- Trending Now:
ഒരു വര്‍ഷം മുന്‍പാണ് സര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കിയത്
എയര്‍ ഇന്ത്യ- വിസ്താര ലയനം പ്രഖ്യാപിച്ചിരിക്കുകയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സും, ടാറ്റ സണ്‍സും. എയര്‍പോര്‍ട്ട് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതികള്‍ക്ക് വിധേയമായി, 2024 മാര്‍ച്ചോടെ ലയനം പൂര്‍ത്തിയാക്കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്.
ഇടപാടിന്റെ ഭാഗമായി, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ 2,059 കോടി രൂപ നിക്ഷേപിക്കും. ലയനം പൂര്‍ത്തിയാകുന്നതോടെ, എയര്‍ ഇന്ത്യ ഗ്രൂപ്പില്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരി ലഭിക്കും.
ടാറ്റ സണ്‍സ്-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്തസംരംഭമായ വിസ്താര, 2013ലാണ് സ്ഥാപിതമായത്. നിലവില്‍ വിസ്താരയില്‍ ടാറ്റയ്ക്ക് 51 ശതമാനം ഓഹരികളും, സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനം ഓഹരികളുമാണുള്ളത്. ഏകീകരണത്തോടെ, 218 വിമാനങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറും, രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയുമായി എയര്‍ ഇന്ത്യ മാറും.
ഒരു വര്‍ഷം മുന്‍പാണ് 18,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി സര്‍ക്കാരില്‍ നിന്ന് എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യയെ ഒരു യഥാര്‍ത്ഥ ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റുന്നതിനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് വിസ്താരയുടെയും എയര്‍ ഇന്ത്യയുടെയും ലയനമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. വിസ്താരയുടെയും എയര്‍ ഇന്ത്യയുടെയും ലയനം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പുമായി രഹസ്യ ചര്‍ച്ചയിലാണെന്ന് 2022 ഒക്ടോബര്‍ 13ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.