- Trending Now:
മെഡിക്കൽ ചെലവുകളും വെൽനസ് ആവശ്യങ്ങളും സമ്പത്തു സൃഷ്ടിക്കുന്നതിൻറെ ലക്ഷ്യങ്ങളും പരിഗണിക്കുന്ന സമഗ്ര ആരോഗ്യ പദ്ധതി
കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷൂറൻസ് കമ്പനികളിൽ ഒന്നായ ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് നവീനവും വ്യക്തിഗതവുമായ പുതിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ടാറ്റാ എഐഎ പ്രോ-ഫിറ്റ് അവതരിപ്പിച്ചു. മെഡിക്കൽ ചെലവുകൾ, ആരോഗ്യ-ക്ഷേമ ആവശ്യങ്ങൾ എന്നിവയ്ക്കുള്ള സമഗ്ര പരിരക്ഷയ്ക്കൊപ്പം അടിയന്തര ആരോഗ്യ ഫണ്ട് ആയി പ്രയോജനപ്പെടുത്താവുന്ന സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അവസരവും കൂടി നൽകുന്ന സവിശേഷമായ പദ്ധതിയാണ് ടാറ്റാ എഐഎ പ്രോ-ഫിറ്റ്.
130-ൽ ഏറെ ശ്രസ്ത്രക്രിയകളും ഡേകെയർ പ്രൊസീജിയറുകളും 57 ക്രിട്ടിക്കൽ ഇൽനെസുകളും ടാറ്റാ എഐഎ പ്രോ-ഫിറ്റിൻറെ പരിരക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലുള്ള നെറ്റ് വർക്ക് ആശുപത്രികളിൽ കാഷ്ലെസ് ക്ലെയിം ലഭ്യമാണ്. 25,000 രൂപ വരെയുള്ള രോഗനിർണയ പരിശോധനകൾക്ക് റീ ഇമ്പേഴ്സ്മെൻറും ലഭിക്കും.
ഇന്ത്യയിലും 49 രാജ്യങ്ങളിലും നടത്തുന്ന ചികിൽസകളുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾക്ക് പരിരക്ഷ ലഭിക്കും. ക്രിറ്റിക്കൽ ഇൽനെസ് ചികിൽസകൾ വിദേശ രാജ്യങ്ങളിൽ നടത്തുമ്പോൾ 10,00,000 രൂപ വരെ അധിക ആനുകൂല്യങ്ങൾ നൽകുന്ന ഓവർസീസ് ട്രീറ്റ്മെൻറ് ബൂസ്റ്റർ ലഭ്യമാണ്. ഇത് യാത്ര, താമസം, കൂടെയുള്ള വ്യക്തിയുടെ ചെലവ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം.
ക്രിറ്റിക്കൽ ഇൽനെസുകൾ ഏതു പ്രായത്തിലും സംഭവിക്കാമെന്നും അത് പലപ്പോഴും താങ്ങാനാവാത്ത ചെലവുകൾ സൃഷ്ടിക്കാമെന്നും ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് പ്രസിഡൻറും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ സമിത് ഉപോദ്ധ്യായ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആരോഗ്യ ചെലവുകളുടെ 65 ശതമാനവും ജനങ്ങൾ സ്വന്തം പോക്കറ്റിൽ നിന്നാണു വഹിക്കുന്നതെന്ന വസ്തുത ഇന്ത്യയിലെ ആരോഗ്യ പരിരക്ഷ സംബന്ധിച്ച അപര്യാപ്തതയാണു ചൂണ്ടിക്കാട്ടുന്നത്. തെരഞ്ഞെടുക്കുന്ന കാലയളവിലേക്ക്, അത് ജീവിതകാലം മുഴുവനായാൽ പോലും പരിരക്ഷ നൽകാൻ സാധിക്കുന്ന വിധത്തിൽ രൂപകൽപന ചെയ്ത പദ്ധതിയാണ് ടാറ്റാ എഐഎ പ്രോ-ഫിറ്റ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രോ-ഫിറ്റ് പോളിസി ഉടമകൾക്ക് തങ്ങളുടെ നിക്ഷേപങ്ങൾക്ക് യൂലിപ് ഫണ്ടുകൾക്കു കീഴിൽ വിപണി ബന്ധിത നേട്ടങ്ങൾ സ്വന്തമാക്കാനും അവസരം നൽകുന്നുണ്ട്. പോളിസി ഉടമയുടെ അസാന്നിധ്യത്തിലും അവരുടെ പ്രിയപ്പെട്ടവർക്ക് സാമ്പത്തിക സംരക്ഷണം നൽകുന്ന ജീവഹാനിക്കുള്ള പരിരക്ഷയ്ക്കു പുറമെ അപകടം മൂലം പൂർണ-സ്ഥിര വൈകല്യം ഉണ്ടായാൽ പോളിസി ഉടമകൾക്ക് ഒറ്റത്തവണ പേ ഔട്ടും ലഭിക്കും.
പോളിസി ഉടമകൾക്ക് നൂറു വയസു വരെയുളള ആനൂകൂല്യങ്ങൾ അനുഭവിക്കാം. സ്മാർട്ട് ലേഡി ഡിസ്ക്കൗണ്ടുകൾ വനിതാ പോളിസി ഉടമകൾക്ക് ആദ്യ വർഷത്തെ റൈഡർ പ്രീമിയത്തിൽ രണ്ടു ശതമാനം ഇളവു നൽകും. യൂലിപ് ഫണ്ടിൽ 0.5 ശതമാനം അധിക യൂണിറ്റുകളും ലഭ്യമാക്കും. 30 വയസിനു മുൻപ് പദ്ധതി വാങ്ങുന്നവർക്ക് പ്രീമിയത്തിൽ 2 ശതമാനം അധിക ഡിസ്ക്കൗണ്ട് ലഭിക്കും. ട്രാൻസ്ജെൻറർ വിഭാഗക്കാർക്ക് ആദ്യ വർഷത്തിൽ സവിശേഷമായ 2 ശതമാനം പ്രൈഡ് ഡിസ്ക്കൗണ്ടും ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.