Sections

കടം കയറി നശിച്ചെങ്കിലും ടാറ്റായ്ക്ക് കളയാന്‍ വയ്യാ; എയര്‍ ഇന്ത്യയുടെ അമരത്തെത്താന്‍ ?

Wednesday, Sep 15, 2021
Reported By admin
air india

എയര്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ടും കല്‍പ്പിച്ച് ടാറ്റാ രംഗത്ത്; ടെന്‍ഡര്‍ സമര്‍പ്പിച്ചു
 

 

കടംകയറി തകര്‍ന്ന തരിപ്പണമായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് പ്രമുഖ കമ്പനിയായ ടാറാസണ്‍സ്.ടാറ്റായ്ക്ക് പുറമെ മറ്റ് ചില കമ്പനികളും ടെന്‍ഡര്‍ സമര്‍പ്പിച്ചതായി കേന്ദ്ര സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു.ലേല പ്രക്രിയ അവസാനഘട്ടത്തിലാണെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വിഭാഗം സെക്രട്ടറി അറിയിച്ചു.


ലേലം സംബന്ധിച്ച എല്ലാ കാര്യങ്ങളും സെപ്റ്റംബര്‍ 15ന് അവസാനിപ്പിക്കുമെന്നും തീയതിയില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തേ അറിയിച്ചിരുന്നു.നിലവില്‍ ഏകദേശം 43,000 കോടി രൂപയുടെ കടമാണ് എയര്‍ ഇന്ത്യക്ക് ഉള്ളത്. മുംബൈയിലെ എയര്‍ ഇന്ത്യ കെട്ടിടവും ഡല്‍ഹിയിലുള്ള എയര്‍ലൈന്‍സ് ഹൗസും കച്ചവട ലേലത്തിന്റെ ഭാഗമാണ്.ടാറ്റാ സണ്‍സിനെ കൂടാതെ സ്‌പൈസസ് ജറ്റും ഔദ്യോഗികമായി ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2019ല്‍ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മൊത്തെ കടബാധ്യത സംബന്ധിച്ച കണക്ക് രാജ്യസഭയില്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി സമര്‍പ്പിച്ചിരുന്നു.2019 മാര്‍ച്ച് 31 വരെയുള്ള കണക്ക് അനുസരിച്ച് എയര്‍ ഇന്ത്യയുടെ ആകെ കടബാധ്യത 58,351 കോടി രൂപയാണ്.

ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന നടത്താന്‍  കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചിരുന്നു.നേരത്തെ താല്‍പര്യപത്രം ക്ഷണിച്ചപ്പോള്‍ ആരും എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു

ടാറ്റായെ സമ്മതിച്ചിടത്തോളം ഈ ടെന്‍ഡര്‍ ലഭിച്ചാല്‍ 67 വര്‍ഷങ്ങള്‍ക്ക് ശേഷം എയര്‍ ഇന്ത്യയുടെ അമരത്ത് വീണ്ടും എത്താനുള്ള സുവര്‍ണാവസരമാണ് ഒരുങ്ങുന്നത്.എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഒരിക്കല്‍ കൂടി എയര്‍ ഇന്ത്യയ്ക്ക് വേണ്ടി ടാറ്റ കരുക്കള്‍ നീക്കുന്നത്.

2018ല്‍ ആദ്യമായി എയര്‍ ഇന്ത്യയെ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴും ടാറ്റാ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു,എന്നാല്‍ അന്ന് കേന്ദ്രം 76 ശതമാനം ഓഹരികളാണ് വില്‍ക്കാന്‍ തീരുമാനിച്ചത്.കോവിഡ് പശ്ചാത്തലത്തില്‍ പല തവണ നീട്ടി നല്‍കിയ സമയപരിധിയ്‌ക്കൊടുവിലാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ ഹിന്ദുജ,അദാനി കമ്പനികള്‍ അടക്കം മുന്‍പ് താല്‍പര്യമറിയിച്ചിരുന്ന കമ്പനികള്‍ എയര്‍ ഇന്ത്യ ഏറ്റെടുക്കലില്‍ നിന്ന് സാമ്പത്തിക പ്രതിസന്ധികള്‍ കാരണം പിന്നോക്കം പോകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ എങ്കിലും മറ്റാരൊക്കെ ടെന്‍ഡര്‍ സമര്‍പ്പിച്ചെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ ടാറ്റായ്ക്ക് കാര്യങ്ങള്‍ എത്രമാത്രം എളുപ്പമാകും എന്ന് തിരിച്ചറിയാന്‍ സാധിക്കൂ.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.