Sections

ഇലക്ട്രിക്ക് വാഹനത്തിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

Thursday, Mar 17, 2022
Reported By Admin
nexon ev

ടാറ്റ നെക്‌സോണ്‍ ഇവിക്ക് കരുത്ത് പകരുന്നത് മാഗ്നറ്റ് മോട്ടോറാണ്
 

ടാറ്റയുടെ ജനപ്രിയ ഇവി മോഡലായ നെക്സോണിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. നെക്‌സോണ്‍ ഇവിയുടെ വില 25,000 രൂപയാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 14.54 ലക്ഷം മുതല്‍ 17.15 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) നെക്സോണ്‍ ഇവിയുടെ വില. അടുത്തമാസങ്ങളില്‍ വില്‍പ്പനയ്‌ക്കെത്താന്‍ സാധ്യതയുള്ള ലോംഗ്-റേഞ്ച് നെക്‌സോണ്‍ ഇവിയുടെ ലോഞ്ചിന് തൊട്ടുമുമ്പാണ് ഈ വില വര്‍ധനവ്.

നെക്സോണ്‍ ഇവി XM, XZ +, XZ + Lux, XZ + Dark, XZ + Lux Dark എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് വിപണിയിലെത്തിക്കുന്നത്. ടാറ്റ നെക്‌സോണ്‍ ഇവിക്ക് കരുത്ത് പകരുന്നത് മാഗ്നറ്റ് മോട്ടോറാണ്, അത് 129 എച്ച്പിയും 245 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 30.2 kWh ബാറ്ററി പാക്കാണ് നെക്സോണ്‍ ഇവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. വലിയ ബാറ്ററി പായ്ക്ക് കണക്കിലെടുക്കുമ്പോള്‍, ദീര്‍ഘദൂര നെക്സോണ്‍ ഇവിക്ക് നിലവിലെ പതിപ്പിനേക്കാള്‍ ഏകദേശം 3 ലക്ഷം മുതല്‍ 4 ലക്ഷം രൂപ വരെ വില കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ലോംഗ് റേഞ്ച് നെക്സോണ്‍ ഇവി 400 കിലോമീറ്ററിലധികം ദൂരപരിധി നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.