- Trending Now:
ബ്യൂട്ടി -കോസ്‌മെറ്റിക്‌സ് മാര്‍ക്കറ്റില്‍ നൈകയുടെ വിജയം ടാറ്റ ഗ്രൂപ്പിന് പ്രചോദനമായെന്നാണ് കരുതുന്നത്
23 വര്‍ഷം മുമ്പ് ഉപേക്ഷിച്ച സൗന്ദര്യവര്‍ദ്ധക ബിസിനസിലേക്ക് മടങ്ങാന്‍ ടാറ്റ പദ്ധതിയിടുന്നു. ബ്യൂട്ടി -കോസ്‌മെറ്റിക്‌സ് മാര്‍ക്കറ്റില്‍ നൈകയുടെ വിജയം ടാറ്റ ഗ്രൂപ്പിന് പ്രചോദനമായെന്നാണ് കരുതുന്നത്. പാദരക്ഷകള്‍ക്കും അടിവസ്ത്രങ്ങള്‍ക്കുമൊപ്പം സൗന്ദര്യ ഉല്‍പന്നങ്ങളിലും ഇനി മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നോയല്‍ ടാറ്റ പറഞ്ഞു.
റീട്ടെയില്‍ സ്റ്റോറുകളുടെ ശൃംഖല പ്രവര്‍ത്തിപ്പിക്കുന്ന ടാറ്റ ഗ്രൂപ്പ് യൂണിറ്റായ ട്രെന്റ് ലിമിറ്റഡിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനാണ് നോയല്‍ ടാറ്റ. ഇന്‍-ഹൗസ് കോസ്‌മെറ്റിക് ബ്രാന്‍ഡുകളുടെ പുതിയ ശ്രേണി നിര്‍മ്മിക്കുന്നത് പരിഗണിക്കുകയാണെന്ന് നോയല്‍ ടാറ്റ പറഞ്ഞു.
നോയല്‍ ടാറ്റയുടെ അമ്മ സിമോണ്‍ ടാറ്റയാണ് 1953-ല്‍ രാജ്യത്തെ ആദ്യത്തെ സൗന്ദര്യവര്‍ദ്ധക കമ്പനിയായി ലാക്മെക്ക് രൂപം നല്‍കിയത്. 1998-ല്‍ ലാക്മെ യൂണിലിവര്‍ കമ്പനിയുടെ പ്രാദേശിക യൂണിറ്റിന് വിറ്റിരുന്നു. 30 ബില്യണ്‍ ഡോളറിന്റെ വിപണിയില്‍ ബ്യൂട്ടി,ഫുട് വെയര്‍,അണ്ടര്‍ വെയര്‍ കാറ്റഗറിയില്‍ നിന്നുള്ള ട്രെന്റിന്റെ വരുമാനം ഏകദേശം 100 മില്യണ്‍ ഡോളറാണ്.
1998-ല്‍ സ്ഥാപിതമായ ട്രെന്റിന്റെ ഓഹരികള്‍ 2014 മുതല്‍ നോയല്‍ ടാറ്റയുടെ നേതൃത്വത്തില്‍ 9 മടങ്ങ് കുതിച്ചുയര്‍ന്നിരുന്നു. 2025-ഓടെ രാജ്യത്തെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിപണി 20 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.