- Trending Now:
കൊച്ചി: ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ വിവാഹത്തിനും അതിൻറെ സാമ്പത്തിക വശത്തിനുമുള്ള പ്രാധാന്യം മനസിലാക്കിയ മുൻനിര ഇൻഷൂറൻസ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് തീർത്തും അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പോലും തങ്ങളുടെ മക്കളുടെ വിവാഹ സങ്കൽപ്പങ്ങൾ നിർവഹിക്കാൻ ഉതകുന്ന നൂതന ലൈഫ് ഇൻഷൂറൻസ് സ്കീമായ ശുഭ് മുഹൂർത്ത് അവതരിപ്പിച്ചു. നിക്ഷേപത്തിന് സുരക്ഷ ഉറപ്പ് നൽകുന്ന ഇക്വിറ്റി നിക്ഷേപ അവസരം കൂടി ഉൾപ്പെട്ട കാപ്പിറ്റൽ ഗ്യാരണ്ടി പ്ലാനാണ് ശുഭ് മുഹൂർത്ത്.
വിവാഹത്തിന് ആവശ്യമായ ധനം വളരെ കൃത്യതയോടെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഈ ആസൂത്രണം നിരവധി വർഷങ്ങൾ തന്നെ വേണ്ടിവരുന്ന ഒന്നാണ്. സമ്പാദ്യങ്ങൾക്കൂ അച്ചടക്കമുള്ള ഒരു സമീപനം പ്രദാനം ചെയ്യാൻ ലൈഫ് ഇൻഷൂറൻസ് പദ്ധതികൾക്ക് സാധിക്കും. തീർത്തൂം അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ പോലും മക്കളുടെ വിവാഹ സങ്കൽപ്പങ്ങൾക്കൊത്ത് അവ നിർവഹിച്ചുകൊടുക്കാൻ മാതാപിതാക്കൾക്ക് ഇതിലൂടെ സാധിക്കും.
ഒന്നു മുതൽ 20 വയസുവരെ പ്രായമുള്ള കുട്ടികളുള്ള 31നും 50 വയസിനും ഇടയിലുള്ള മാതാപിതാക്കൾക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് ശുഭ് മുഹൂർത്ത്. പണം ആവശ്യമായ വേളകളിൽ കൃത്യമായി അത് ലഭ്യമാക്കുന്നു എന്നതാണ് ശുഭ് മുഹൂർത്ത് പദ്ധതിയുടെ സവിശേഷത. തങ്ങൾ അടച്ച പ്രീമിയം സുരക്ഷിതമാണെന്ന ബോധം മാതാപിതാക്കൾക്ക് നല്കാൻ കഴിയുന്നതിലൂടെ സാമ്പത്തിക സുരക്ഷിതത്വവും മനസമാധാനവും ഉറപ്പുനൽകുന്നു. തങ്ങളുടെ വിവാഹ പദ്ധതികൾക്ക് ഭംഗം വരാത്ത രീതിയിൽ ഫണ്ട് ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കുന്നു. ജീവിതത്തിലെ മറ്റ് ലക്ഷ്യങ്ങൾക്ക് തടസമാവാത്ത രീതിയിൽ ഏറ്റവും ആഡംബരമേറിയ വിവാഹങ്ങൾ എല്ലാ പകിട്ടോടെയും നടത്താനുള്ള സാമ്പത്തിക സ്രോതസ് ഈ നിക്ഷേപം ഉറപ്പുതരുന്നു.
മാരീഡ് വിമൻസ് പ്രോപ്പർട്ടി ആക്ട് പ്രകാരം ഈ പോളിസി സുരക്ഷിതമാക്കിയിരിക്കുന്നതിനാൽ മറ്റ് ബാഹ്യ സാമ്പത്തിക അവകാശ വാദങ്ങൾ ബാധിക്കാത്ത രീതിയിൽ നാമനിർദേശം ചെയ്യപ്പെട്ട ആൾക്ക് മാത്രമായിരിക്കും പണം ലഭ്യമാകുന്നത്. ഇത് മക്കളുടെ വിവാഹ സമ്പാദ്യത്തിന് നിയമപരമായ സുരക്ഷ ഉറപ്പ് നല്കുന്നു.
സമാനതകളില്ലാത്ത സുരക്ഷയാണ് ശുഭ് മുഹൂർത്തിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ഇൻഷൂർ ചെയ്യപ്പെട്ട ആളുടെ അപ്രതീക്ഷിത മരണം സംഭവിച്ചാൽ കുടുംബത്തിൻറെ ജീവിത പ്രതീക്ഷകൾക്ക് കുഴപ്പം വരാത്ത രീതിയിൽ സാമ്പത്തിക സഹായം ഉറപ്പുനൽകുന്നു. പോളിസി തുടരാൻ സാധിക്കുന്ന രീതിയിൽ പ്രീമിയം അടയ്ക്കുന്നത് ഒഴിവാക്കി കൊടുക്കും. ഇൻഷൂർ ചെയ്യപ്പെട്ടയാളുടെ അസാന്നിധ്യത്തിൽ നിശ്ചയിക്കപ്പെട്ട മച്ചുരിറ്റി ബെനഫിറ്റ് ഉറപ്പ് നല്കുന്നു.
തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അടിസ്ഥാനമാക്കി അവരുടെ സുപ്രധാന ആവശ്യങ്ങളെ മനസിലാക്കാനും അഭിസംബോധന ചെയ്യാനുമാണ് ടാറ്റ എ ഐ എ ലൈഫ് ശ്രമിക്കുന്നതെന്ന് ടാറ്റ എ ഐ എ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വെങ്കി അയ്യർ പറഞ്ഞു, മക്കളുടെ വിവാഹം മാതാപിതാക്കൽക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. കുടുംബങ്ങളെ വളരെ നേരത്തെ തന്നെ വിവാഹങ്ങൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനാണ് ശുഭ് മുഹൂർത്തിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.