- Trending Now:
കൊച്ചി: കേരളത്തിലെ പ്രമുഖ തേയില ബ്രാൻഡായ ടാറ്റ ടീ കണ്ണൻ ദേവൻ, ഓണത്തിനോടനുബന്ധിച്ച് 'വീട് വണ്ടി സ്വർണം' ഓഫർ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് വൻ സമ്മാനപദ്ധതികളാണ് ടാറ്റാ ടീ വീട് വണ്ടി സ്വർണം ഓഫറിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിജയികളാകുന്നവര്ക്ക് 2 ബെഡ്റൂം വീട് മെഗാ സമ്മാനമായി നേടാനാണ് അവസരമൊരുങ്ങുന്നത്.
കഴിഞ്ഞ വർഷം കമ്പനി അവതരിപ്പിച്ച 'വീട് വണ്ടി സ്വർണം' പദ്ധതി വൻ വിജയമായിരുന്നു. ഈ വർഷവും ആ ആവേശം കൂടുതൽ ഗംഭീരമായി തിരിച്ചെത്തുകയാണ്. ഓഫറിൻറെ ഭാഗമായി ഉപഭോക്താക്കൾക്ക് ലിമിറ്റഡ് എഡിഷൻ ടാറ്റ ടീ കണ്ണൻ ദേവൻ ഓണം പായ്ക്കുകൾ വാങ്ങാനും ആകർഷകമായ സമ്മാനങ്ങൾ നേടാനും കഴിയും. 2 ബെഡ്റൂം വീടിന് പുറമേ ടാറ്റ ഹാരിയർ കാറും 300 ലധികം സ്വർണ്ണ നാണയങ്ങളും ഉൾപ്പെടെയുള്ള ആകർഷകമായ സമ്മാനങ്ങളാണ് ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
സമ്മാനങ്ങൾ നേടാനുള്ള അവസരം ക്യുആർ കോഡ് സ്കാൻ അല്ലെങ്കിൽ മിസ്ഡ് കോൾ രീതിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. ഓഫർ പായ്ക്കിൽ സൂചിപ്പിച്ചിരിക്കുന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ നൽകുമ്പോൾ പാക്കിനുള്ളിൽ സൂചിപ്പിച്ചിരിക്കുന്ന ഒരു സവിശേഷ കോഡ് പങ്കിടാൻ മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു വാട്ട്സ്ആപ്പ് സന്ദേശം സ്വീകരിക്കാനും കഴിയും. ക്യുആർ കോഡ് സ്കാനിംഗ് രീതി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾ ഓഫർ പാക്കിലെ ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതുണ്ട്. അത് ഒരു പ്രത്യേക വാട്ട്സ്ആപ്പ് പേജിലേക്ക് നയിക്കും. പാക്കിനുള്ളിൽ സൂചിപ്പിച്ചിരിക്കുന്ന കോഡ് ഇവിടെ നൽകിമ്പോൾ സമ്മാനങ്ങൾ നേടാനുള്ള അവസരമാകും.
ഓണത്തിന് കേരളത്തിലെ ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുകൾ ഒരുക്കുന്നതിൽ കമ്പനി ഏറെ ആവേശത്തിലാണെന്ന് ടാറ്റാ കൺസ്യൂമർ പ്രോഡക്റ്റ്സിൻറെ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ പാക്കേജ്ഡ് ബെവറിജസ് പ്രസിഡൻറ് പുനീത് ദാസ്ഗുപ്ത വ്യക്തമാക്കി. ഓണത്തിൻറെ സത്തയും അത് സൂചിപ്പിക്കുന്ന സാംസ്കാരിക അഭിമാനവും ആഘോഷിക്കുന്നതിൽ ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിന് ആഴത്തിൽ വേരൂന്നിയ പ്രതിബദ്ധതയുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അവിസ്മരണീയ നിമിഷങ്ങൾ സൃഷ്ടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് 'വീട് വണ്ടി സ്വർണ്ണം' കാമ്പെയിനിൽ പ്രതിഫലിക്കുന്നത്. ഓണം സമൃദ്ധിയുടെയും ഐശ്വര്യത്തിൻറെയും ആഘോഷമാണ്. ഒരു വീട്, കാർ അല്ലെങ്കിൽ സ്വർണ്ണം നേടാനുള്ള അവസരം ശരിക്കും ആഘോഷത്തിൻറെ ചൈതന്യവുമായി ചേർന്ന്പോകുന്നതാണ്. ഓണാഘോഷത്തിൻറെ ഭാഗമാകാൻ കഴിയുന്നതിൽ ഏറെ അഭിമാനം കൊള്ളുന്നുവെന്നും പുനീത് ദാസ്ഗുപ്ത പറഞ്ഞു.
കഴിഞ്ഞ വർഷത്തെ വീടു ജേതാവായ ശ്രീലേഖ എസ് തൻറെ നന്ദിയും കടപ്പാടും ഈയവസരത്തിൽ പങ്കുവച്ചു. ഓണം കാമ്പയിൻ ശരിക്കും തൻറെ ജീവിതം തന്നെ മാറ്റിമറിച്ചതായി ഇവർ വെളിപ്പെടുത്തി. 'വീട് വണ്ടി സ്വർണ്ണം' ഓഫറിൽ വിജയിയായത് തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്നും ടാറ്റാ ടീ കണ്ണൻ ദേവൻ തൻറെ ജീവിതത്തിൽ വൻ മാറ്റമാണ് കൊണ്ടുവന്നതെന്നും ശ്രീലേഖ പറഞ്ഞു.
ഓണം പ്രതിനിധീകരിക്കുന്ന പാരമ്പര്യം, ഭാഗ്യം, സമൃദ്ധി എന്നിവയുടെ സത്ത ഉൾക്കൊള്ളുന്നതാണ് ടാറ്റ ടീ കണ്ണൻ ദേവൻറെ 'വീട് വണ്ടി സ്വർണ്ണം' കാമ്പെയിൻ. ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക തനിമ സ്വീകരിക്കുന്നതിനും ഈ ഉത്സവത്തിൻറെ സന്തോഷകരമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബ്രാൻഡിൻറെ പ്രതിബദ്ധത ഈ കാമ്പെയിൻ ഉൾക്കൊള്ളുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.