റ്റുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓട്ടോമോട്ടീവ് മൂല്യ ശൃംഖലയിലുടനീളം ജെൻ എഐയുടെ ഉയർന്നുവരുന്ന പ്രയോഗത്തിൽ ആവേശഭരിതനാണെന്നും ടാറ്റ ടെക്നോളജീസിനൊപ്പം, യഥാർത്ഥ ആപ്ലിക്കേഷനുകൾക്കായി ഈ പ്രോജക്റ്റുകളിൽ ചിലതിനെ പിന്തുണയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും ചീഫ് ടെക്നോളജി ഓഫീസർ സ്വെൻ പട്ടുഷ്ക പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.