- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇൻഷൂറൻസ് സേവനദാതാക്കളിൽ ഒന്നായ ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് കമ്പനി ട്രാവൽ ഇൻഷൂറൻസ് ക്ലെയിമുകൾക്കായി വേഗത്തിലുള്ളതും ഫലപ്രദവുമായ ഓൺലൈൻ ക്ലെയിംസ് പ്രക്രിയ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ടാറ്റാ എഐജി വെബ്സൈറ്റിൽ ലളിതമായി തങ്ങളുടെ ക്ലെയിം നേരിട്ടു രജിസ്റ്റർ ചെയ്യുകയും ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുകയും സ്റ്റാറ്റസ് പരിശോധിക്കുകയും ചെയ്യാം. കോൾ സെൻററുകളോ ഇമെയിലുകൾ വഴിയോ ആശയവിനിമയം നടത്തേണ്ടതിൻറെ ആവശ്യം പരമാവധി കുറക്കുന്ന ഉപഭോക്തൃ സൗഹൃദ സംവിധാനമാണിത്. ഉപഭോക്താക്കൾക്ക് യാത്ര ചെയ്യുന്നതിനിടയിൽ പോലും ക്ലെയിമുകൾ ഫയൽ ചെയ്യാൻ സഹായിക്കുന്ന വിധത്തിൽ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ക്ലെയിം സംവിധാനമാണ് ടാറ്റാ എഐജി അവതരിപ്പിച്ചിട്ടുള്ളത്.
ടാറ്റാ എഐജിയുടെ പുതിയ ഡിജിറ്റൽ ക്ലെയിംസ് പ്രക്രിയയിലൂടെ ട്രാവൽ ഇൻഷൂറൻസ് പോളിസി ഉടമകൾക്ക് അപകടം, രോഗവുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ, മറ്റ് ബന്ധപ്പെട്ട ക്ലെയിമുകൾ എന്നിവ ഉൾപ്പെടെ പോളിസി പരിരക്ഷയിൽ ബാധകമായ എല്ലാ ക്ലെയിമുകളും ഫയൽ ചെയ്യാവുന്നതാണ്.
യാത്രക്കിടയിൽ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ ഏറ്റവും ഫലപ്രദമായ പരിരക്ഷ പ്രദാനം ചെയ്യുന്ന ഒന്നാണ് ട്രാവൽ ഇൻഷൂറൻസെന്ന് ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡിൻറെ ആക്സിഡൻറ് ആൻറ് ഹെൽത്ത് ക്ലെയിംസ് ദേശീയ മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ രാജഗോപാൽ രുദ്രരാജു പറഞ്ഞു. ഉപഭോക്താക്കളെ ഡിജിറ്റലി കണക്ടഡ് ആക്കേണ്ടതിൻറേയും നേരിട്ടുള്ള ക്ലെയിം പ്രക്രിയയിലേക്ക് അവരെ എത്തിക്കേണ്ടതിൻറേയും ആവശ്യകത തങ്ങൾ മനസിലാക്കുന്നുണ്ട്. എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങൾ നേരിടുമ്പോൾ ഇക്കാര്യം തികച്ചും ആവശ്യവുമാണ്. ലോകത്തിൻറെ ഏതു ഭാഗത്തിരുന്നു കൊണ്ടും തങ്ങളുടെ ക്ലെയിമുകൾ ഫയൽ ചെയ്യാനും അതിൻറെ സ്ഥിതി തൽക്ഷണം അറിയാനും പുതിയ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടാറ്റാ എഐജി ട്രാവൽ ഇൻഷൂറൻസ് പോളിസി ഉടമകൾക്ക് കമ്പനി വെബ്സൈറ്റായ www.tataaig.com സന്ദർശിച്ച് തങ്ങളുടെ ക്ലെയിമുകൾ നേരിട്ട് സ്വയം രജിസ്റ്റർ ചെയ്യാനും ബന്ധപ്പെട്ട രേഖകൾ അപ് ലോഡു ചെയ്യാനും ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.