- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് സാമ്പത്തിക സുരക്ഷയും സമ്പത്തു സൃഷ്ടിക്കലും സാധ്യമാക്കുന്ന ടാറ്റ എഐഎ ശുഭ് ഫ്ളെക്സി ഇൻകം പ്ലാൻ അവതരിപ്പിച്ചു. വ്യക്തികളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ക്രമീരിക്കാവുന്നതാണ് ഈ നോൺ ലിങ്ക്ഡ് പാർട്ടിസിപ്പേറ്റിങ് ലൈഫ് ഇൻഷൂറൻസ് സേവിങ്സ് പദ്ധതി.
ദീർഘകാല സമ്പാദ്യത്തിനു സഹായകമായ എൻഡോവ്മെൻറ് ഓപ്ഷൻ, സ്ഥിരമായ കാഷ് ഫ്ളോ ലക്ഷ്യമിടുന്നവർക്ക് അനുയോജ്യമായ ഏർളി ഇൻകം ഓപ്ഷൻ, ദീർഘകാല സമ്പത്തു സൃഷ്ടിക്കലും നേരത്തെയുള്ള റിട്ടയർമെൻറും ലക്ഷ്യമിടുന്നവർക്കുള്ള ഡിഫേർഡ് ഇൻകം ഓപ്ഷൻ എന്നിങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി മൂന്ന് ഓപ്ക്ഷനുകൾ ഈ പ്ലാൻ നൽകുന്നുണ്ട്. സമ്പത്തു സൃഷ്ടിക്കൽ മാത്രമല്ല, അനിവാര്യമായ പരിരക്ഷാ സവിശേഷതകളും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.
തങ്ങൾക്കൊപ്പം വളരുന്ന രീതിയിലുള്ള പദ്ധതികളാണ് ഇക്കാലത്ത് ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതെന്ന് പദ്ധതി അവതരിപ്പിച്ചതിനെ കുറിച്ചു പ്രതികരിക്കവെ ടാറ്റ എഐഎ ലൈഫ് പ്രൊഡക്ട്സ്, ബിസിനസ് മിഡ് ഓഫിസ് ആൻറ് ഡിജിറ്റൽ മാർക്കറ്റിങ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ സുജിത് കൊത്താരേ പറഞ്ഞു. ഉപഭോക്താക്കൾക്ക് തങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ പര്യാപ്തരാക്കുന്ന വിധത്തിലാണ് ശുഭ് ഫ്ളെക്സി ഇൻകം പ്ലാൻ അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.