Sections

ടാറ്റാ പവർ 2024 സാമ്പത്തിക വർഷം ഏഴായിരം ചാർജിങ് പോയിൻറുകൾ സ്ഥാപിക്കും

Saturday, Sep 09, 2023
Reported By Admin
TATA Power

കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ടാറ്റാ പവർ 2024 സാമ്പത്തിക വർഷത്തിൽ ഏഴായിരത്തോളം ചാർജിങ് പോയിൻറുകൾ സ്ഥാപിക്കും. 2028 സാമ്പത്തിക വർഷത്തോടെ 25,000 ചാർജിങ് പോയിൻറുകളും സ്ഥാപിക്കും. 2070-ഓടെ നെറ്റ് സീറോ എന്ന നില കൈവരിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങളിൽ വൈദ്യത വാഹനങ്ങൾക്കുള്ള നിർണായക പങ്കു കണക്കിലെടുത്തു കൂടിയാണ് ഈ നീക്കം.

വൈദ്യുത വാഹനങ്ങൾ കൂടുതലായി സ്വീകരിക്കപ്പെടാൻ ചാർജിങ് സംവിധാനങ്ങൾ വിപുലമാകേണ്ടത് അനിവാര്യമാണ്. ടാറ്റാ പവറിൻറെ ഈസി പവർ വാഹന ചാർജിങ് സംവിധാനങ്ങൾ ശക്തമാക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഈസി ചാർജ് ആപ് വഴി രാജ്യ വ്യാപകമായുള്ള ലൈവ് ചാർജിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ, അടുത്തുള്ള ചാർജിങ് പോയിൻറിൽ മുൻകൂട്ടി ബുക്കു ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം ലഭിക്കും. ചാർജിങ് സ്റ്റേഷനുകളിൽ വയർലെസ് പണമടക്കലും സാധ്യമാണ്.

ഒലിയ നഗരങ്ങളിലെ മുൻനിര ഫ്ളീറ്റ് ഓപറേറ്റർമാരുമായി പങ്കാളിത്തത്തിലൂടെ ചാർജിങ് ഹബ്ബുകൾ സ്ഥാപിക്കാനും ടാറ്റാ പവറിനു പദ്ധതിയുണ്ട്. നിലവിൽ ഫ്ളീറ്റ് കാറുകൾക്കു മാത്രമായുള്ള അഞ്ഞൂറിലേറെ ചാർജിങ് പോയിൻറുകളാണ് ടാറ്റാ പവറിനുള്ളത്. 280-ൽ ഏറെ ബസ് ചാർജിങ് പോയിൻറുകൾ സ്ഥാപിച്ചു കഴിഞ്ഞ ടാറ്റാ പവർ എണ്ണൂറിലേറെ കൂടി സ്ഥാപിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

ടാറ്റാ പവർ ഈസി ആപ് വഴി 9 ലക്ഷത്തിലേറെ ചാർജിങ് സെഷനുകളാണ് നടത്തിയിട്ടുള്ളത്. ഒന്നര ലക്ഷത്തിലേറെ രജിസ്ട്രേഡ് ഉപഭോക്താക്കളാണ് ഇതു നടത്തിയത്. ഇവയിലൂടെ 64 ദശലക്ഷം കിലോമീറ്റർ വൈദ്യുത വാഹന ഓട്ടമാണ് നടന്നതെന്ന് അനുമാനിക്കുന്നു.

കമ്പനി ഇതിനകം 50,000 ഹോം ചാർജറുകളും 4370-ൽ ഏറെ പബ്ലിക്, സെമി പബ്ലിക് ചാർജിങ് പോയിൻറുകളും സ്ഥാപിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.