Sections

ടാറ്റാ എഐഎ ലൈഫ് മൾട്ടിക്യാപ് മൊമൻറം ക്വാളിറ്റി ഇൻഡക്സ് പെൻഷൻ ഫണ്ട് അവതരിപ്പിച്ചു

Tuesday, Feb 25, 2025
Reported By Admin
Tata AIA Launches Multicap Momentum Quality Index Pension Fund for Smart Retirement Planning

കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷുറൻസ് കമ്പനി സ്മാർട്ട് ആയ വിപണി അധിഷ്ഠിത പദ്ധതികളിലൂടെ മികച്ച റിട്ടയർമെൻറ് സമ്പാദ്യം കെട്ടിപ്പടുക്കാൻ സഹായിക്കുന്ന പുതിയ ഫണ്ട് ഓഫറായ മൾട്ടിക്യാപ് മൊമൻറം ക്വാളിറ്റി ഇൻഡക്സ് പെൻഷൻ ഫണ്ട് വിപണിയിലവതരിപ്പിച്ചു. പുതിയ ഫണ്ട് വിപണിയിലെ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തി നിക്ഷേപത്തിൻറെ സ്ഥിരത സംരക്ഷിക്കുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

മൾട്ടിക്യാപ് മൊമൻറം ക്വാളിറ്റി 50 സൂചികയിലെ ഉയർന്ന വളർച്ചാ സാധ്യതയുള്ള കമ്പനികളിൽ നിക്ഷേപിച്ച് ദീർഘകാല മൂലധന വളർച്ച സാധ്യമാക്കുന്നതാണ് പുതിയ ഫണ്ട്. ലാർജ്, മിഡ്, സ്മോൾ-ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്നതിനാൽ സന്തുലിതമായ വളർച്ച കൈവരിക്കാൻ സാധിക്കുന്നു. മൊമൻറം, ക്വാളിറ്റി എന്നീ ഘടകങ്ങൾ പരിഗണിച്ച് ശക്തമായ അടിത്തറയും വളർച്ചയും ഉള്ള കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. ഓൺലൈനായും ടാറ്റാ എഐഎയുടെ വെബ്സൈറ്റു വഴിയും ഡിജിറ്റൽ പങ്കാളികളായ പോളിസി ബസാർ, ടാറ്റാ ന്യൂ, ഫോൺപേ തുടങ്ങിയവ വഴിയും സുഗമമായി നിക്ഷേപം നടത്താനാകും.

ഓഹരി, ഓഹരി അധിഷ്ഠിത മേഖലകളിലാവും 80 മുതൽ 100 ശതമാനം വരെ നിക്ഷേപം. 0 മുതൽ 20 ശതമാനം വരെ കാഷ്, മണി മാർക്കറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കും. നഷ്ട സാധ്യതകൾ മനസിലാക്കി ഉയർന്ന വരുമാനം ലഭിക്കുന്ന വിധത്തിലാണ് ഫണ്ട് രൂപകൽപന ചെയ്തിട്ടുള്ളത്. പ്രതിവർഷം 1.35 ശതമാനമായിരിക്കും ഫണ്ട് മാനേജുമെൻറ് ചാർജ്. 2025 ഫെബ്രുവരി 21-ന് ആരംഭിച്ച് 2025 ഫെബ്രുവരി 28 വരെയാണ് എൻഎഫ്ഒ കാലാവധി

ഇക്കാലത്തെ റിട്ടയർമെൻറ് പ്ലാനിങിന് സ്മാർട്ടും കൂടുതൽ തന്ത്രപരവുമായ നിക്ഷേപമാണ് ആവശ്യമെന്ന് ടാറ്റാ എഐഎ ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർ ഹർഷദ് പാട്ടീൽ പറഞ്ഞു. മൾട്ടിക്യാപ് മൊമൻറം ക്വാളിറ്റി ഇൻഡക്സ് പെൻഷൻ ഫണ്ട് നിക്ഷേപകർക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിന്നു നേട്ടമുണ്ടാക്കാനാവുന്ന വിധത്തിലാണു രൂപകൽപന ചെയ്തിട്ടുള്ളത്. അതേ സമയം അവരുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യും. മൊമൻറം, ക്വാളിറ്റി നിക്ഷേപങ്ങൾ സംയോജിപ്പിക്കുന്നതിലൂടെ നഷ്ടസാധ്യതയെ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്തുള്ള വരുമാനം നിക്ഷേപകർക്കു നൽകാനാണ് ഉദ്ദേശിക്കുന്നത്. അതുവഴി പോളിസി ഉടമകൾക്ക് റിട്ടയർമെൻറ് കാലത്ത് സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാൻ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.