Sections

1000ല്‍ അധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ചരിത്രം സൃഷ്ടിച്ച് ടാറ്റ

Monday, Oct 25, 2021
Reported By Admin
tata ev

മുബൈയിലാണ് ടാറ്റ ആദ്യ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്

 

ഇന്ത്യയില്‍ ഉടനീളം 1000ല്‍ അധികം ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചതായി ടാറ്റ പവര്‍. കൂടാതെ വീടുകളില്‍ പതിനായിരത്തോളം ചാര്‍ജിംഗ് പോയിന്റുകളും സ്ഥാപിച്ചെന്ന് കമ്പനി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വലി ഇവി ചാര്‍ജിംഗ് സെല്യൂഷന്‍സ് സേവന ദാതാവാണ് ടാറ്റാ പവര്‍

മുബൈയിലാണ് ടാറ്റ ആദ്യ ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിച്ചത്. ഇന്ന് രാജ്യത്തുടനീളം 180 നഗരങ്ങളില്‍ ടാറ്റാ പവറിന് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉണ്ട്. 10,000 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.നിലവില്‍ ടാറ്റാ മോട്ടോര്‍സ്, എംജി മോട്ടോര്‍സ്,ജാഗ്വാര്‍ & ലാന്‍ഡ് റോവര്‍, ടിവിഎസ് തുടങ്ങിയ കമ്പനികളുമായി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വികസിപ്പിക്കാന്‍ കമ്പനി സഹകരിക്കുന്നുണ്ട്. കൂടാതെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കായി വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും എച്ച്പിസിഎല്‍, ഐഒസിഎല്‍,ഐജിഎല്‍, എംജിഎല്‍ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുമായും സഹകരിക്കുന്നുണ്ട്.


കൂടാതെ ഇവി ചാര്‍ജിംഗ് ഉപഭോക്താക്കള്‍ക്കായി ടാറ്റാ പവര്‍ ഈസി ചാര്‍ജ് എന്ന മൊബൈല്‍ ആപ്ലിക്കേഷനും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇവി സ്റ്റേഷനുകളുടെ ലൊക്കേഷന്‍ അറിയാന്‍ തുടങ്ങി പണം അടയ്ക്കാന്‍ വരെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.
 

Tags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.