Sections

ഇന്ത്യൻ ബിസിനസുകൾക്കായി സൈബർഎഡ്ജ് അവതരിപ്പിച്ച് ടാറ്റ എഐജി

Friday, Jan 24, 2025
Reported By Admin
Tata AIG Launches CyberEdge Insurance for Comprehensive Business Cyber Protection

  • ഫോറൻസിക് അന്വേഷണം, ലീഗൽ ഫീസ്, ഡേറ്റാ വീണ്ടെടുക്കൽ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ സാമ്പത്തിക, പ്രവർത്തന പിന്തുണ വാഗ്ദാനം ചെയ്യുന്നു
  • വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സൈബർ ഇൻഷുറൻസ് വിപണിയുടെ 25% നേടാനും സൈബർഎഡ്ജ് ലക്ഷ്യമിടുന്നു.

കൊച്ചി: മുൻനിര ജനറൽ ഇൻഷുറൻസ് സേവനദാതാക്കളായ ടാറ്റ എഐജി ജനറൽ ഇൻഷുറൻസ് കമ്പനി സൈബർ അപകടസാധ്യതകളിൽ നിന്ന് പൂർണ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന സൈബർഎഡ്ജ് അവതരിപ്പിച്ചു. സൈബർ അപകട സാധ്യതകളിൽ നിന്ന് എല്ലാ തരത്തിലുമുള്ള ബിസിനസുകളെ സംരക്ഷിക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന പുതിയ സൈബർ ഇൻഷുറൻസ് സൊല്യൂഷൻ ഫോറൻസിക് അന്വേഷണം, ലീഗൽ ഫീസ്, ഡേറ്റാ വീണ്ടെടുക്കൽ, ബിസിനസ് തടസപ്പെടുന്നതിനെ തുടർന്നുള്ള നഷ്ടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ശക്തവും സമഗ്രവുമായ സാമ്പത്തിക, പ്രവർത്തന പിന്തുണയാണ് വാഗ്ദാനം ചെയ്യുന്നത്. സൈബർ സുരക്ഷാ പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധ മുന്നിൽനിർത്തി വരുന്ന അഞ്ച് വർഷത്തിനുള്ളിൽ സൈബർ ഇൻഷുറൻസ് വിപണിയുടെ 25% പിടിച്ചെടുക്കാനും സൈബർഎഡ്ജ് ലക്ഷ്യമിടുന്നു.

2023ൽ ഇന്ത്യയിൽ 79 ദശലക്ഷം സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഭീഷണിയുടെ വ്യാപ്തി അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രഹാറിന്റെ സമീപകാല റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2033 ഓടെ ഈ ആക്രമണങ്ങൾ പ്രതിവർഷം ഒരു ട്രില്യൺ ആയി ഉയരുമെന്നാണ് റിപ്പോർട്ട് പ്രവചിക്കുന്ന മറ്റൊരു കാര്യം.

2024ൽ 850 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ സൈബർ ഇൻഷുറൻസ് വിപണി സമീപ വർഷങ്ങളിൽ ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് സൈബർ എഡ്ജ് ലോഞ്ചിങ് വേളയിൽ സംസാരിച്ച ഫിനാൻഷ്യൽ ലൈൻസ് നാഷണൽ ഹെഡ് നജം ബിൽഗ്രാമി പറഞ്ഞു. 2025നും 2030നും ഇടയിൽ 25% സിഎജിആർ പ്രതീക്ഷിക്കുന്നതിനാൽ നാശനഷ്ടങ്ങൾ ഫലപ്രദമായി ലഘൂകരിക്കാനും, പ്രവർത്തനങ്ങൾ തടസങ്ങളില്ലാതെ വീണ്ടെടുക്കാനും, ഇന്നത്തെ ഡിജിറ്റൽ-ഫസ്റ്റ് സമ്പദ്വ്യവസ്ഥയിൽ അഭിവൃദ്ധി പ്രാപിക്കാനും ബിസിനസുകളെ പ്രാപ്തമാക്കുന്ന സൈബർ ഇൻഷുറൻസ് റിസ്ക് മാനേജ്മെന്റ് സ്ട്രാറ്റജിയിൽ അവിഭാജ്യ ഘടകമായി മാറും. സാമ്പത്തിക സുരക്ഷയും, പെട്ടെന്നുള്ള സംഭവങ്ങളോട് വിദഗ്ധരുടെ നേതൃത്വത്തിൽ വേഗത്തിലുള്ള പ്രതികരണങ്ങളും നൽകുന്നതിന് സൂക്ഷ്മമായി രൂപകൽപന ചെയ്തിരിക്കുന്നതാണ് സൈബർഎഡ്ജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡ് മഹാമാരിക്ക് ശേഷം ഐടി കമ്പനികൾ, ബിപിഒകൾ, ബാങ്കുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്ന് സൈബർ ഇൻഷുറൻസിന്റെ ആവശ്യകതയിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. കൂടാതെ പരിമിതമായ അടിസ്ഥാനസൗകര്യങ്ങൾ കാരണം ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) സൈബർ കുറ്റവാളികൾ കൂടുതലായി ലക്ഷ്യമിടുകയും ചെയ്യുന്നുണ്ട്. ഇത് അവരുടെ റിസ്ക് മാനേജ്മെന്റിന് ശക്തമായ സൈബർ ഇൻഷുറൻസ് പരിഹാരങ്ങൾ അനിവാര്യമാക്കുകയും ചെയ്യുന്നു.

സൈബർഎഡ്ജിന്റെ പ്രധാന സവിശേഷതകൾ

ഫസ്റ്റ് റെസ്പോൺസ് കവർ: സൈബർ എഡ്ജ് ഇൻഷ്വർ ചെയ്തവർക്ക് സൈബർ ആക്രമണ സമയത്ത് ടാറ്റ എഐജിയുടെ ഇൻസിഡെന്റ് റെസ്പോൺസ് എക്സ്പേർട്ട് പാനലിലേക്ക് ഉടനടി പ്രവേശനം നൽകും. ഇത് 365 ദിവസവും 24 മണിക്കൂറും ലഭ്യമായിരിക്കും. ആദ്യ 24 മണിക്കൂർ നിർണായകമാണെന്നതിനാൽ പ്രത്യേക ഹോട്ട്ലൈനുമായി ബന്ധപ്പെട്ട് 2 മണിക്കൂറിനുള്ളിൽ ഈ രംഗത്തെ ഏറ്റവും മികച്ച ലീഗൽ, ഐടി ഫോറൻസിക്സ് ഫസ്റ്റ് റെസ്പോൺസ് സേവനവും സൈബർഎഡ്ജ് ഉപ്പാക്കുന്നു.

ബ്രിക്കിങ് റിക്കവറി എക്സ്പെൻസസ്: ഏതെങ്കിലും സൈബർ അറ്റാക്കിലൂടെ നിങ്ങളുടെ ഡേറ്റാ പ്രവർത്തനരഹിതമായി കമ്പ്യൂട്ടർ സിസ്റ്റം തകരാറിലായാൽ, കേടായ ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ് വഹിക്കുന്നതിനോടൊപ്പം, സാധാരണ ബിസിനസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാനും സൈബർഎഡ്ജ് സഹായിക്കും

സമഗ്രമായ നഷ്ട കണക്കുകൂട്ടൽ: നഷ്ടപരിഹാരത്തിനായി നിങ്ങളുടെ ബിസിനസിന് ഏറ്റവും അനുയോജ്യമായ രീതി അടിസ്ഥാനമാക്കി മൊത്ത ലാഭമോ അറ്റാദായമോ ഓപ്ഷനായി തിരഞ്ഞെടുക്കാൻ ക്ലെയന്റിനെ അനുവദിക്കും. കൂടാതെ, നഷ്ടം കണക്കാക്കുന്നതിനുള്ള തേർഡ്-പാർട്ടി ഫോറൻസിക് അക്കൗണ്ടിങ് സ്ഥാപനത്തിന്റെ പ്രൊഫഷണൽ ഫീസും ഈ പോളിസി തന്നെ വഹിക്കും.

കമ്പ്യൂട്ടർ സിസ്റ്റം പ്രൊട്ടക്ഷൻ: ബിവൈഒഡി (ബ്രിങ് യുവർ ഔൺ ഡിവൈസ്), ഒടി സിസ്റ്റംസ്, ഇൻഡസ്ട്രിയൽ കൺട്രോൾ സിസ്റ്റം, എസ്സിഎഡിഎ സിസ്റ്റം എന്നിവയിലെല്ലാം കവറേജ് ലഭിക്കും.

നെറ്റ്വർക്ക് ഇന്ററപ്ഷൻ കവറേജ്: സംഭവത്തിന് ശേഷമുള്ള 120 ദിവസം വരെയുള്ള തടസങ്ങൾ, പ്രോആക്ടീവ് മിറ്റിഗേഷൻ കോസ്റ്റ് ഉൾപ്പെടെ സൈബർഎഡ്ജ് പരിഹരിക്കും

ഇൻഷ്വേർഡ് ഇവന്റ്സ്: നെറ്റ്വർക്ക് ഇന്ററപ്ഷന് കീഴിൽ സ്വമേധയാ അല്ലെങ്കിൽ റെഗുലേറ്ററി ഷട്ട്ഡൗണുകൾ ഉൾപ്പെടെയുള്ള സെക്യൂരിറ്റി-സിസ്റ്റം പ്രവർത്തനരഹിതമാവൽ, ഒഎസ്പി സംബന്ധിയായ സെക്യൂരിറ്റി-സിസ്റ്റം പ്രവർത്തനരഹിതമാവൽ, (തിരഞ്ഞെടുക്കുകയാണെങ്കിൽ മാത്രം) എന്നിവയ്ക്കുള്ള പരിരക്ഷയും പോളിസിയിലൂടെ ലഭിക്കും.

മിറ്റിഗേഷൻ കോസ്റ്റ് ആൻഡ് ലോസ് പിവെൻഷൻ സർവീസ്: നഷ്ടപരിഹാരത്തിനപ്പുറം കവർ വിപുലീകരിക്കാൻ അധിക പ്രീമിയം ഇല്ലാതെ ലോസ് പിവെൻഷൻ സർവീസ് പോളിസി വാഗ്ദാനം ചെയ്യുന്നു

സൈബർ ക്രൈം കവറേജ്: സൈബർ സംബന്ധമായ കുറ്റകൃത്യങ്ങളുടെ ഫലമായുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് പരിരക്ഷ നൽകുന്നു.

മൾട്ടിമീഡിയ ആക്റ്റിവിറ്റി പ്രൊട്ടക്ഷൻ: വെബ്സൈറ്റുകളിലോ സോഷ്യൽ പ്ലാറ്റ്ഫോമുകളിലോ പ്രസിദ്ധീകരിക്കുന്ന ഡിജിറ്റൽ മീഡിയ ഉള്ളടക്കത്തിൽ നിന്നുള്ള ഉത്തരവാദിത്വങ്ങൾക്കും പരിരരക്ഷ നൽകുന്നു

ഒരു സൈബർ ആക്രമണം സംഭവിക്കുമ്പോൾ, സൈബർഎഡ്ജ് പോളിസിക്ക് കീഴിൽ ഇൻഷ്വർ ചെയ്തയാൾക്ക് ടാറ്റ എഐജിയുടെ ഡെഡിക്കേറ്റഡ് ഹോട്ട്ലൈൻ ആക്സസ് ചെയ്യാൻ കഴിയും. ഉടനടി മാർഗനിർദേശം ഉറപ്പാക്കി, സാഹചര്യം കൈകാര്യം ചെയ്യാൻ നിയമപരവും സാങ്കേതികവുമായ വിദഗ്ധരുടെ സേവനം ഇതിലൂടെ ലഭിക്കും. പ്രാരംഭ വിലയിരുത്തൽ, ആവശ്യമെങ്കിൽ ഒരു ഇൻസിഡെന്റ് റെസ്പോൺസ് ടീമിനെ സജീവമാക്കൽ, ബിസിനസ് പ്രവർത്തനങ്ങൾക്ക് കുറഞ്ഞ തടസം ഉറപ്പാക്കുന്നതിനും കമ്പനിയുടെ ബാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും റെഗുലേറ്ററി നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിൽ പിന്തുണ എന്നിവയും ഈ നടപടിക്രമങ്ങളിൽ ഉൾപ്പെടും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.