- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ജനറൽ ഇൻഷുറൻസ് ദാതാക്കളായ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് പുതിയ ബ്രാൻഡ് കാമ്പയിൻ ആരംഭിച്ചു. ഓരോ കുടുംബത്തിലും നിലനിൽക്കുന്ന സ്നേഹത്തിൻറെയും കരുതലിൻറെയും ശാന്തവും അചഞ്ചലമായ സാന്നിധ്യം വ്യക്തമാക്കുന്നതാണ് 'വിത്ത് യു ലൈക്ക് ഫാമിലി, വിത്ത് യു ഓൾവേസ്' എന്ന പേരിലുള്ള കാമ്പയിൻ. എന്ത് സംഭവിച്ചാലും, നിങ്ങളുടെ പ്രിയപ്പെട്ടവർ ജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളിലും നിങ്ങൾക്കൊപ്പമുണ്ടെന്ന് അറിയുന്നതിലൂടെ ലഭിക്കുന്ന ഉറപ്പ് ഈ കാമ്പയിൻ ഫലപ്രദമായി എടുത്തുകാണിക്കുന്നുണ്ട്. ഈ ആശയം വ്യക്തമാക്കാൻ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധമാണ് ഈ കാമ്പയിൻ ഉപയോഗിച്ചിരിക്കുന്നത്.
ടിബിഡബ്ല്യുഎ സാക്ഷാത്ക്കരിച്ച ഈ കാമ്പയിൻ ഫിലിം, ഒരു അച്ഛനെയും മകനെയും വ്യത്യസ്ത ജീവിത ഘട്ടങ്ങളിലൂടെ പിന്തുടരുന്നു. കാലക്രമേണ പരിചരണവും ഉത്തരവാദിത്തവും എങ്ങനെ പരിണമിക്കുന്നു എന്ന് കാണിക്കുന്നു. ബന്ധങ്ങളെ നിർവചിക്കുന്ന ജീവിത നിമിഷങ്ങളിൽ യഥാർത്ഥ സംരക്ഷണം എങ്ങനെയാണെന്ന് ഈ ഫിലിം എടുത്തുകാണിക്കുന്നു.
ഈ കാമ്പയിൻ ഒരു അച്ഛനും മകനും തമ്മിലുള്ള ശക്തമായ ബന്ധത്തെ എടുത്തുകാണിക്കുന്നതാണെന്ന് ടാറ്റ എഐജി സീനിയർ വൈസ് പ്രസിഡൻറും മാർക്കറ്റിംഗ് മേധാവിയുമായ ശേഖർ സൗരഭ് പറഞ്ഞു. ഈ കാമ്പയിനിലൂടെ ഞങ്ങളുടെ ഉപഭോക്താക്കൾ അവരുടെ ജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളിലും നിശബ്ദമായും നിരുപാധികമായും അവരുടെ കുടുംബത്തെ എങ്ങനെ പരിപാലിക്കുന്നു എന്നതിനെക്കുറിച്ച് പറയാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ടാറ്റ എഐജി ആരോഗ്യ ഇൻഷുറൻസ്, കുടുംബം പോലെ തന്നെ, ജീവിതത്തിലെ അനിശ്ചിതത്വങ്ങളിൽ അചഞ്ചലമായ പ്രതിബദ്ധതയും പിന്തുണയും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സോഷ്യൽ മീഡിയ, ഇൻറർനെറ്റ്, ഒടിടി, ഔട്ട്ഡോർ എന്നിവയുൾപ്പെടെയുള്ള വിവിധ മാധ്യമ ചാനലുകളിലൂടെ രാജ്യമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ഈ കാമ്പയിൻ എത്തിക്കും. ആറ് പ്രാദേശിക ഭാഷകളിൽ അവതരിപ്പിക്കും.
ടാറ്റ എഐജിയുടെ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ സമഗ്രമായ പരിരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, ഔട്ട്പേഷ്യൻറ് പരിചരണം, ഗുരുതരമായ രോഗങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം സാമ്പത്തിക പരിരക്ഷ ഉറപ്പാക്കുന്നു. ഡോക്ടർ കൺസൾട്ടേഷനുകൾ, ഡയഗ്നോസ്റ്റിക്സ്, ഫാർമസി കവറേജ്, സം-ഇൻഷ്വർഡ് റസ്റ്റൊറേഷൻ തുടങ്ങിയ ആനുകൂല്യങ്ങളിലൂടെ വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകൾ കൈകാര്യം ചെയ്യാൻ അവ സഹായിക്കും. കൂടാതെ, പിസിഒഎസ്, വന്ധ്യത തുടങ്ങിയ സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രത്യേക ആഡ്-ഓൺ കവറേജും സ്ക്രീനിംഗിലൂടെയും തെറാപ്പിയിലൂടെയും മാനസികാരോഗ്യ പിന്തുണയും മറ്റ് ആനുകൂല്യങ്ങളും ഈ പദ്ധതികൾ നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.