Sections

ടാറ്റാ എഐജിയുടെ ഫിസുൾ ഖർചേ കാമ്പയിൻ

Friday, Mar 03, 2023
Reported By Admin
TATA AIG

പ്രീമിയത്തിനു നികുതി ഇളവു ലഭിക്കുന്നതുമായ സ്മാർട്ട് സമ്പാദ്യ ശീലങ്ങൾ പരിചയപ്പെടുത്തുന്ന പ്രചാരണ പരിപാടി


ആരോഗ്യ ഇൻഷൂറൻസ് ഉപയോഗിച്ച് മെഡിക്കൽ ചെലവുകൾക്കു പരിരക്ഷ നൽകുന്നതും പ്രീമിയത്തിനു നികുതി ഇളവു ലഭിക്കുന്നതുമായ സ്മാർട്ട് സമ്പാദ്യ ശീലങ്ങൾ പരിചയപ്പെടുത്തുന്ന പ്രചാരണ പരിപാടി

കൊച്ചി: അടിയന്തര മെഡിക്കൽ ചെലവുകൾക്കു പരിരക്ഷ നൽകുകയും ഇൻഷൂറൻസ് പ്രീമിയത്തിലൂടെ നികുതി ലാഭിക്കുകയും ചെയ്യുന്ന ആരോഗ്യ ഇൻഷൂറൻസിലൂടെയുള്ള സ്മാർട്ട് സമ്പാദ്യ ശീലങ്ങളെ കുറിച്ച് അവബോധം നൽകുന്ന പ്രചാരണ പരിപാടിയായ ഫിസുൾ ഖർചേയ്ക്ക് മുൻനിര ജനറൽ ഇൻഷൂറൻസ് കമ്പനിയായ ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് തുടക്കം കുറിച്ചു. കയ്യിൽ കൂടുതൽ പണമുളളപ്പോൾ വൻ തോതിൽ ചെലവു ചെയ്യുന്ന ഉപഭോക്താക്കളുടെ രീതി ഉയർത്തിക്കാട്ടുന്ന മൂന്നു ലളിതമായ ചെറിയ ഫിലിമുകളാണ് ഈ കാമ്പയിനിലുള്ളത്. ഈ കാമ്പെയിൻ ടാറ്റാ എഐജിയുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും അവതരിപ്പിക്കും.

ടാറ്റാ എഐജിയുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഉയർത്തിക്കാട്ടുകയും ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളുടെ പ്രീമിയത്തിനു ലഭിക്കുന്ന നികുതി ആനുകൂല്യങ്ങൾ സൂചിപ്പിക്കുകയും ചെയ്യുന്നതിനാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ടാറ്റാ എഐജിയുടെ ആരോഗ്യ ഇൻഷൂറൻസിൽ നിക്ഷേപിക്കുന്നതിലൂടെ സമ്പാദിച്ച അധിക പണം ഉപഭോക്താക്കൾ ചെലഴിക്കുന്നതിൻറെ ചില പശ്ചാത്തലങ്ങളാണ് ഫിസുൽ ഖർചേ എന്ന പേരിലുള്ള ഈ കാമ്പയിനിലെ മൂന്നു ഷോർട്ട് ഫിലിമുകളിലുള്ളത്.

വെല്ലുവിളികൾ നിറഞ്ഞ ജീവിത ശൈലി മൂലം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും പുരുൻമാരും കൂടുതലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും അധിക ആരോഗ്യ സേവന ചെലവുകൾ വരികയും ചെയ്യുന്നുണ്ടെന്ന് ടാറ്റാ എഐജി ഡിജിറ്റൽ ബിസിനസ് ആൻറ് മാർക്കറ്റിങ് വിഭാഗം സീനിയർ വൈസ് പ്രസിഡൻറ് റിയാൻ റോഡ്രിഗസ് പറഞ്ഞു. ഫിസുൽ ഖർചേ കാമ്പയിനിലൂടെ ഉപഭോക്താക്കളെ സാമ്പത്തികമായി കൂടുതൽ അറിവുള്ളവരാക്കാനും ഭാവിയിലേക്കു തയ്യാറെടുക്കാൻ അവരെ സഹായിക്കുന്ന സമ്പാദ്യ പദ്ധതികളെ കുറിച്ച് അവബോധമുള്ളവരാക്കാനുമാണ് തങ്ങൾ ആഗ്രഹിക്കുന്നത്. അടിയന്തര സാഹചര്യം നേരിടാനുള്ള ഫണ്ടുകൾ തയ്യാറാക്കുന്നതിനുള്ള ആദ്യ പടിയാണ് ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തേയും ആദായ നികുതി നിയമത്തിൻറെ 80ഡി വകുപ്പു പ്രകാരം നികുതി ലാഭിക്കുന്നതിനേയും കുറിച്ച് ലളിതമായി വിവരിക്കാനാണ് ഈ കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബ്രാൻഡ് കാമ്പയിൻറെ ലിങ്കുകൾ താഴെ:


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.