Sections

ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിൻറെ പരമോന്നത സിവിലിയൻ പുരസ്‌കാരം

Thursday, May 18, 2023
Reported By Admin
TATA Chairman

ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിൻറെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ


ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിൻറെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ.

ചൊവ്വാഴ്ച വൈകുന്നേരം ഫ്രഞ്ച് പ്രസിഡൻറിനെ പ്രതിനിധീകരിച്ച് ഫ്രാൻസിൻറെ യൂറോപ്പ്, വിദേശകാര്യ മന്ത്രി കാതറിൻ കൊളോന എൻ ചന്ദ്രശേഖരന് അവാർഡ് നൽകി.

'ഞങ്ങളുടെ ചെയർമാൻ എൻ ചന്ദ്രശേഖരൻ ഫ്രാൻസിൻറെ യൂറോപ്പ്, വിദേശകാര്യ മന്ത്രിയിൽ നിന്ന് ഷെവലിയർ ഡി ലാ ലെജിയൻ ഡി ഹോണർ സ്വീകരിക്കുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകൾക്കാണ് ഫ്രാൻസിൻറെ പരമോന്നത സിവിലിയൻ അവാർഡ് അദ്ദേഹത്തിന് ലഭിച്ചത്.' ടാറ്റ ഗ്രൂപ്പ് ഒരു ട്വീറ്റിൽ പറഞ്ഞു.

ഫ്രാങ്കോ-ഇന്ത്യൻ പങ്കാളിത്തത്തിൽ ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് അവാർഡ് സമ്മാനിച്ചതിന് ശേഷം, കാതറിൻ കൊളോന ഒരു ട്വീറ്റിൽ പറഞ്ഞു. റിപ്പബ്ലിക് പ്രസിഡൻറിന് വേണ്ടി, എൻ ചന്ദ്രശേഖരന് ഷെവലിയർ ഡി ലാ ലീജിയൻ ഡി ഹോണറിൻറെ മുദ്രകൾ സമ്മാനിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട്. പ്രിയപ്പെട്ട നടരാജൻ ചന്ദ്രശേഖരൻ ഫ്രാൻസിൻറെ സുഹൃത്താണെന്നും അവർ പറഞ്ഞു. പ്രിയപ്പെട്ട നടരാജൻ ചന്ദ്രശേഖരൻ, താങ്കൾ ഫ്രാൻസിൻറെ യഥാർത്ഥ സുഹൃത്താണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്നും ട്വിറ്ററിൽ കുറിച്ചു.

ഈ വർഷം ആദ്യം, ടാറ്റ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, 210 എ320 നിയോ വിമാനങ്ങളും 40 എ350 വിമാനങ്ങളും ഉൾപ്പെടെ 250 വിമാനങ്ങൾ വാങ്ങാൻ എയർബസുമായി കോടിക്കണക്കിന് ഡോളറിൻറെ കരാറിൽ ഒപ്പുവച്ചിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിൽ, ആഗോള എയ്റോസ്പേസ്, പ്രതിരോധ മേഖലയുടെ പുതിയ കാലത്തെ ഉത്പന്ന എഞ്ചിനീയറിംഗും ഡിജിറ്റൽ ആവശ്യകതകളും നിറവേറ്റുന്നതിനായി ടാറ്റ ടെക്നോളജീസ് അതിൻറെ ഇന്നൊവേഷൻ സെൻറർ ഫ്രാൻസിലെ ടുലൂസിൽ ഉദ്ഘാടനംചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.