Sections

ലൈഫ് ഇതര ഇൻഷൂറൻസ് പദ്ധതികളുടെ വിതരണം വിപുലമാക്കാൻ ടാറ്റാ എഐജി-മഹീന്ദ്ര ഫിനാൻസ് ധാരണ

Sunday, Jul 21, 2024
Reported By Admin
TATA AIG and Mahindra Finance on their strategic partnership

കൊച്ചി: രാജ്യത്തെ മുൻനിര ജനറൽ ഇൻഷൂറൻസ് സേവനദാതാവായ ടാറ്റാ എഐജി പ്രമുഖ ബാങ്ക് ഇതര ഫിനാൻസ് കമ്പനികളിലൊന്നായ മഹീന്ദ്ര ഫിനാൻസുമായി തന്ത്രപരമായ സഹകരണം ആരംഭിച്ചു. മഹീന്ദ്രയുടെ വിപുലമായ ഉപഭോക്തൃ ശംഖലയിലൂടെ ടാറ്റാ എഐജിയുടെ ലൈഫ് ഇതര ഇൻഷൂറൻസ് പദ്ധതികൾ വിതരണം ചെയ്യാനാണ് ഈ സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

പങ്കാളിത്തത്തിൻറെ ഭാഗമായി ടാറ്റാ എഐജി മോട്ടോർ, ഹെൽത്ത്, പേഴ്സണൽ ആക്സിഡൻറ്, മറ്റ് ലൈഫ് ഇതര പദ്ധതികൾ എന്നിവയടക്കമുള്ള വിപുലമായ ജനറൽ ഇൻഷൂറൻസ് പദ്ധതികൾ മഹീന്ദ്ര ഫിനാൻസിൻറെ പത്തു ദശലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.

വിവിധ മേഖലകളിലുള്ളവരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് അനുസൃതമായ ഉപഭോക്തൃ കേന്ദ്രീകൃത ഇൻഷൂറൻസ് സേവനങ്ങൾ ലഭ്യമാക്കുന്നതിലാവും ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുക. മഹീന്ദ്ര ഫിനാൻസിൻറെ ശക്തമായ വിതരണ ശൃംഖല ടാറ്റാ എഐജിയുടെ ഇൻഷൂറൻസ് പദ്ധതികൾ സുഗമമായി വിതരണം ചെയ്യാനും ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കാനും സഹായകമാകും.

തങ്ങളുടെ ഇൻഷൂറൻസ് പദ്ധതികൾ കൂടുതൽ വിപുലമായി ലഭ്യമാക്കാനുള്ള ഒരു സുപ്രധാന നീക്കമാണ് മഹീന്ദ്ര ഫിനാൻസുമായുള്ള ഈ സഹകരണമെന്ന് ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ നീലേഷ് ഗാർഗ് പറഞ്ഞു. ടാറ്റാ എഐജി അതിൻറെ പങ്കാളികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്ക് അനുസൃതമായ സേവനങ്ങൾ പ്രദാനം ചെയ്യാൻ പ്രതിബദ്ധതയോടെയാണു പ്രവർത്തിക്കുന്നത്. ഇതിലൂടെ സമഗ്രമായ പരിരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കൾക്ക് ഇൻഷൂറൻസ് സേവനങ്ങൾ ലഭ്യമാക്കാൻ ടാറ്റാ എഐജിയുമായി തന്ത്രപരമായ ധാരണയിലേർപ്പെടുന്നതിൽ തങ്ങൾക്ക് ആഹ്ളാദമുണ്ടെന്ന് മഹീന്ദ്ര ഫിനാൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ റൗൾ റെബെല്ലോ പറഞ്ഞു. വ്യക്തിഗത ഉപഭോക്തൃ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഫലപ്രദമായ പദ്ധതികൾ അവതരിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധയിലെ നിർണായകമായ ഒരു ചുവടുവെപ്പാണിതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.