Sections

ടാറ്റാ എഐജി മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പോളിസിയായ ടാറ്റാ എഐജി എൽഡർ കെയർ അവതരിപ്പിച്ചു

Tuesday, Oct 03, 2023
Reported By Admin
TATA AIG

കൊച്ചി: മുൻനിര ഇൻഷൂറൻസ് സേവനദാതാക്കളിൽ ഒന്നായ ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പോളിസിയായ ടാറ്റാ എഐജി എൽഡർ കെയർ അവതരിപ്പിച്ചു. ആരോഗ്യ പരിരക്ഷ, നിരവധി ഹോം കെയർ സേവനങ്ങൾ, പ്രതിരോധ ആരോഗ്യം, ക്ഷേമ സംവിധാനങ്ങൾ തുടങ്ങിയവ സംയോജിപ്പിച്ചുള്ള പോളിസിയാണിത്. 61 വയസിനു മുകളിലുമുള്ള വ്യക്തികളുടെ വ്യത്യസ്തമായ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം തയ്യാറാക്കിയതാണ് ടാറ്റാ എഐജി എൽഡർ കെയർ.

മുതിർന്ന പൗരൻമാർക്കായുളള ആരോഗ്യ ഇൻഷൂറൻസ് അവരുടെ ആരോഗ്യ അടിയന്തരാവസ്ഥകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം അവരുടെ ചെലവുകൾ നിയന്ത്രിക്കാനും സഹായകമാകും. പ്രായമാകുന്നതോടെ ആരോഗ്യ സംരക്ഷണ ചെലവുകൾ വർധിക്കുന്ന പ്രവണതയാണുള്ളത്. മെഡിക്കൽ ചെലവുകളും വർധിക്കും. മുതിർന്ന പൗരൻമാർക്ക് അനുയോജ്യമായ പ്രത്യേകമായ ആരോഗ്യ ഇൻഷൂറൻസ് പോളിസികളുടെ ആവശ്യമാണ് ഇതിലൂടെ ഉടലെടുക്കുന്നത്. മുതിർന്ന പൗരൻമാർക്ക് വർധിച്ചു വരുന്ന മെഡിക്കൽ ചെലവുകൾ നേരിടാൻ വഴിയൊരുക്കുന്ന രീതിയിലാണ് ടാറ്റാ എഐജി എൽഡർ കെയർ അവതരിപ്പിച്ചിരിക്കുന്നത്.

മുതിർന്ന പൗരൻമാർ പ്രതീക്ഷിക്കാത്തതും അതേസമയം അവരുടെ പ്രായത്തിൽ ആവശ്യമായി വന്നേക്കാവുന്നതുമായ നിരവധി മെഡിക്കൽ സേവനങ്ങളാണ് ടാറ്റാ എഐജി എൽഡർ കെയർ പോളിസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രോഗം ഭേദമാക്കുന്നതിനുള്ള പരിരക്ഷകളിൽ മാത്രമല്ല ടാറ്റാ എഐജി എൽഡർ കെയർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രതിരോധ, അസിസറ്റഡ് ഹെൽത്ത് കെയറിലും ശ്രദ്ധ വെയ്ക്കുന്നു. ഇതിനു പുറമെ ക്ലെയിമുകൾ കണക്കിലെടുക്കാതെ തന്നെ നിർദ്ദിഷ്ട സ്പെഷാലിറ്റികളിൽ വാർഷിക പ്രതിരോധ ആരോഗ്യ കൺസൾട്ടേഷനുകളും പോളിസി ലഭ്യമാക്കുന്നുണ്ട്. മോശം സാഹചര്യങ്ങളിൽ കമ്പാഷനേറ്റ് പരിചരണ സംവിധാനവും ലഭ്യമാണ്.

മുതിർന്ന പൗരൻമാരോടുള്ള പ്രതിബദ്ധതയുടെ സാക്ഷ്യപത്രമായി ടാറ്റാ എഐജി എൽഡർ കെയർ അവതരിപ്പിക്കാൻ ഞങ്ങൾക്ക് ആവേശമുണ്ടെന്ന് ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ നീലേഷ് ഗാർഗ് പറഞ്ഞു. അനുകമ്പ, പുതുമ, സമഗ്ര പരിരക്ഷ എന്നിവയുടെ മിശ്രിതമായ ഈ പോളിസി മുതിർന്ന പൗരൻമാർക്ക് ക്ഷേമവും സൗകര്യവും ഉറപ്പാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടാറ്റാ എഐജി എൽഡർ കെയറിനെ മറ്റ് ഇൻഷൂറൻസ് പോളിസികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന മുഖ്യ സവിശേഷതകളിലൊന്നാണ് ഹോം നഴ്സിങ് സേവനങ്ങൾ. ഇൻഷൂർ ചെയ്യപ്പെട്ട വ്യക്തിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിൻറെ ഭാഗമായി ഒരു പോളിസി വർഷത്തിൽ ഏഴു ദിവസം വീട്ടിൽ നഴ്സിങ് സേവനങ്ങൾ പ്രയോജനപ്പെടുത്താം. അപ്പോയ്മെൻറുകൾ നിശ്ചയിക്കുന്നതിനും സേവനങ്ങൾ സംയോജിപ്പിക്കുന്നതിനും ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പരിചരണങ്ങൾ തടസങ്ങളില്ലാത്ത തേടുന്നതിനുമെല്ലാമായി ഡെഡിക്കേറ്റഡ് ഹെൽത്ത് മാനേജറുടെ സേവനവും ലഭിക്കും

കൂടാതെ, സന്ധി മാറ്റിവെക്കൽ, സ്ട്രോക്ക്, പാരാലിസിസ് തുടങ്ങിയവ ഉണ്ടായാൽ ഇന്ത്യയ്ക്കുള്ളിൽ പത്തു ദിവസം വരെയുള്ള വീട്ടിലെ ഫിസിയോതെറാപി സെഷനുകൾ ഇൻഷൂർ ചെയ്ത വ്യക്തിക്കു പ്രയോജനപ്പെടുത്താനാകും. ഇൻഷൂർ ചെയ്ത വ്യക്തിക്ക് തങ്ങളുടെ കസ്റ്റമർ ആപ്പിലൂടെ വെൽനെസ് സേവനങ്ങളും ഉപയോഗിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.