Sections

ടാറ്റാ എഐജി മെഡികെയർ സെലക്റ്റ് ഹെൽത്ത് പ്ലാൻ അവതരിപ്പിച്ചു

Sunday, Apr 20, 2025
Reported By Admin
Tata AIG Launches Medicare Select with Infinite Coverage

കൊച്ചി: ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് കമ്പനി തങ്ങളുടെ പുതുതലമുറ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ മെഡികെയർ സെലക്റ്റ് വിപണിയിലവതരിപ്പിച്ചു.

ഒരു പോളിസി വർഷത്തിൽ തന്നെ പരിരക്ഷാ തുക പരിധിയില്ലാതെ പുനസ്ഥാപിക്കാൻ സഹായിക്കുന്ന റിസ്റ്റോർ ഇൻഫിനിറ്റി പ്ലസ് ഫീച്ചർ, പോളിസി കാലാവധിക്കുള്ളിൽ ഒരു ക്ലെയിം പരിരക്ഷാ തുകയുടെ പരിധിയില്ലാതെ അനുവദിക്കുന്ന ഇൻഫിനിറ്റ് അഡ്വാൻറേജ്, പ്രസവ വേളയിലെ സങ്കീർണതകൾ, നവജാത ശിശുവിൻറെ ആദ്യ വർഷത്തെ വാക്സിനേഷൻ തുടങ്ങിയവ ഉൾപ്പെടെയുള്ള പരിചരണങ്ങൾ ലഭ്യമാക്കുന്ന മെറ്റേണിറ്റി കെയർ എന്നിവയാണ് മെഡികെയർ സെലക്റ്റിൻറെ മുഖ്യ സവിശേഷതകൾ.

കൂടാതെ ദന്ത പരിചരണം, ടെലി കൺസൾട്ടേഷൻ, കാഴ്ചാ പരിചരണം തുടങ്ങിയവ ഉൾപ്പെടെയുള്ള ഔട്ട് പേഷ്യൻറ് ചികിൽസകൾക്കു പരിചരണം ലഭിക്കുന്ന ഒപിഡി കെയർ റൈഡർ, ശമ്പളക്കാരായ വ്യക്തികൾക്കു പ്രീമിയത്തിൽ 7.5 ശതമാനം ഇളവു ലഭിക്കുന്ന പ്രൊഫഷണൽ ബെനഫിറ്റ് എന്നിവയും ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം

ടാറ്റാ എഐജി തങ്ങളുടെ ആശുപത്രികളുടെ ശൃംഖല നിലവിലെ 11,500-ൽ നിന്ന് 2027 സാമ്പത്തിക വർഷത്തോടെ 14,000 ആയി ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്. ഇക്കാലയളവിൽ തങ്ങളുടെ ആരോഗ്യ ഇൻഷൂറൻസിൻറെ 35 ശതമാനവും ചെറുകിട, ഇടത്തരം പട്ടണങ്ങളിൽ നിന്നായിരിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. നിലവിലിത് 26 ശതമാനമാണ്.

മൂല്യവും വൈവിധ്യവും സേവനങ്ങളും സംയോജിതമായി ലഭ്യമാക്കി ഇക്കാലത്തെ ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ സേവന ആവശ്യങ്ങൾ നിറവേറ്റുന്ന അർത്ഥവത്തായ പരിരക്ഷയാണ് മെഡികെയർ സെലക്റ്റ് ലഭ്യമാക്കുന്നതെന്ന് ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് കമ്പനി ചീഫ് അണ്ടർറൈറ്റിങ് ആൻറ് ഡേറ്റാ സയൻസ് ഓഫിസർ നീൽ ഛെദ്ദ പറഞ്ഞു. ചികിൽസാ ചെലവുകൾ വർധിക്കുകയും പുതിയ ആരോഗ്യ സാഹചര്യങ്ങൾ ഉടലെടുക്കുകയും ചെയ്യുമ്പോൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും വിട്ടുവീഴ്ചകൾ ചെയ്യാതെ പരിരക്ഷയുമായി തുടരാൻ ഈ പദ്ധതി സഹായിക്കും. റീട്ടെയിൽ ആരോഗ്യ ഇൻഷൂറൻസ് മേഖലയിലെ തങ്ങളുടെ പദ്ധതികൾ കൂടുതലായി സ്വീകരിക്കപ്പെടുന്നതാണ് കഴിഞ്ഞ മൂന്നു വർഷങ്ങളായി കാണുന്നത്. കൂടുതൽ പ്രദേശങ്ങളിലേക്കും വിഭാഗങ്ങളിലേക്കും എത്താൻ ഈ പദ്ധതിയുടെ അവതരണം തങ്ങളെ സഹായിക്കും. ഗുണമേൻമയുള്ള ആരോഗ്യ സേവനം ഇതിലൂടെ കൂടുതൽ പേർക്കു ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.