- Trending Now:
കൊച്ചി: ടാറ്റ സ്റ്റീലിൻറെ പേരിൽ വിപണിയിൽ വിൽക്കുന്ന വ്യാജ ഫൈബർ റീഇൻഫോർസ്ഡ് പോളിമർ (എഫ്ആർപി) വെസലുകളെക്കുറിച്ച് ബ്രാൻഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം അനധികൃത ഉത്പന്നങ്ങൾ കമ്പനിയുടെ കർശനമായ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തവയാണെന്നും അവ ഉപയോക്താക്കൾക്ക് അപകടം സൃഷ്ടിക്കാൻ സാധ്യതയുണ്ടന്നും കമ്പനി വ്യക്തമാക്കി.
നിലവാരം കുറഞ്ഞതും വ്യാജവുമായ ഈ എഫ്ആർപി വെസലുകൾ യഥാർത്ഥ ടാറ്റ സ്റ്റീൽ ഉത്പന്നങ്ങളായി വിപണനം ചെയ്യുന്നുവെന്ന് ടാറ്റ സ്റ്റീൽ കണ്ടെത്തിയിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനും ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിനും കമ്പനി അടിയന്തര നടപടികൾ സ്വീകരിക്കും.
ടാറ്റാ സ്റ്റീലിൻറെ എഫ്ആർപി വെസലുകൾ രാസ വസ്തുക്കളുടെ സംഭരണവും പ്രോസസിംഗും ജല സംസ്കരണം പവർ പ്ലാൻറുകൾ തുടങ്ങിയ വ്യവസായങ്ങളിലാണ് ഉപയോഗിക്കുന്നത്. ഉയർന്ന ശക്തി, തുരുമ്പ് പ്രതിരോധം, ഈടുനിൽപ്പ് എന്നിവയെ മുൻനിർത്തിയാണ് അവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വ്യാജ ഫൈബർ റീഇൻഫോർസ്ഡ് പോളിമർ ഉത്പന്നങ്ങൾക്കെതിരെ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നും അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രം ടാറ്റ സ്റ്റീൽ എഫ്ആർപി വെസലുകൾ വാങ്ങണമെന്നും കമ്പനി അഭ്യർത്ഥിച്ചു. വ്യാജ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷയേയും ഈടുനിൽപ്പിനേയും ബാധിച്ചേക്കാം. കെംടെക് ട്രേഡിംഗാണ് ടാറ്റാ സ്റ്റീലിൻറെ കേരളത്തിലെ അംഗീകൃത വിതരണക്കാർ.
ഗുണനിലവാരത്തിലും സുരക്ഷയിലും ഉയർന്ന നിലവാരം പുലർത്താൻ ടാറ്റ സ്റ്റീൽ പ്രതിജ്ഞാബദ്ധരാണെന്നും വ്യാജ ഉത്പന്നങ്ങളുടെ വിതരണം തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.