Sections

മഴക്കാല വാഹന പരിരക്ഷയുമായി ടാറ്റാ എഐജി മോട്ടോർ ഇൻഷൂറൻസ്

Sunday, Jun 23, 2024
Reported By Admin
Tata AIG Motor Insurance with monsoon vehicle cover

കൊച്ചി: മുൻനിര ഇൻഷൂറൻസ് സ്ഥാപനമായ ടാറ്റാ എഐജി മഴക്കാലത്ത് വാഹനങ്ങൾക്കു പ്രത്യേക പരിരക്ഷ പ്രദാനം ചെയ്യാൻ സമഗ്രമായ മോട്ടോർ ഇൻഷൂറൻസ് സേവനങ്ങൾ അവതരിപ്പിക്കുന്നു. വർധിപ്പിച്ച പരിരക്ഷ ലഭ്യമാക്കിയും മഴക്കാല വെല്ലുവിളികൾ നേരിടാനാവുന്ന വിധത്തിൽ പ്രത്യേകം തയ്യാറാക്കിയ പരിരക്ഷകൾ അവതരിപ്പിച്ചുമാണ് ടാറ്റാ എഐജി മോട്ടോർ ഇൻഷൂറൻസ് വാഹനങ്ങൾക്ക് മഴക്കാല സംരക്ഷണമൊരുക്കുന്നത്.

മഴയും മറ്റ് പ്രകൃതി ദുരന്തങ്ങളും മൂലം വെള്ളം ഇറങ്ങി കാറിൻറെ എഞ്ചിനു നാശമുണ്ടാകുന്നതിൽ നിന്നുള്ള പരിരക്ഷ ലഭിക്കുന്ന എഞ്ചിൻ സെക്യൂർ, നോ ക്ലെയിം ബോണസ് നഷ്ടപ്പെടാതെ തന്നെ ഗ്ലാസ്, ഫൈബർ, പ്ലാസ്റ്റിക്, റബ്ബർ പാർട്ട്സുകൾ എന്നിവയ്ക്കുള്ള അറ്റകുറ്റപ്പണി സാധ്യമാക്കുന്ന പരിരക്ഷ, പാർട്ട്സുകൾക്ക് ഡിപ്രീസിയേഷൻ കുറക്കാതെ പൂർണ പരിരക്ഷ നൽകുന്ന ഡിപ്രീസിയേഷൻ റീ ഇമ്പേഴ്സ്മെൻറ് കവർ തുടങ്ങിയവ മൺസൂൺ കാല അപകട സാധ്യതകൾക്കെതിരെയുള്ള സമഗ്ര പരിരക്ഷയിൽ ഉൾപ്പെടുന്നു.

വൈദ്യുത വാഹനങ്ങൾക്കായി സ്വയം ചൂടാകൽ, ആർകിങ്, ഷോർട്ട് സർക്യൂട്ടീങ്, വെള്ളം കയറൽ തുടങ്ങിയവ കൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്ന ഇലക്ട്രിക് സർജ് സെക്യൂർ ലഭ്യമാണ്.

നോ ക്ലെയിം ബോണസ് നഷ്ടമാകാതെ തന്നെ, പുതുക്കൽ പ്രീമിയത്തിന് 50 ശതമാനം വരെ ഇളവോടെ ഒരു തവണ ക്ലെയിം ലഭിക്കുന്ന എൻസിബി പ്രൊട്ടക്ഷൻ കവർ, കാർ ബ്രേക് ഡൗൺ ആയാൽ സൗജന്യ ടോവിങ്, റിപയർ സേവനങ്ങൾക്കൊപ്പം റോഡ് സൈഡ് അസിസ്റ്റൻസും ലഭിക്കുന്ന ടോവിംഗ് ആൻറ് ഓൺ റോഡ് റിപ്പയർ കവർ എന്നിവയും ഈ സമഗ്ര പരിരക്ഷയിൽ ഉൾപ്പെടുന്നു

99 ശതമാനം ക്ലെയിം സെറ്റിൽമെൻറ് റേഷ്യോ ആണ് ടാറ്റാ എഐജി മോട്ടോർ ഇൻഷൂറൻസിനുള്ളത്. ലളിതവും ബുദ്ധിമുട്ടില്ലാത്തതുമായ പ്രക്രിയയിലൂടെ വേഗത്തിലും എളുപ്പത്തിലുമുള്ള പോളിസി വിതരണമാണ് കമ്പനിയുടേത്.

മഴക്കാലത്ത്, പ്രത്യേകിച്ച് പ്രളയ സാധ്യതയുള്ള മേഖലകളിൽ നേരിടേണ്ടി വരുന്ന സവിശേഷമായ വെല്ലുവിളികൾ ടാറ്റാ എഐജി മനസിലാക്കുന്നു എന്ന് ടാറ്റാ എഐജി ഓട്ടോ ആൻറ് ആക്ച്വേറിയൽ അനലിറ്റിക്സ്, മോട്ടോർ ഇൻഷൂറൻസ് മേധാവിയും സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ നീൽ ഛേദ പറഞ്ഞു. സമഗ്ര പരിരക്ഷയും പിന്തുണയും ഉറപ്പാക്കുന്ന വിധത്തിലാണ് തങ്ങളുടെ മോട്ടോർ ഇൻഷൂറൻസ് സേവനങ്ങൾ രൂപകൽപന ചെയ്തിട്ടുള്ളത്. ഈ മൺസൂൺ സീസണിൽ ഉപഭോക്താക്കൾ ആത്മവിശ്വാസത്തോടും മനസമാധാനത്തോടും കൂടെ മുന്നോട്ടു പോകുന്നു എന്ന് ഇവ ഉറപ്പാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.