Sections

ടാറ്റയുടെ പഞ്ച് എത്തുന്നു

Monday, Sep 27, 2021
Reported By Admin
Tata Punch

നെക്സോണിനേക്കാള്‍ കുറഞ്ഞവിലയായിരിക്കും പഞ്ചിനുണ്ടായിരിക്കുക

 

ടാറ്റ പുറത്തിറക്കുന്ന ചെറു എസ് യുവിയായ പഞ്ചിന്റെ ആദ്യ പ്രദര്‍ശനം ഒക്ടോബര്‍ നാലിന്. ബുക്കിംഗും അന്ന് തന്നെ തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ സവിശേഷതകളോടെയാണ് പഞ്ച് ഉപഭോക്താക്കളിലേക്കെത്തുന്നതെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. എച്ച്ബിഎക്സ് കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ പഞ്ച് ഒരുക്കിയിട്ടുള്ളത്. കടുത്ത മത്സരം നേരിടുന്ന എസ്യുവി വിഭാഗത്തിലെ ടാറ്റയുടെ പങ്കാളിത്തം മൈക്രോ എസ്യുവിയുടെ വരവോടെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3840 മില്ലിമീറ്റര്‍ നീളവും 1822 മില്ലിമീറ്റര്‍ വീതിയിലും 1822മില്ലിമീറ്റര്‍ ഉയരത്തിലുമെത്തുന്ന പഞ്ച് ആള്‍ട്രോസിലുള്ള ആല്‍ഫാ പ്ലാറ്റ്ഫോമിലാണ് ഒരുക്കിയിട്ടുള്ളത്. ആള്‍ട്രോസിന് സമാനമായി 90 ഡിഗ്രിയില്‍ തുറക്കാവുന്ന ഡോറുകളും ഈ മോഡലിനുണ്ടാകും. അതേസമയം, നെക്സോണിനേക്കാള്‍ കുറഞ്ഞവിലയായിരിക്കും പഞ്ചിനുണ്ടായിരിക്കുക. അഞ്ച് ലക്ഷം രൂപ മുതലുള്ള വിലയിലായിരിക്കും മോഡല്‍ പുറത്തിറങ്ങുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും ഒക്ടോബര്‍ പകുതിയോടെ വില വിവരങ്ങള്‍ കമ്പനി പുറത്തുവിടും.

പെട്രോള്‍ എഞ്ചിനില്‍ മാത്രമായിരിക്കും പഞ്ച് ഉപഭോക്താക്കളിലെത്തുന്നത്. 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 86 ബിഎച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കും. അതേസമയം, ഈ മോഡലിന്റെ ഇലക്ട്രിക് വകഭേദവും ടാറ്റ പുറത്തിറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.

Tags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.