- Trending Now:
കൊച്ചി: ദിവസേന ആവശ്യമായ അവശ്യ വിറ്റാമിൻ സൗകര്യപ്രദമായി ലഭ്യമാക്കുന്നതിനായി രാജ്യത്തെ പ്രമുഖ ചായ ബ്രാൻഡായ ടാറ്റ ടീ വിറ്റാമിൻ ഡി, ബി 12, ബി 6, ബി 9 എന്നിവയാൽ സമ്പുഷ്ടമായ ചായയായ ടാറ്റ ടീ ഗോൾഡ് വിറ്റാ-കെയർ അവതരിപ്പിച്ചു. രണ്ട് കപ്പ് ടാറ്റ ടീ ഗോൾഡ് വിറ്റ-കെയർ ചായയിൽ നിന്നും ദിവസേന ആവശ്യമായ ഈ 4 വിറ്റാമിനുകളുടെ 30 ശതമാനവും ലഭ്യമാകും.
ടാറ്റ ടീ ഗോൾഡ് വീറ്റ-കെയറിൻറെ അവതരണം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണെന്ന് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് പാക്കേജ്ഡ് ബിവറേജസ്, ഇന്ത്യ & സൗത്ത് ഏഷ്യ പ്രസിഡൻറ് പുനീത് ദാസ് പറഞ്ഞു. രുചികരവും എല്ലാ ദിവസവും ഉപയോഗിക്കുന്നതുമായ പാനീയങ്ങളുടെ രൂപത്തിൽ സൗകര്യപ്രദമായി വിറ്റാമിനുകൾ ലഭ്യമാക്കുന്നതിന് ടാറ്റ ടീ പുതുമകൾ പ്രയോജനപ്പെടുത്തുകയാണ്. ഉപയോക്താക്കൾക്ക് എല്ലാ ദിവസവും ആവശ്യമായ വിറ്റാമിൻ ഡി, ബി12, ബി6, ബി9 എന്നിവയുടെ 30 ശതമാനവും 2 കപ്പ് ടാറ്റാ ടീ ഗോൾഡ് വിറ്റാ-കെയർ ചായയിൽ നിന്ന് ലഭിക്കും. ദിവസേന ചായ ആസ്വദിക്കുന്നതിനൊപ്പം തന്നെ വിറ്റാമിനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള മികച്ച മാർഗമാണ് ടാറ്റ ടീ ഗോൾഡ് വിറ്റാ-കെയർ എന്നും ഉപഭോക്താക്കൾ ഈ ഉത്പന്നത്തെ ആവേശത്തോടെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുനീത് ദാസ് പറഞ്ഞു.
'സബ് കി ജീത് ഗ്യാരണ്ടി' സ്കീമുമായി നയറാ എനർജി... Read More
ടാറ്റാ ടീ ഗോൾഡ് വിറ്റാ-കെയർ ജനറൽ ട്രേഡ്, മോഡേൺ ട്രേഡ് സ്റ്റോറുകളിലും ആമസോൺ പോലുള്ള പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്. 100, 250, 500 ഗ്രാം പായ്ക്കുകളിൽ ലഭ്യമായ ടാറ്റാ ടീ ഗോൾഡ് വിറ്റാ-കെയറിന് നികുതികൾ ഉൾപ്പെടെ യഥാക്രമം 50, 180, 340 രൂപ എന്നിങ്ങനെയാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.