- Trending Now:
കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ആനുവിറ്റി പദ്ധതിയായ ടാറ്റാ എഐഎ ലൈഫ് ഫോർച്യൂൺ ഗാരണ്ടി പെൻഷൻ പദ്ധതിയുടെ കൂടുതൽ മികച്ച പതിപ്പ് അവതരിപ്പിച്ചു. ഉയർന്ന ആനുവിറ്റി നിരക്കുകൾ, മരണാനന്തര ആനൂകൂല്യങ്ങൾ തുടങ്ങിയവ ഇതിൻറെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.
വർധിച്ച ജീവിത ദൈർഘ്യവും കുറഞ്ഞ സമ്പാദ്യവും രാജ്യത്ത് റിട്ടയർമെൻറ് വരുമാനത്തെ കൂടുതൽ ആശങ്കയുണർത്തുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്. 2050-ഓടെ ഇന്ത്യക്കാരുടെ റിട്ടയർമെൻറ് സേവിങ്സ് ഗ്യാപ് 85 ട്രില്യൺ ഡോളറിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വ്യക്തിഗത തെരഞ്ഞെടുപ്പുകൾ സാധ്യമാക്കുന്ന ടാറ്റാ എഐഎ ലൈഫ് ഫോർച്യൂൺ ഗാരണ്ടീഡ് പെൻഷൻ പദ്ധതി വലിയ സഹായമായിരിക്കും. ഉദാഹരണത്തിന് പദ്ധതിയുടെ റീട്ടേൺ ഓഫ് പർച്ചയ്സ് പ്രൈസോടു കൂടിയ ഡിഫേഡ് ലൈഫ് ആനുവിറ്റി (ജിഎ 1) പ്രകാരം 45 വയസുള്ള ഒരു വ്യക്തി ഏഴു വർഷത്തേക്ക് അഞ്ചു ലക്ഷം രൂപയുടെ വാർഷിക പ്രീമിയം അടക്കുകയാണെങ്കിൽ എട്ടാം വർഷം മുതൽ ആ വ്യക്തി ജീവിച്ചിരിക്കുന്ന കാലത്തോളം 2,61,030 രൂപ വാർഷിക വരുമാനം ലഭിക്കും. ഇതു വഴി ആ വ്യക്തി ആകെ അടച്ച പ്രീമിയത്തിൻറെ 7.46 ശതമാനം വാർഷിക വരുമാനം ലഭിക്കുന്നു എന്ന് ഉറപ്പാക്കാനാവും. ആനുവിറ്റി ലഭിക്കുന്ന വ്യക്തിയുടെ മരണമുണ്ടായാൽ നോമിനിക്ക് മരണാനന്തര ആനുകൂല്യം ലഭിക്കാനും അർഹതയുണ്ടാകും.
റിട്ടേൺ ഓഫ് പർച്ചേസ് പ്രൈസോടു കൂടിയ ഡിഫേർഡ് ലൈഫ് ആനുവിറ്റി (ജിഎ 2) തത്തുല്യ ആകർഷണത്തോടു കൂടിയ നേട്ടങ്ങളാണു നൽകുന്നത്. ഇതിൽ 50 വയസുള്ള ഒരു വ്യക്തി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ പത്തു വർഷത്തേക്ക് അഞ്ചു ലക്ഷം രൂപ വീതം വാർഷിക പ്രീമിയം അടക്കുമ്പോൾ റിട്ടയർമെൻറ് പ്രായമെത്തുമ്പോൾ മുതൽ 4,06,100 രൂപ വീതം വാർഷിക വരുമാനം നേടി തുടങ്ങും. മുൻ പദ്ധതിയിലെ പോലെ ആനുവിറ്റി വാങ്ങുന്ന വ്യക്തിയുടെ മരണമുണ്ടായാൽ മുഴുവൻ പ്രീമിയങ്ങളും നോമിനിക്കു തിരിച്ചു നൽകുകയും ചെയ്യും.
ഉറപ്പായ സ്ഥിര വരുമാനമെന്നത് റിട്ടയർമെൻറിനു ശേഷമുള്ള ചെലവുകൾ കൈകാര്യം ചെയ്യാൻ സഹായകമാകുമെന്ന് ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ സമിത്ത് ഉപോധ്യായ് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ സഹായകമാകുന്ന മികച്ച പദ്ധതിയാണ് ടാറ്റാ എഐഎ ലൈഫ് ഫോർച്യൂൺ ഗാരണ്ടി പെൻഷനെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.