Sections

20 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ്

Saturday, Mar 29, 2025
Reported By Admin
Tata Neu HDFC Bank Credit Card Crosses 2 Million Users: A Milestone in Reward Credit Cards

  • പുതിയ ക്രെഡിറ്റ് കാർഡുകളിൽ 13 ശതമാനത്തിലധികവും ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ്

കൊച്ചി: 20 ലക്ഷത്തിലധികം ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്തുകൊണ്ട് സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ ന്യൂവും എച്ച്ഡിഎഫ്സി ബാങ്കും. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട റിവാർഡ് ക്രെഡിറ്റ് കാർഡുകളിലൊന്നായി മാറി ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് മൂല്യമേറിയതും തടസ്സമില്ലാത്തതുമായ റിവാർഡ് ഇക്കോസിസ്റ്റം ഉറപ്പുവരുത്തുന്നതിൽ കാർഡിൻറെ ഉജ്ജ്വലമായ വിജയത്തെയാണ് ഈ നേട്ടം അടിവരയിടുന്നത്.

2022 ഓഗസ്റ്റിൽ പുറത്തിറക്കിയതിനുശേഷം, ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഗണ്യമായ മുന്നേറ്റമാണ് കൈവരിച്ചത്. ഇന്ത്യൻ ക്രെഡിറ്റ് കാർഡ് വിപണിയിൽ ഏറ്റവും ലളിതവും സുതാര്യവുമായ റിവാർഡ് ഇക്കോസിസ്റ്റം ലഭ്യമാക്കിയത് ഉപയോക്താക്കൾക്കിടയിൽ കാർഡിനെ പ്രിയപ്പെട്ടതായി മാറി. പുതിയതായി പുറത്തിറങ്ങിയ കാർഡുകളിൽ ഗണ്യമായ എണ്ണം കാർഡുകളും ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ആണ്. റിസർവ്വ് ബാങ്ക് കണക്ക് പ്രകാരം 2025 സാമ്പത്തിക വർഷത്തിൻറെ മൂന്നാം പാദത്തിൽ മൊത്തം പുറത്തിറക്കിയ കാർഡുകളിൽ 13 ശതമാനത്തിലധികവും ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ആണ്.

കാർഡിൻറെ യുപിഐ ഫീച്ചറും വൻ വിജയമാണ്. മാസം 12 ലക്ഷത്തിലധികം ഇടപാടുകളിലൂടെ 800 കോടി രൂപയിലധികം യുപിഐ വഴി ചെലവഴിക്കുന്നു. റൂപേ, വിസ വേരിയൻറുകളിൽ ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭ്യമാണ്.

ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ടാറ്റാ ന്യൂ ആപ്പിൽ നിന്നുള്ള ഇഎംഐ അല്ലാത്ത ഓരോ ഇടപാടിലും 10 ശതമാനം വരെ ന്യൂകോയിനുകളായി തിരികെ നൽകുന്നു. സ്റ്റോറുകളിൽ നിന്ന് ഉൾപ്പെടെ ടാറ്റാ ബ്രാൻഡ് ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിലൂടെ 5 ശതമാനം വരെയും അർഹമായ ടാറ്റാ ബ്രാൻഡ് അല്ലാത്തവയ്ക്ക് ഒന്നര ശതമാനവും ന്യൂകോയിനുകൾ തിരികെ നല്കുന്നു. യുപിഐ ഇടപാടുകൾക്ക് അധിക നേട്ടങ്ങളും ലഭിക്കും. കൂടാതെ ആഭ്യന്തര വിമാനത്താവളങ്ങളിലെ സൗജന്യ ലോഞ്ച് സൗകര്യങ്ങൾ, ഐഎച്ച്സിഎൽ സിൽവർ മെമ്പർഷിപ്പ് എന്നിവയും ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ ലഭ്യമാകും.

ഉപഭോക്താക്കൾക്ക് കൂടുതൽ നേട്ടങ്ങൾ നൽകുന്നതും സുതാര്യവുമായ ആനുകൂല്യങ്ങൾ നൽകി ക്രെഡിറ്റ് കാർഡ് അനുഭവം വിപ്ലവകരമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ടാറ്റാ ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് ചീഫ് ബിസിനസ് ഓഫീസർ ഗൗരവ് ഹസ്രതി പറഞ്ഞു. ടാറ്റാ ന്യൂ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 20 ലക്ഷം കവിഞ്ഞത് ന്യൂകാർഡിൽ ഞങ്ങളുടെ ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തിൻറെ ശക്തമായ തെളിവാണ്. ന്യൂകാർഡ് അനുഭവം നിരന്തരം മെച്ചപ്പെടുത്തുന്നതിനും വളർന്നുവരുന്ന ന്യൂകാർഡ് ഉടമകളുടെ സമൂഹത്തിന് കൂടുതൽ മൂല്യം നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മുൻനിര കാർഡ് ദാതാക്കൾ എന്ന നിലയിൽ, ഓരോ ഉപഭോക്തൃ വിഭാഗത്തിനും ഇഷ്ടാനുസൃതമായ ഓഫർ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് എച്ച്ഡിഎഫ്സി ബാങ്കിൻറെ പേമെൻറ്സ് ലയബിലിറ്റി പ്രോഡക്ട്സ്, കൺസ്യൂമർ ഫിനാൻസ്, മാർക്കറ്റിംഗ് വിഭാഗം കൺട്രി ഹെഡ് പരാഗ് റാവ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.