- Trending Now:
കൊച്ചി: വൈദ്യുത മേഖലയിൽ മികച്ച തൊഴിൽ സേനയെ സജ്ജമാക്കാനും ശേഷി വികസനം സാധ്യമാക്കാനും ലക്ഷ്യമിട്ട് ടാറ്റാ പവറും നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപറേഷനും സഹകരണത്തിനു തുടക്കം കുറിച്ചു. നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപറേഷൻ അക്കാദമി വൈസ് പ്രസിഡൻറ് നിതിൻ കപൂർ, ടാറ്റ പവർ സ്കിൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അലോക് പ്രസാദ് എന്നിവർ ഇത് സംബന്ധിച്ച ധാരണാ പത്രത്തിൽ ഒപ്പു വെച്ചു. ടാറ്റാ പവർ സസ്റ്റൈനബിലിറ്റി ആൻറ് സിഎസ്ആർ സിഎച്ച്ആർഒ മേധാവി ഹമൽ തിവാരി, എൻഎസ്ഡിസി അക്കാദമി ജനറൽ മാനേജർ വരുൺ ബത്ര, സൗത്ത് ഈസ്റ്റ് യുപി പവർ ട്രാൻസ്മിഷൻ കമ്പനി പ്രസരണ പദ്ധതി മേധാവി സച്ചിൽ മജുംദാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സഹകരണത്തിൻറെ ഭാഗമായി ടാറ്റ പവർ സ്കിൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഹരിത ഊർജ്ജം, വൈദ്യുതി പ്രസരണം, വിതരണം, ഈ മേഖലകളിലെ സുരക്ഷ തുടങ്ങിയവയിൽ കഴിവുകൾ വികസിപ്പിക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. നാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപറേഷൻ ഇതിൻറെ പരിശീലന പങ്കാളിയാകും. പരിശീലനത്തിനു വിധേയരാകുന്നവർക്ക് വ്യവസായ മേഖലയ്ക്ക് ആവശ്യമായ തൊഴിൽ ചെയ്യാനുള്ള കഴിവുണ്ടെന്ന് ഉണ്ടെന്ന് ഉറപ്പാക്കും. വൈദ്യുത പ്രസരണ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന രീതിയിലാകും പാഠ്യ പദ്ധതി.
ടാറ്റാ പവർ സ്കിൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകം തന്നെ മൂന്നു ലക്ഷത്തിലേറെ പേരെ ബോധവൽക്കരിക്കുകയും പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് കൂടുതൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ദേശിക്കുന്നുണ്ട്. നിലവിൽ പ്രവർത്തിക്കുന്ന 11 കേന്ദ്രങ്ങൾക്കു പുറമെ ആരംഭിക്കുന്ന പുതിയ കേന്ദ്രങ്ങൾ രാജ്യത്തിൻറെ വിവിധ മേഖലകളിലുള്ള യുവാക്കൾക്ക് ഗുണമേൻമയുള്ള തൊഴിൽ പരിശീലനം നേടാൻ അവസരം നൽകും.
എൻഎസ്ഡിസിയുമായുള്ള പങ്കാളിത്തത്തിന് തങ്ങൾ വളരെ വലിയ മൂല്യമാണു കൽപിക്കുന്നതെന്ന് ടാറ്റാ പവർ സസ്റ്റൈനബിലിറ്റി ആൻറ് സിഎസ്ആർ സിഎച്ച്ആർഒ മേധാവി ഹമൽ തിവാരി പറഞ്ഞു. ഭാവിയിലേക്ക് ആവശ്യമായ തൊഴിൽ സേനയെ വാർത്തെടുക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയോട് ചേർന്നു പോകുന്നതാണിത്. എൻഎസ്ഡിസിയുമായുള്ള സഹകരണം ഇൻസ്റ്റിറ്റ്യൂട്ടിൻറെ മികവിനെ ഉയർത്തിക്കാട്ടുകയാണ്. ഇപ്പോഴുള്ള 11 കേന്ദ്രങ്ങൾക്കു പുറമെ കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിച്ച് സാന്നിധ്യം വിപുലീകരിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ തങ്ങൾ ഇന്ത്യയുടെ ഹരിത ഊർജ്ജ മേഖല കൂടുതൽ ശക്തമാക്കുകയും അവിടെ കഴിവുള്ളവരെ കൂടുതൽ ലഭ്യമാക്കുകയും ആത്മനിർഭർ ഭാരതിനായി അർത്ഥവത്തായ സംഭാവനകൾ നൽകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിപിഎസ്ഡിഐയുമായും ടാറ്റാ പവറുമായും ഉള്ള ഈ പങ്കാളിത്തം ഇന്ത്യയിലെ ശേഷി വികസനത്തിൻറെ കാര്യത്തിൽ നാഴികക്കല്ലാണെന്ന് എൻഎസ്ഡിസി അക്കാദമി വൈസ് പ്രസിഡൻറ് നിതിൻ കപൂർ പറഞ്ഞു. ശേഷി വികസനം, എല്ലാവരേയും ഉൾപ്പെടുത്തിയുള്ള പരിശീലനം, തൊഴിൽ ശേഷി വികസിപ്പിക്കൽ തുടങ്ങിയ മേഖലകളിൽ ഇൻസ്റ്റിറ്റ്യൂട്ടിനുള്ള പാരമ്പര്യം തങ്ങൾ മനസിലാക്കുന്നു. കഴിവുകൾ വികസിപ്പിക്കുക എന്നത് അനിവാര്യമായ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റിറ്റ്യൂട്ടിൻറെ പ്രതിബദ്ധത ഈ രംഗത്ത് കഴിവുകൾ പ്രൊഫഷണലുകളെ വാർത്തെടുക്കാൻ സഹായിക്കുമെന്നും ഊർജ്ജ മേഖലയിൽ വൻ മാറ്റങ്ങൾക്കു വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.