Sections

ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് എൻഎഫ്ഒ മാർച്ച് 31 വരെ

Friday, Mar 24, 2023
Reported By Admin
TATA AIA

ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് സസ്റ്റയനബിൾ ഇക്വിറ്റി ഫണ്ട്, ഡൈനാമിക് അഡ്വാൻറേജ് ഫണ്ട് എന്നിവയുടെ പുതിയ ഫണ്ട് ഓഫറുകൾക്ക് തുടക്കം കുറിച്ചു


കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് സസ്റ്റയനബിൾ ഇക്വിറ്റി ഫണ്ട്, ഡൈനാമിക് അഡ്വാൻറേജ് ഫണ്ട് എന്നിവയുടെ പുതിയ ഫണ്ട് ഓഫറുകൾക്ക് തുടക്കം കുറിച്ചു. യൂണിറ്റിന് പത്തു രൂപ എന്ന എൻഎവിയിൽ മാർച്ച് 31 വരെയാണ് പുതിയ ഫണ്ട് ഓഫർ.

പരിസ്ഥിതി, സാമൂഹ്യ, ഭരണ സൗഹാർദ്ദ കമ്പനികളിൽ നിക്ഷേപിച്ച് ദീർഘകാലത്തിൽ മൂലധന നേട്ടം കൈവരിക്കാനാണ് ടാറ്റാ എഐഎയുടെ സസ്റ്റയനബിൾ ഇക്വിറ്റി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നിക്ഷേപത്തിൻറെ 80 മുതൽ 100 ശതമാനം വരെ ഇഎസ്ജി മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ഓഹരികളിലും ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിലുമായിരിക്കും. 20 ശതമാനം വരെ മറ്റ് ഓഹരികളിലും ഡെറ്റ്, മണി മാർക്കറ്റ് പദ്ധതികളിലും ആയിരിക്കും.

വിപണി ചാഞ്ചാട്ടങ്ങൾ പോലുള്ള ഘടകങ്ങൾക്ക് അനുസരിച്ചല്ലാതെ സുസ്ഥിരമായ മികച്ച നിക്ഷേപങ്ങൾ നൽകുകയാണ് ടാറ്റാ എഐഎ ഡൈനാമിക് അഡ്വാൻറേജ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് പുതിയ ഫണ്ട് ഓഫറുകളിലും ടാറ്റാ എഐഎയുടെ യൂലിപ് ഓഫറിങ്ങുകളായ ഫോർച്യൂൺ പ്രോ, വെൽത്ത് പ്രോ, ഫോർച്യൂൺ മാക്സിമ, വെൽത്ത് മാക്സിമ തുടങ്ങിയവയിലൂടെ നിക്ഷേപിക്കാം ടാറ്റാ എഐഎയുടെ സവിശേഷമായ നിക്ഷേപ ബന്ധിത പരിരക്ഷാ പദ്ധതികളായ പരം രക്ഷക്, സമ്പൂർണരക്ഷാ സുപ്രീം തുടങ്ങിയവ വാങ്ങുന്നതിലൂടേയും ഉപഭോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഇതുവഴി ഉപഭോക്താക്കൾക്ക് വിപണി ബന്ധിത നേട്ടങ്ങളും ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും നേടാനാവും.

സാമ്പത്തിക അനിശ്ചിതത്വങ്ങളുടേയും ചാഞ്ചാട്ടങ്ങളുടേയും ഇക്കാലത്ത് നമ്മുടെ ഭാവിക്കു പരിരക്ഷ നൽകേണ്ടത് അത്യാവശ്യമാണെന്ന് ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് ചീഫ് ഇൻവെസ്റ്റിങ് ഓഫിസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ ഹർഷദ് പാട്ടീൽ പറഞ്ഞു. ഇതേ സമയം തന്നെ നാം വൻ കാലാവസ്ഥാ മാറ്റങ്ങളും അതിവേഗ നഗരവൽക്കരണങ്ങളുടേയും തിക്തഫലങ്ങളും അനുഭവിക്കുകയുമാണ്. ഇവയെല്ലാം കണക്കിലെടുത്തു കൊണ്ടാണ് ഈ വെല്ലുവിളികളിലൂടെ കടന്നു പോകുകയും അതേ സമയം നമ്മുടെ ഭൂമിക്ക് മികച്ച ഭാവി ലഭ്യമാക്കാൻ സംഭാവനകൾ നൽകുകയും ചെയ്യുന്ന രണ്ട് സവിശേഷമായ എൻഎഫ്ഒകളുമായി തങ്ങൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.