Sections

ടാറ്റാ എഐജി ഷുവർറ്റി ഇൻഷൂറൻസ് ബോണ്ടുകൾ അവതരിപ്പിച്ചു

Wednesday, May 29, 2024
Reported By Admin
TATA AIG General Insurance about the launch of Surety Insurance Bonds

കൊച്ചി: മുൻനിര ജനറൽ ഇൻഷൂറൻസ് കമ്പനികളിലൊന്നായ ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് സർക്കാരിൻറെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയെ പിന്തുണക്കുക എന്ന ലക്ഷ്യവുമായി ഷുവർറ്റി ഇൻഷൂറൻസ് ബോണ്ടുകൾ അവതരിപ്പിച്ചു.

അഞ്ചു ട്രില്യൺ ഡോളർ സമ്പദ്ഘടനയായി മാറാനുള്ള ഇന്ത്യയുടെ പാതയിലെ വികസന എഞ്ചിനാണ് അടിസ്ഥാന സൗകര്യ വികസനം. കരാറുകാർക്കുള്ള പരമ്പരാഗത ബാങ്ക് ഗാരണ്ടികളുടെ പകരമായാണ് പുതിയ ഷുവർറ്റി ഇൻഷൂറൻസ് ബോണ്ടുകൾ വരുന്നത്. ഷുവർറ്റി ഇൻഷൂറൻസ് ബോണ്ടുകൾ തെരഞ്ഞെടുക്കുക വഴി കരാറുകാർക്ക് മൂലധന സാധ്യതകൾ തുറന്നു കിട്ടുകയും അതിലൂടെ തങ്ങളുടെ ബിഡിങ് ശേഷി വർധിപ്പിക്കാനും കഴിയും. അതുവഴി ലിക്വിഡിറ്റി, മൂലധന പരിമിതികൾ മറികടക്കാനുമാവും. വ്യവസ്ഥകളോടു കൂടിയതും അല്ലാത്തതുമായ രീതികളിലുള്ള ടാറ്റാ എഐജിയുടെ ഷുവർറ്റി ഇൻഷൂറൻസ് ബോണ്ടുകൾ സർക്കാർ-സ്വകാര്യ മേഖലകളിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളും വാണിജ്യ കരാറുകളും സുഗമമായി നടപ്പാക്കാൻ സഹായിക്കുന്ന രീതിയിലാണു രൂപകൽപന ചെയ്തിട്ടുള്ളത്.

കരാറുകാരൻറെ പ്രകടനത്തിലെ വീഴ്ച, പൂർത്തിയാക്കാതിരിക്കൽ, ധാരണയിലോ ബിഡിങ് രേഖകളിലോ നിഷ്കർഷിച്ച പ്രകാരം ചുമതലകൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തൽ തുടങ്ങിയവയ്ക്ക് എതിരെ പദ്ധതി ഉടമയ്ക്കോ ഗുണഭോക്താവിനോ പരിരക്ഷ നൽകുന്നതാണ് ഷുവർറ്റി ഇൻഷൂറൻസ് ബോണ്ട്. ബിഡ് ബോണ്ട്, പെർഫോർമൻസ് ബോണ്ട്, അഡ്വാൻസ് പെയ്മെൻറ് ബോണ്ട്, റെൻറൻഷൻ മണി ബോണ്ട് തുടങ്ങി ഐആർഡിഎ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള കോൺട്രാക്ട് ബോണ്ടുകളാണ് ടാറ്റ എഐജി നിലവിൽ ലഭ്യമാക്കുന്നത്.

അടിസ്ഥാന സൗകര്യ മേഖലയിലുള്ള കരാറുകാർ നേരിടുന്ന ലിക്വിഡിറ്റി, മൂലധന പ്രതിസന്ധികൾ നേരിടാൻ ടാറ്റാ എഐജിക്കുള്ള പ്രതിബദ്ധതയാണ് ഷുവർറ്റി ഇൻഷൂറൻസ് ബോണ്ടുകൾ അവതരിപ്പിക്കുന്നതിലൂടെ ദൃശ്യമാകുന്നതെന്ന് ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും റീ ഇൻഷൂറൻസ്, ക്രെഡിറ്റ്, ഏവിയേഷൻ ഇൻഷൂറൻസ് വിഭാഗം മേധാവിയുമായ ദീപക് കുമാർ പറഞ്ഞു. പദ്ധതികളുടെ സുഗമമായ നടപ്പാക്കലിനുള്ള പിന്തുണ മാത്രമല്ല, അഞ്ചു ട്രില്യൺ ഡോളർ സമ്പദ് ഘടനയായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള പാതയായ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള തങ്ങളുടെ സംഭാവന കൂടിയാണ് ഈ പദ്ധതിയിലൂടെ പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.