Sections

സ്വർണവും വെള്ളിയും കേന്ദ്രീകരിച്ച് നാല് പുതിയ ഫണ്ട് ഓഫറുകളുമായി ടാറ്റാ അസറ്റ് മാനേജ്‌മെൻറ്

Thursday, Jan 04, 2024
Reported By Admin
TATA Fund

കൊച്ചി: സ്വർണവും വെള്ളിയും കേന്ദ്രീകരിച്ച് നാല് പുതിയ ഫണ്ട് ഓഫറുമായി ടാറ്റാ അസറ്റ് മാനേജ്മെൻറ്. രണ്ട് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടും രണ്ട് ഫണ്ട് ഓഫ് ഫണ്ടും ആണ് ടാറ്റാ അസറ്റ് മാനേജ്മെൻറ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

സ്വർണത്തിൻറെ ആഭ്യന്തര വിപണിയിലെ വില പിന്തുടരുന്ന ഒരു ഓപ്പൺ എൻഡഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആണ് ടാറ്റാ ഗോൾഡ് ഇടിഎഫ്. ജനുവരി രണ്ടു മുതൽ ഒമ്പതു വരെ എൻഎഫ്ഒ ഓപ്പൺ ആയിരിക്കും.

ഒരു ഓപ്പൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് ഇൻവെസ്റ്റിംഗ് സ്കീം ആയ ടാറ്റാ ഗോൾഡ് ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, ടാറ്റാ ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ ആയിരിക്കും നിക്ഷേപിക്കുക. ജനുവരി 16 വരെ എൻഎഫ്ഒ ഓപ്പൺ ആയിരിക്കും.

വെള്ളിയുടെ ആഭ്യന്തര വില പിന്തുടരുന്ന ഓപ്പൺ എൻഡഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആണ് ടാറ്റാ സിൽവർ ഇടിഎഫ്.

ഒരു ഓപ്പൺ എൻഡഡ് ഫണ്ട് ഓഫ് ഫണ്ട് സ്കീം ആയ ടാറ്റാ സിൽവർ ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട്, ടാറ്റാ സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ ആയിരിക്കും നിക്ഷേപിക്കുക. ജനുവരി 16 വരെ എൻഎഫ്ഒ ഓപ്പൺ ആയിരിക്കും.

സ്വർണത്തിലും വെള്ളിയിലും നിക്ഷേപിക്കുന്നത് പോർട്ട്ഫോളിയോയുടെ വൈവിധ്യവല്ക്കരണത്തിനും ദീർഘകാല സ്ഥിരതയ്ക്കും വേണ്ടിയുള്ള ആകർഷകമായ തന്ത്രമാണ്. കറൻസി മൂല്യത്തകർച്ച പണപ്പെരുപ്പം, വിപണിയിലെ അനിശ്ചിതത്വം എന്നിവയ്ക്കെതിരായ ഒരു സംരക്ഷണമെന്ന നിലയിൽ സ്വർണം പ്രവർത്തിക്കും. അതേസമയം വെള്ളിയുടെ ദൗർലഭ്യതയും വ്യാവസായിക ഉപയോഗങ്ങളുടെ വ്യാപനവും ഇതിനെ ആകർഷകമായ നിക്ഷേപമാക്കി മാറ്റുന്നു.

സ്വർണം, വെള്ളി പോലെയുള്ള വിലയേറിയ ലോഹങ്ങളിൽ നിക്ഷേപിക്കുന്നത് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളുടെ അപകട സാധ്യത നിയന്ത്രിക്കുന്നതിനും പോർട്ട്ഫോളിയോകൾ വൈവിധ്യവത്ക്കരിക്കാനും സഹായിക്കുമെന്ന് ടാറ്റാ അസറ്റ് മാനേജ്മെൻറ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലയൻറ്സ്, ബാങ്കിംഗ്, ഓൾട്ടർനേറ്റ് ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് പ്രൊഡക്ട് സ്ട്രാറ്റജി ബിസിനസ് ഹെഡ് ആനന്ദ് വരദരാജൻ പറഞ്ഞു. ഇത് പണപ്പെരുപ്പം, കറൻസിയുടെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ എന്നിവയ്ക്കെതിരേ പ്രതിരോധിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.