Sections

ടാറ്റാ അസറ്റ് മാനേജ്മെൻറ് ടാറ്റാ ഇന്ത്യ ഇന്നൊവേഷൻ ഫണ്ട് അവതരിപ്പിച്ചു

Saturday, Nov 09, 2024
Reported By Admin
Tata Asset Management launches Tata India Innovation Fund for long-term growth

ടാറ്റാ ഇന്ത്യ ഇന്നൊവേഷൻ ഫണ്ട് എൻഎഫ്ഒ നവംബർ 11 മുതൽ


കൊച്ചി: ടാറ്റാ അസറ്റ് മാനേജ്മെൻറ് ടാറ്റാ ഇന്ത്യ ഇന്നൊവേഷൻ ഫണ്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ നവീന തന്ത്രങ്ങളും ആശയങ്ങളും സ്വീകരിച്ച് നേട്ടം കൈവരിക്കുന്ന കമ്പനികളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന നേട്ടം നിക്ഷേപകർക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫണ്ട് ഓഫർ 2024 നവംബർ 11 മുതൽ ലഭ്യമാകും.

പുതുമകൾ അവതരിപ്പിക്കുന്ന കമ്പനികളുടെ തരംഗമാണ് ഇന്ത്യൻ സമ്പദ്ഘടന ദർശിച്ചു കൊണ്ടിരിക്കുന്നത്. ഇവയോരോന്നും അവയുടെ മേഖലകളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പുതുമകൾ ഗണ്യമായ മുന്നേറ്റങ്ങൾക്കു വഴിവെക്കുകയും പുതിയ വിപണികൾ ഉണ്ടാക്കുകയും ചെയ്യും. ഇതോടൊപ്പം നിലവിലുള്ള ഉൽപന്നങ്ങളും സേവനങ്ങളും പ്രക്രിയകളും മെച്ചപ്പെടുത്തുകയും ചെയ്യും.

ഗവേഷണ, വികസന പ്രവർത്തനങ്ങൾ, മിഷ്യൻ ലേണിങ്, നിർമിത ബുദ്ധി, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പുതുമകൾ അവതരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന കമ്പനികളെ തന്ത്രപരമായി ലക്ഷ്യമിടുന്നതായിരിക്കും ടാറ്റാ ഇന്ത്യ ഇന്നൊവേഷൻ ഫണ്ട്.

അടുത്ത പത്തു വർഷത്തിലേറെ കാലം മികച്ച പ്രകടനം തുടരുകയും പണമുണ്ടാക്കുകയും ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നത് നിക്ഷേപത്തിൽ പരിഗണിക്കേണ്ട ഘടകമാണെന്ന് ടാറ്റാ അസറ്റ് മാനേജുമെൻറ് ചീഫ് ബിസിനസ് ഓഫിസർ ആനന്ദ് വരദരാജൻ പറഞ്ഞു. ഇവയിൽ ഏതെങ്കിലും ഒന്നു മാത്രം കൊണ്ടായില്ല. മറ്റു കാര്യങ്ങളോടൊപ്പം പുതുമകൾ അവർക്ക് വിജയത്തിനുള്ള മാർഗവും നൽകുന്നു. നിലനിൽപ്പിനും വളർച്ചയ്ക്കും അതവരെ സഹായിക്കും. മൽസരാധിഷ്ഠിതമായ മുൻതൂക്കവും മുന്നിൽ തുടരാനുള്ള കഴിവും പുതുമകൾ സ്വീകരിക്കുന്നതു വഴി അവയ്ക്ക് ലഭിക്കും. ഡിജിറ്റൽ, നിർമാണ രംഗം, സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പുതുമകൾ അവതരിപ്പിക്കുന്നതിൽ ഇന്ത്യ മുൻപന്തിയിലാണ്. അത് നിരവധി അവസരങ്ങളും തുറന്നു കൊടുക്കുന്നു. കമ്പനികളെ വളർച്ചയിലേക്കു നയിക്കുന്ന ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാമ്പത്തിക രംഗം, ആരോഗ്യ സാങ്കേതികവിദ്യ, വാഹന രംഗം, ഉപഭോക്തൃ സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളിലെ ഡിജിറ്റൽവൽക്കരണം വഴി മാറ്റത്തിൻറേതായ പശ്ചാത്തലത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് ടാറ്റാ അസറ്റ് മാനേജ്മെൻറ് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ രാഹുൽ സിങ് പറഞ്ഞു. ഡിജിറ്റൽ കോമേഴ്സ്, ഗ്രീൻ മൊബിലിറ്റി, ഇവി ബാറ്ററി സംവിധാനം, സ്പെയ്സ് സാങ്കേതികവിദ്യ, ആധുനീക ആരോഗ്യ സേവനം തുടങ്ങി നിരവധി മേഖലകളിൽ മുന്നേറുകയാണ്. നിക്ഷേപകർക്ക് കമ്പനികളുടെ വളർച്ചയിൽ പങ്കാളികളാകാൻ അവസരം നൽകുന്ന രീതിയിലാണ് ടാറ്റ ഇന്ത്യ ഇന്നൊവേഷൻ ഫണ്ട് രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂല്യം, വളർച്ചാ സാധ്യത തുടങ്ങിയവയെല്ലാം നൽകുന്ന വിധത്തിൽ പുതുമകൾ അവതരിപ്പിക്കുന്ന കമ്പനികളുടെ ഓഹരികൾ തെരഞ്ഞെടുക്കുന്ന രീതിയാവും ടാറ്റാ ഇന്ത്യ ഇന്നൊവേഷൻ ഫണ്ടിൻറേത്. വിവിധ വിപണി ഘട്ടങ്ങളിലും മേഖലകളിലുമുള്ള വളർച്ചാ സാധ്യതകൾ പദ്ധതി പ്രയോജനപ്പെടുത്തും. ദീർഘകാല നിക്ഷേപകർക്കായി തയ്യാറാക്കിയിട്ടുള്ള ഈ പദ്ധതി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്നൊവേഷൻ തരംഗം നൽകുന്ന അവസരങ്ങൾ പിടിച്ചെടുക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.