- Trending Now:
ടാറ്റ പഞ്ചിന്റെ ആദ്യ വാര്‍ഷികത്തിലാണ് കാമോ പതിപ്പ് അവതരിപ്പിച്ചത്
ടാറ്റ പഞ്ചിന്റെ പുതിയ പതിപ്പ് പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടേഴ്സ്. പഞ്ച് കാമോ പതിപ്പിന് 6.85 മുതല്‍ 8.63 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. ടാറ്റ മോട്ടേഴ്സിന്റെ അംഗീകൃത ഷോറൂമുകളില്‍ വാഹനത്തിനായി ബുക്ക് ചെയ്യാം.അഡ്വഞ്ചര്‍, അഡ്വഞ്ചര്‍ റിഥം, അക്കംപ്ലിഷ്, അക്കംപ്ലിഷ് ഡസില്‍ എന്നി വകഭേദങ്ങളിലാണ് പുതിയ പതിപ്പ്.
ടാറ്റ പഞ്ചിന്റെ ആദ്യ വാര്‍ഷികത്തിലാണ് കാമോ പതിപ്പ് അവതരിപ്പിച്ചത്. ഫോളിയേജ് ഗ്രീന്‍ നിറത്തിലാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. പുതിയ നിറത്തോടെ, ഒന്‍പത് നിറത്തിലാണ് വാഹനം എത്തുക. കൂടാതെ റൂഫിന് പിയാനോ ബ്ലാക്കും പ്രിസ്റ്റൈന്‍ വൈറ്റും നല്‍കാന്‍ സാധിക്കും.
ഫെന്‍ഡറുകളില്‍ കാമോ ബാഡ്ജിങ്ങുമുണ്ട്. ഇന്റീരിയറിന് മിലിറ്ററി ഗ്രീന്‍ നിറമാണ്, കൂടാതെ കാമോഫ്ലാഗിഡ് സീറ്റ് അപ്ഹോള്‍സ്റ്ററിയുമുണ്ട്. മാന്യൂവല്‍, എഎംടി ഗിയര്‍ബോക്സ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.എല്‍ഇഡി ഡിആര്‍എല്‍എസ്, ടെയില്‍ ലാമ്പ്, പുഷ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.
ഏഴ് ഇഞ്ച് വരുന്ന ഹാര്‍മാന്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആറ് സ്പീക്കര്‍ അടങ്ങിയ ആപ്പിള്‍ കാര്‍പ്ലെ, 16 ഇഞ്ച് വരുന്ന ചാര്‍കോള്‍ ഡയമണ്ട് കട്ട് അലോയ് വീല്‍, റീവേഴ്സ് പാര്‍ക്കിങ് ക്യാമറ തുടങ്ങി നിരവധി മറ്റു ഫീച്ചറുകളും വാഹനത്തിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.