- Trending Now:
വാഹന നിർമ്മാണ ചെലവ് ഉയർന്നതിനെ തുടർന്നാണ് തീരുമാനം
ഇലക്ട്രിക് കാറുകൾ അടക്കം യാത്രാ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടേഴ്സ്. എല്ലാ മോഡൽ വാഹനങ്ങളുടെ വിലയിലും ജൂലൈ 17 മുതൽ ശരാശരി 0.60 ശതമാനത്തിന്റെ വർധന വരുത്തുമെന്നാണ് കമ്പനി അറിയിച്ചത്. വാഹന നിർമ്മാണ ചെലവ് ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഈ ചെലവ് നികത്തുന്നതിന് വേണ്ടി വാഹന വില വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു.
ജൂലൈ 16 വരെയുള്ള ബുക്കിങ്ങിന് വില വർധനയിൽ നിന്ന് സംരക്ഷണം നൽകും. ജൂലൈ 31 വരെ വിതരണം ചെയ്യുന്ന വാഹനങ്ങൾക്കാണ് ഇത്തരത്തിൽ സംരക്ഷണം നൽകുക എന്നും കമ്പനി അറിയിച്ചു. പഞ്ച്, നെക്സൺ, ഹാരിയർ തുടങ്ങി നിരവധി യാത്രാ വാഹനങ്ങളാണ് കമ്പനി വിൽക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.