- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷൂറൻസ് സേവന ദാതാവായ ടാറ്റ എഐജി ജനറൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് ആരോഗ്യ ഇൻഷൂറൻസ് ഉത്പന്നങ്ങളുടെ സമഗ്രത വർദ്ധിപ്പിക്കുക, ഉപഭോക്തൃ സൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങളോടെ അറുപതിലധികം ബെനിഫിറ്റുകൾ ഉൾക്കൊള്ളുന്ന അഞ്ച് പുതിയ റൈഡറുകൾ പ്രഖ്യാപിച്ചു.
മെൻറൽ വെൽബിയിംഗ്, എംപവർ ഹെർ, ഒപിഡി കെയർ, കാൻകെയർ, ഫ്ലെക്സി ഷീൽഡ് എന്നീ പുതിയ റൈഡറുകൾ സുപ്രധാന ആരോഗ്യസുരക്ഷ ആവശ്യങ്ങളായ മാനസിക ആരോഗ്യം, സ്ത്രീകളുടെ ആരോഗ്യം, കാൻസർ കവറേജ് എന്നിവ ഉൾക്കൊള്ളുന്നതാണ്. വന്ധ്യത, പിസിഒഎസ്, ഗൈനക്കോളജി സംബന്ധമായ പ്രശ്നങ്ങൾ എന്നിങ്ങനെ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങളെ സമഗ്രമായി കവർ ചെയ്യുന്നതാണ് എംപവർഹെർ. കൂടാതെ സെർവിക്കൽ കാൻസർ, വാക്സിനേഷൻ തുടങ്ങിയ പ്രതിരോധ രക്ഷ കവറേജുകളും ഈ റൈഡറിൻറെ ഭാഗമാണ്. ഇൻഷൂറൻസ് രംഗത്ത് ആദ്യമായി മാനസികാരോഗ്യ സുരക്ഷയും പുനരധിവാസവും ഉറപ്പുനൽകുന്ന റൈഡർ ആണ് മെൻറൽ വെൽബിയിംഗ്.
കാൻസർ സുരക്ഷയിൽ ഊന്നൽ നൽകുന്നതാണ് കാൻകെയർ. വർദ്ധിച്ചുവരുന്ന മെഡിക്കൽ ചെലവുകൾ, ദൈനംദിന ആരോഗ്യ ചിലവുകൾ എന്നിവയിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പുവരുന്ന പദ്ധതികളാണ് ഒപിഡി കെയറും ഫ്ലെക്സി ഷീൽഡും.
ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ക്ളെയിം സെറ്റിൽമെൻറ് പ്രോസസിംഗിൽ സുപ്രധാന മുന്നേറ്റം കാഴ്ച വെക്കാൻ ടാറ്റ എഐജിക്ക് സാധിച്ചിട്ടുണ്ട്. കാഷ്ലെസ് ക്ലെയിമുകൾ പ്രയോജനപ്പെടുത്തുന്നത് മുൻ സാമ്പത്തിക വർഷത്തെ 67.7 ശതമാനത്തിൽ നിന്നും ഈ വർഷം 76.95 ശതമാനമായി വർദ്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിൽ 96 ശതമാനം ക്ലെയിമുകളുടെ പ്രോസസിംഗും പൂർത്തിയാക്കിയത് നാല് മണിക്കൂറിന് ഉള്ളിലാണ്. 85 ശതമാനം റിഇംബേഴ്സ്മെൻറ് ക്ലെയിമുകൾ സെറ്റിൽ ചെയ്യാൻ 5 ദിവസം മാത്രമാണു എടുത്തത്.
രാജ്യത്തെമ്പാടും ഗുണമേൻമയുള്ള ആരോഗ്യ രക്ഷാ സേവനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്ന രീതിയിൽ ശൃംഖലാ വ്യാപ്തി അതിവേഗത്തിൽ വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ എഐജി. രാജ്യത്തെ ആരോഗ്യ സേവന ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ സാന്നിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 11,700ൽ അധികം ആശുപത്രികളുടെ ശൃഖല ഇതിനകം ഒരുക്കിക്കഴിഞ്ഞിട്ടുണ്ട്.
ആരോഗ്യ ഇൻഷൂറൻസ് മേഖലയിൽ അതിവേഗ വളർച്ച കൈവരിക്കുക എന്ന തങ്ങളുടെ നയത്തിൻറെ ഭാഗമായുള്ള മുഖ്യ ചുവടുവെപ്പാണ് പുതിയ റൈഡറുകളുടെ പ്രഖ്യാപനമെന്ന് ടാറ്റ എഐജി സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ടും ഏജൻസി മേധാവിയുമായ പ്രതീക് ഗുപ്ത പറഞ്ഞു. ഗുണമേൻമയുള്ള ആരോഗ്യ സുരക്ഷ ലക്ഷക്കണക്കിനു വരുന്ന ആളുകൾക്ക് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ ബ്രാഞ്ചുകളുടെയും ഏജൻറുമാരുടെയും ആശുപത്രി പങ്കാളികളുടെയും ശൃംഖല വികസിപ്പിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.