- Trending Now:
കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് (ടാറ്റ എഐഎ) വാട്ട്സ്ആപ്പിലൂടെയും ഏകീകൃത പണമടവ് സംവിധാനത്തി (യൂണിഫൈഡ് പെയ്മെൻറ് ഇൻറർഫെസസ്-യുപിഐ) ലൂടെയും ഡിജിറ്റൽ പണമടവ് സംവിധാനം ഏർപ്പെടുത്തി. ഇൻഷുറൻസ് മേഖലയിൽ ആദ്യമായുള്ള ഈ സൗകര്യത്തിലൂടെ പോളിസി ഉടമകൾക്ക് വാട്ട്സ്ആപ്പ്, യുപിഐ അധിഷ്ഠിത പെയ്മെൻറ് സംവിധാനങ്ങളിലൂടെ ലളിതമായി ഉടനടി പ്രീമിയം അടയ്ക്കാനാകും.
പുതിയതായി കൊണ്ടുവന്ന ഈ പെയ്മെൻറ് സൗകര്യം വേഗത്തിലും അനായാസമായും തടസമില്ലാതെയും ഡിജിറ്റലായി പ്രീമിയം അടയ്ക്കാനും വിജയകരമായി പ്രീമിയം അടച്ചെന്ന സ്ഥിരീകരണവും രസീതും ഉടനടി സ്വീകരിക്കാനും അവസരമൊരുക്കുന്നതാണ്. കൂടാതെ സാങ്കേതിക ജ്ഞാനം ഉള്ളവർക്കും ഇല്ലാത്തവർക്കും ഉപയോഗിക്കാൻ എളുപ്പമായ ഈ സംവിധാനം സങ്കീർണതയില്ലാത്ത പ്രീമിയം പെയ്മെൻറ് അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു.
'വാട്ട്സ്ആപ്പ്, പേയു എന്നിവയുമായി ചേർന്ന് ഇത്തരത്തിൽ നൂതന ഡിജിറ്റൽ പെയ്മെൻറ് സൗകര്യമൊരുക്കാൻ സാധിച്ചതിന് അവരോട് നന്ദി പറയുന്നു. ഇതിലൂടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ ശ്രദ്ധേയമായ മറ്റൊരു ചുവടു കൂടി വെയ്ക്കുകയാണ്.' പുതിയ ഡിജിറ്റൽ പെയ്മെൻറ് സംവിധാനത്തെക്കുറിച്ച് ടാറ്റ എഐഎ എക്സിക്യുട്ടീവ് വൈസ് പ്രസിഡൻറും ഓപ്പറേഷൻസ് വിഭാഗം മേധാവിയുമായ സഞ്ജയ് അറോറ പറഞ്ഞു.
ടാറ്റ എഐഎ പ്രീമിയം കളക്ഷൻ മെച്ചപ്പെടുത്തുന്നതിന് വിവിധ ഡിജിറ്റൽ മാർഗങ്ങൾ ഏർപ്പെടുത്തുകയും അതിൻറെ ഭാഷാ ശേഷി ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, തമിഴ്, ബംഗാളി എന്ന അഞ്ച് ഭാഷകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
കമ്പനി ഇൻഷുറൻസ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളായ ക്ലയിം തീർപ്പാക്കൽ അനുപാതത്തിനും കൃത്യതയ്ക്കുമൊപ്പം വ്യക്തിഗത മരണാനന്തര ക്ലയിം തീർപ്പാക്കൽ അനുപാതവും മെച്ചപ്പെടുത്തി. 2023 സാമ്പത്തിക വർഷത്തിൽ ഇത് മുൻ വർഷത്തെ 98.53 ശതമാനത്തിൽ നിന്നും 99.01 ശതമാനമായി വർധിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.