- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് രണ്ട് പുതിയ ന്യൂ ഫണ്ട് ഓഫറുകൾ പുറത്തിറക്കി. സമ്പത്തു സൃഷ്ടിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിടുന്ന ടാറ്റാ എഐഎ ലൈഫ് ടാക്സ് ബൊണാൻസ കൺസംപ്ഷൻ ഫണ്ട്, ദീർഘകാല വളർച്ചയ്ക്ക് ഒപ്പം റിട്ടയർമെൻറ് ഫണ്ട് സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്ന ടാറ്റാ എഐഎ ലൈഫ് ടാക്സ് ബൊണാൻസ കൺസംപ്ഷൻ പെൻഷൻ ഫണ്ട് എന്നിവയുടെ ന്യൂ ഫണ്ട് ഓഫർ മാർച്ച് 31 വരെ നടക്കും. പത്തു രൂപയുടെ യൂണിറ്റുകളായാണ് രണ്ടു ഫണ്ടുകളും ലഭ്യമാകുക.
ഇന്ത്യയുടെ ഉപഭോഗ മേഖല വൻ മാറ്റങ്ങൾക്കു വിധേയമാകുന്ന സാഹചര്യത്തിൽ വൻ വളർച്ചയാണ് ഈ രംഗത്തുള്ളത്. ഈ മേഖലകളിലെ അനുകൂല ഘടകങ്ങൾ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ തന്ത്രപരമായി രൂപകൽപന ചെയ്തവയാണ് ടാക്സ് ബൊണാൻസ കൺസംപ്ഷൻ ഫണ്ടും ടാക്സ് ബൊണാൻസ കൺസംപ്ഷൻ പെൻഷൻ ഫണ്ടും. ഇവയുടെ ആസ്തികളിൽ 60 മുതൽ 100 ശതമാനം വരെ ഓഹരികളിലും അനുബന്ധ മേഖലകളിലുമായിരിക്കും നിക്ഷേപിക്കുക. 40 ശതമാനം വരെ കാഷ്, മണി മാർക്കറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കും. എഫ്എംസിജി, റീട്ടെയിൽ- ഇകൊമേഴ്സ്, ഓട്ടോമൊബൈൽ, പ്രീമിയം ഗുഡ്സ് മേഖലകൾക്കാവും കൂടുതൽ ശ്രദ്ധ നൽകുക.
നഗരവൽക്കരണത്തിൻറേയും ഉയരുന്ന വരുമാനത്തിൻറേയും പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഉപഭോഗ രീതികൾ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് ടാറ്റാ എഐഎ ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ ഹർഷദ് പാട്ടീൽ പറഞ്ഞു. പ്രീമിയം ഉത്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള മാറ്റവുമുണ്ട്. ചടുലമായ ഈ വളർച്ചയിൽ നിന്നു നേട്ടമുണ്ടാക്കാൻ നിക്ഷേപകരെ സഹായിക്കുന്നതാണ് ടാറ്റാ എഐഎ ലൈഫ് ടാക്സ് ബൊണാൻസ കൺസംപ്ഷൻ ഫണ്ടും ടാറ്റാ എഐഎ ടാക്സ് ബൊണാൻസ കൺസംപ്ഷൻ പെൻഷൻ ഫണ്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.