- Trending Now:
കൊച്ചി: ടാറ്റാ സമ്പൻ നൂതനമായ അനായാസം പാചകം ചെയ്യാവുന്ന റാഗി ആട്ട അവതരിപ്പിച്ചു. ദൈനംദിന ഭക്ഷണത്തിൽ മില്ലറ്റ് സൗകര്യപ്രദമായി ഉൾപ്പെടുത്താൻ കഴിയുന്ന നൂതനമായ ഉത്പന്നമാണിത്. പോഷകസമൃദ്ധവും സൗകര്യപ്രദവുമായ ഭക്ഷണത്തിനായുള്ള ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതാണ് നൂറ് ശതമാനം പരിശുദ്ധമായ ടാറ്റാ സമ്പൻ റാഗി പൊടി.
ടാറ്റാ സമ്പൻ റാഗി ആട്ട നൂറ് ശതമാനം റാഗി പൊടിയാണ്. മൈദയോ ഗോതമ്പോ ചേർന്നിട്ടില്ല. മറ്റ് ഭക്ഷ്യവസ്തുക്കളോ പ്രിസർവേറ്റീവുകളോ ഇല്ല. റാഗിയുടെ പോഷകഗുണങ്ങൾ നിലനിർത്തുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ടാറ്റ സാമ്പൻ ഈസി കുക്ക് റാഗി ആട്ട നിർമ്മിച്ചിരിക്കുന്നത്.
ടാറ്റ സമ്പൻ ഈസി കുക്ക് റാഗി ആട്ട ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ ഉൽപ്പന്നമാണ്. വെള്ളം മാത്രം ചേർത്ത് അനായാസം ചപ്പാത്തി തയ്യാറാക്കാം. മില്ലറ്റ് ആട്ടയിൽ ഫൈബറും കാൽസ്യവും ധാരാളമുണ്ട്. ഗോതമ്പ് ആട്ടയ്ക്കു മികച്ച ബദലുമാണ്.
500 ഗ്രാമിൻറെ പാക്കറ്റിന് 90 രൂപയാണ് വില. ടാറ്റാ ന്യൂട്രീകോർണർ എന്ന ടാറ്റ കൺസ്യൂമർ പ്രോഡക്ട്സിൻറെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും മറ്റ് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.