Sections

ടാറ്റാ എഐജി അഞ്ചു മടങ്ങ് പരിരക്ഷ നൽകുന്ന ഹെൽത്ത് സൂപ്പർചാർജ് അവതരിപ്പിച്ചു

Thursday, Nov 30, 2023
Reported By Admin
TATA AIG

കൊച്ചി: ജനറൽ ഇൻഷൂറൻസ് സേവനദാതാക്കളായ ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് അഞ്ചു മടങ്ങു വരെ വർധിച്ച ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ നൽകുന്ന ഹെൽത്ത് സൂപ്പർചാർജ് അവതരിപ്പിച്ചു. കുടുംബങ്ങളുടെ വൈവിധ്യമാർന്ന ആരോഗ്യ സേവന ആവശ്യങ്ങൾ നേരിടാൻ സാധിക്കുന്ന രീതിയിലാണ് ഹെൽത്ത് സൂപ്പർചാർജ് രൂപകൽപന ചെയ്തിരിക്കുന്നത്.

അഞ്ചു ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള പരിരക്ഷയാണ് ടാറ്റാ എഐജി ഹെൽത്ത് സൂപ്പർചാർജിലൂടെ ലഭ്യമാക്കുന്നത്. ഓരോരുത്തുടേയും ആവശ്യത്തിന് അനുസൃതമായി വാല്യൂ പ്ലാൻ, ജിയോ പ്ലാൻ എന്നീ രണ്ടു വേരിയൻറുകൾ ഉപഭോക്താക്കൾക്കു തെരഞ്ഞെടുക്കാം. കുടുംബത്തിനു സമഗ്ര പരിരക്ഷ ഉറപ്പാക്കും വിധം അഞ്ചു മടങ്ങു സൂപ്പർചാർജ് ബോണസിലൂടെ ഉയർന്ന പരിരക്ഷ ഈ പദ്ധതി ഉറപ്പാക്കുന്നു. ഈ പോളിസി ഓരോ പുതുക്കലിനും കാലഹരണപ്പെടുന്ന പോളിസിയുടെ അടിസ്ഥാന തുകയുടെ 50 ശതമാനം ബോണസ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ക്ലെയിമുകൾ കണക്കിലെടുക്കാതെ തന്നെ ഏത് പോളിസി വർഷത്തിലും ഇൻഷ്വർ ചെയ്ത അടിസ്ഥാന തുകയുടെ 500 ശതമാനം വരെ പരമാവധി ബോണസ് ലഭ്യമാക്കും.

കൂടാതെ, ആദ്യ പോളിസി എടുക്കുന്ന വേളയിൽ 40 വയസോ അതിൽ കുറവോ ഉള്ള കുടുംബങ്ങൾക്ക് അധികമായി അഞ്ചു ശതമാനം ഇളവു ലഭിക്കും. ക്ലെയിമുകൾ കണക്കിലെടുക്കാതെ തന്നെ ഇത് പോളിസി പുതുക്കലിലും ബാധകമായിരിക്കും. ഉപഭോക്താക്കളുടെ മികച്ച ആരോഗ്യവും ക്ഷേമവും നിലനിർത്താനും അതിനായി പ്രോൽസാഹിപ്പി ക്കുന്നതിനുമായി വെൽനസ് സേവനങ്ങളും വെൽനസ് പദ്ധതിയും ഇതിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇൻഷൂർ ചെയ്ത വ്യക്തികൾക്ക് പോളിസി വർഷത്തിൽ ഒരിക്കൽ വീതം ക്ലെയിമുകൾ പരിഗണിക്കാതെ തന്നെ അധിക പ്രീമിയം നൽകി വാർഷിക പ്രതിരോധ ആരോഗ്യ പരിശോധനയും നടത്താനാകും.

ഉപഭോക്താക്കളുടെ ആരോഗ്യവും അവരുടെ കുടുംബത്തിൻറെ ക്ഷേമവുമാണ് ടാറ്റാ എഐജി വിട്ടുവീഴ്ചയില്ലാത്ത മുൻഗണനയോടെ ഉറപ്പാക്കുന്നതെന്ന് ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് ഹെൽത്ത് പ്രൊഡക്ട് ആൻറ് പ്രോസസ് സീനിയർ വൈസ് പ്രസിഡൻറ് ഡോ. സന്തോഷ് പുരി പറഞ്ഞു. ഉപഭോക്താക്കൾക്കായി നവീന സേവനങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ രൂപകൽപന ചെയ്യാൻ തുടർച്ചയായി ശ്രമിച്ചു വരുന്നുണ്ട്. ഹെൽത്ത് സൂപ്പർചാർജ് അവതരിപ്പിച്ചതിലൂടെ പോളിസി ഉടമകൾക്ക് അഞ്ചു മടങ്ങ് കൂടുതൽ പരിരക്ഷയാണ് പ്രദാനം ചെയ്യുന്നത്. ജീവിതശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത് ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഈ പോളിസിയിലൂടെ കാണാനാവുന്നത്. നമ്മുടെ ആരോഗ്യത്തിന് അഞ്ചു മടങ്ങു കൂടുതൽ പരിരക്ഷ ആവശ്യമായതിനാൽ ഈ പദ്ധതി ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ മാറ്റം വരുത്താനാവുന്ന വിധത്തിലും താങ്ങാനാവുന്ന വിധത്തിലും അതോടൊപ്പം പ്രതിരോധ, ആരോഗ്യ സേവനങ്ങളിൽ ശ്രദ്ധ നൽകിയുമാണു തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.