Sections

പുതുവര്‍ഷത്തില്‍ ടാറ്റ വാഹനങ്ങള്‍ വന്‍ വിലക്കുറവില്‍;85000 രൂപ വരെ കിഴിവ്‌

Tuesday, Jan 11, 2022
Reported By admin
Tata Motors

ടാറ്റാ ആള്‍ട്രോസ്,ടിയോഗോ,ടിഗോര്‍,നെക്‌സോണ്‍,ഹാരിയര്‍,സഫാരി എന്നീ മോഡലുകള്‍ക്കായി ടാറ്റ ഡിസ്‌കൗണ്ട് നല്‍കുന്നത്

 

2022ലേക്ക് കടന്നതോടെ രാജ്യാന്തര ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ ടാറ്റാ മോട്ടോഴ്‌സ് വമ്പിച്ച ഡിസ്‌കൗണ്ട് ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി മുന്നോട്ട് വെച്ചിരിക്കുന്നത്.ടാറ്റയുടെ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും കോര്‍പ്പറേറ്റ് കിഴിവുകളുമൊക്കെ ഉള്‍പ്പെട്ടതാണ് ടാറ്റയുടെ പുതിയ ഓഫര്‍.വിവിധ മോഡലുകള്‍ക്കായി 85000 രൂപ വരെയുള്ള ഓഫറുകള്‍ ആണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്.

ടാറ്റാ ആള്‍ട്രോസ്,ടിയോഗോ,ടിഗോര്‍,നെക്‌സോണ്‍,ഹാരിയര്‍,സഫാരി എന്നീ മോഡലുകള്‍ക്കായി ടാറ്റ ഡിസ്‌കൗണ്ട് നല്‍കുന്നത്.ആള്‍ട്രോസ് ജനുവരിയില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് ടാറ്റാ ഡീലര്‍ഷിപ്പുകള്‍ വഴി 10000 രൂപ വരെ കിഴിവ് ലഭിക്കും.ആള്‍ട്രോസ് ഡീസല്‍ പതിപ്പിന് 10000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് നേടാം.ആള്‍ട്രോസ് പെട്രോള്‍ പതിപ്പിന് 7500 രൂപ വരെയാണ് കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്.

ടാറ്റയുടെ എസ്യുവിയായ ടാറ്റ സഫാരിയും ഡിസ്‌കൗണ്ട് ഇനത്തില്‍ ഉള്‍പ്പെടുന്നു.വാഹനം എക്സ്ചേഞ്ച് ചെയ്ത് സഫാരി വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ടാറ്റ സഫാരിയുടെ 2021 മോഡലിന് എക്സ്ചേഞ്ച് ബോണസും 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. 2022 മോഡലിന് 40,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ് ആയി വാഗ്ദാനം ചെയ്യുന്നത്.

2021 ടാറ്റ ഹാരിയര്‍ മോഡലിന് 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ 2021 ടാറ്റ ഹാരിയര്‍ മോഡലിന് 25,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. 2022 മോഡലിന് 40,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ് ലഭിക്കുക.

ടാറ്റയുടെ ടിഗോറിനും ടിയാഗോയ്ക്കും വിപണിയില്‍ ഇപ്പോള്‍ യഥാക്രമം 10,000 രൂപയും 5,000 രൂപയും വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ ഇവ രണ്ടിനും മറ്റ് ഡിസ്‌കൗണ്ട് ബോണസുകളും ക്യാഷ് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.

5-സ്റ്റാര്‍ ഗ്ലോബല്‍ NCAP റേറ്റിംഗിലൂടെ ഏവരെയും അത്ഭുതപ്പെടുത്തിയ ടാറ്റയുടെ നെക്സോണ്‍ പതിപ്പിന് വമ്പിച്ച വിലക്കുറവാണ് ഈ മാസത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 നെക്സോണ്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. നെക്സോണിന്റെ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 5,000 രൂപയും 10,000 രൂപയും വിലമതിക്കുന്ന കോര്‍പ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.