Sections

ടാറ്റാ എഐഎ 1,183 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു

Friday, Jun 23, 2023
Reported By Admin
TATA AIA

2023 സാമ്പത്തിക വർഷത്തെ വാർഷിക ബോണസ് മുൻ വർഷത്തേക്കാൾ 37% കൂടുതൽ


കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് പാർട്ടിസിപ്പേറ്റിങ് വിഭാഗത്തിൽ പെട്ട പോളിസി ഉടമകൾക്ക് 2022-23 വർഷത്തേക്ക് 1,183 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. മുൻ വർഷത്തേക്കാൾ 37 ശതമാനം ഉയർന്ന തുകയാണിത്. എക്കാലത്തേയും ഉയർന്ന ഈ ബോണസ് തുകയ്ക്ക് പാർട്ടിസിപ്പേറ്റിങ് വിഭാഗത്തിൽ പെട്ട 7,49,229 പോളിസി ഉടമകൾക്കാണ് അർഹതയുള്ളത്.

ശക്തമായ ഫണ്ട് മാനേജുമെൻറ് വഴി ടാറ്റാ എഐഎ പാർട്ടിസിപ്പേറ്റിങ് പോളിസി ഉടമകൾക്ക് തുടർച്ചയായി നേട്ടം നൽകി വരുന്നുണ്ട്. ഉപഭോക്താക്കൾക്ക് ടാറ്റാ എഐഎയുടെ നൂതനമായ ഇൻഷുറൻസ് സൊല്യൂഷനുകളിൽ നിന്ന് പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

സാമ്പത്തിക ക്ഷേമത്തിൽ തങ്ങളുടെ പോളിസി ഉടമകളേയും പങ്കാളികളാക്കുന്നതാണ് തങ്ങളുടെ രീതിയെന്നും ബോണസ് പ്രഖ്യാപനം പോളിസി ഉടമകളോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണെന്നും ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് ചീഫ് ഫിനാൻഷ്യൽ ഓഫിസറും പ്രസിഡൻറുമായ സമിത്ത് ഉപാധ്യായ്പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.