Sections

ടാറ്റാ സോൾട്ടിൻറെ പുതിയ കാമ്പയിൻ

Tuesday, Mar 26, 2024
Reported By Admin
Tata Salt New Campaign

കൊച്ചി: ഇന്ത്യയിലെ ബ്രാൻഡഡ് അയോഡൈസ്ഡ് ഉപ്പ് മേഖലയിലെ മുൻനിരക്കാരായ ടാറ്റാ സോൾട്ട് അതിൻറെ 'നമക് ഹോ ടാറ്റാ കാ, ടാറ്റാ നമക്' എന്ന ജനപ്രിയ ജിംഗിളിന് പുതു ജീവൻ നല്കുന്ന പുതിയ കാമ്പയിൻ ആരംഭിച്ചു. 'ദേശ് കാ നമക്' എന്ന രീതിയിലുള്ള ബ്രാൻഡിൻറെ സർവവ്യാപനമാണ് ഈ മൾട്ടി അസറ്റ് കാമ്പയിൻ ആഘോഷിക്കുന്നത്. ജിംഗിളിൻറെ കാലാതീതമായ സിഗ്നേച്ചർ ട്യൂൺ നിലനിർത്തുന്നതിനൊപ്പം തന്നെ പുതിയ ഒരു കാഴ്ചപ്പാടും കാമ്പയിനിൽ നല്കുന്നുണ്ട്.

'നമക് ഹോ ടാറ്റാ കാ, ടാറ്റാ നമക്' ജിംഗിളിൻറെ പുതിയ പതിപ്പ് ആശ്ചര്യത്തിൻറെയും ആനന്ദത്തിൻറെയും ഒരു ഘടകം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള കുടുംബങ്ങളിലെ അതിൻറെ സാന്നിധ്യത്തെക്കുറിച്ച് ഒരു നവോന്മേഷകരമായ വീക്ഷണവും ഇത് അവതരിപ്പിക്കുന്നു. ഉപഭോക്താവിൻറെ ദൈനംദിന ജീവിതത്തിലെ വിവിധ നിമിഷങ്ങളിൽ ഈ ജിംഗിളിൻറെ സാന്നിധ്യം വെളിവാക്കുന്ന 11 രസകരമായ ചെറു ഫിലിമുകൾ ഉൾപ്പെടുന്നതാണ് ഒഗിൽവി ആശയവിഭാവനം ചെയ്ത ഈ കാമ്പയിൻ.

രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നായ ടാറ്റാ സോൾട്ട് ഉപഭോക്താക്കളുമായി ആഴത്തിലുള്ള ബന്ധം കെട്ടിപ്പെടുക്കാനും അവരുടെ മൂല്യങ്ങളും അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന ഒരു ബ്രാൻഡ് എന്ന നിലയിൽ സ്വയം സ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ഉത്തരവാദിത്വവുമുള്ള ബ്രാൻഡുകളിലൊന്നാണ് ടാറ്റാ സോൾട്ട് എന്നും 'ദേശ് കാ നമക്' എന്ന രീതിയിൽ ഇതിൻറെ പാരമ്പര്യം ഉടലെടുത്തിട്ട് നാല്പതു വർഷത്തിലേറെയായെന്നും ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ്, പാക്കേജ്ഡ് ഫുഡ്സ്- ഇന്ത്യ പ്രസിഡൻറ് ദീപിക ഭാൻ പറഞ്ഞു. 1980-കളിൽ പിറവിയെടുത്ത അതിൻറെ ഐക്കണിക് ജിംഗിൾ ഉൾപ്പെടുത്തിയുള്ള പുതിയ കാമ്പയിൻ, ബ്രാൻഡിൻറെ ശാശ്വതമായ ആകർഷണത്തിൻറെയും കാലത്തിനനുസരിച്ച് മാറാനുമുള്ള അതിൻറെ കഴിവിൻറെയും സൂചകങ്ങളാണ്. ഈ കാമ്പയിനിലൂടെ ഉപയോക്താക്കളുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും അവരുടെ ജീവിതത്തിൻറെ ഭാഗമാകാനുള്ള പ്രതിബദ്ധത ദൃഢപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ദീപിക ഭാൻ വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.