- Trending Now:
കൊച്ചി: ടാറ്റാ എഐഎ ലൈഫ് റൈസിങ് ഇന്ത്യ ഫണ്ട് അവതരിപ്പിച്ചു. ഇന്ത്യയുടെ സാമ്പത്തിക വികസനത്തേയും സ്വാശ്രയത്വത്തേയും മുന്നോട്ടു നയിക്കുന്ന ഉയർന്ന വളർച്ചയുള്ള മേഖലകളിൽ നിക്ഷേപിക്കുന്നതിലാവും പുതിയ ഫണ്ട് ശ്രദ്ധ കേന്ദ്രീകരിക്കുക. 2024 മാർച്ച് 31-ന് അവസാനിക്കുന്ന എൻഎഫ്ഒയ്ക്ക് ശേഷം അതേ ദിവസം തന്നെ യൂണിറ്റുകളുടെ വിതരണവും നടത്തും.
കഴിഞ്ഞ ഒരു വർഷത്തിൽ പുറത്തിറക്കിയവ അടക്കം ടാറ്റാ എഐഎയുടെ മുൻ ഫണ്ടുകൾ എല്ലാം തന്നെ അടിസ്ഥാന സൂചികകളേക്കാൾ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ടാറ്റാ എഐഎ കൈകാര്യം ചെയ്യുന്ന ആസ്തികളിൽ 95.25 ശതമാനവും 2024 ജനുവരി 31-ന് അവസാനിച്ച അഞ്ചു വർഷ കാലയളവിൽ 4 സ്റ്റാർ അല്ലെങ്കിൽ 5 സ്റ്റാർ റേറ്റിങാണു നേടിയിട്ടുള്ളതെന്ന് മോണിങ് സ്റ്റാർ റേറ്റിങ്സ് സൂചിപ്പിക്കുന്നു. 2024 ഫെബ്രുവരി 29-ലെ കണക്കുകൾ പ്രകാരം കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 96,532 കോടി രൂപയാണ്.
2024 മാർച്ച് 31-ന് അവസാനിക്കുന്ന എൻഎഫ്ഒയിൽ യൂണിറ്റ് ഒന്നിന് പത്തു രൂപ നിരക്കിലാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇന്ത്യയുടെ വികസന ഗാഥയിൽ ഉപഭോക്താക്കൾക്കു പങ്കാളികളാകാൻ അവസരമൊരുക്കുന്ന വിധത്തിലാണ് പദ്ധതി.
ആത്മനിർഭർ ഭാരത് നീക്കത്തെ ത്വരിതപ്പെടുത്തുന്ന മുഖ്യ മേഖലകളിലും കമ്പനികളിലുമായിരിക്കും റൈസിങ് ഇന്ത്യ പദ്ധതി നിക്ഷേപിക്കുക. അടിസ്ഥാന സൗകര്യം, നിർമാണം, ബാങ്കിങ്, ഡിജിറ്റൽ, പ്രതിരോധം തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടുന്നു. വിവിധ വിപണി തലങ്ങളിലുള്ള കമ്പനികളിൽ ഇതു നിക്ഷേപം നടത്തും.
പദ്ധതിയുടെ നിക്ഷേപങ്ങളിൽ 70 മുതൽ 100 ശതമാനം വരെ ഓഹരികളിലും അനുബന്ധ നിക്ഷേപങ്ങളിലുമായിരിക്കും. 0 മുതൽ 30 ശതമാനം വരെ ഡെറ്റ്, മണി മാർക്കറ്റ് നിക്ഷേപങ്ങളിലായിരിക്കും
ടാറ്റാ എഐഎ പോളിസി ഉടമകൾക്ക് പ്രോ-ഫിറ്റ്, പരം രക്ഷക് സൊലൂഷൻ, പരം രക്ഷക് പ്ലസ് സൊലൂഷൻ, പരം രക്ഷക് 2 സൊലൂഷൻ, പരം രക്ഷക് ആർഒപി സൊലൂഷൻ, പരം രക്ഷക് 4 സൊലൂഷൻ, പരം രക്ഷക് പ്രോ സൊലൂഷൻ, പരം രക്ഷക് എലൈറ്റ് സൊലൂഷൻ തുടങ്ങിയ വിവിധ പദ്ധതികളിലൂടെ നിക്ഷേപം നടത്താനാവും. ഓഹരികളുടെ ദീർഘകാല വളർച്ചാ സാധ്യതയും ലൈഫ് ഇൻഷൂറൻസ് പരിരക്ഷയും ഒരുമിച്ച് പ്രയോജനപ്പെടുത്താൻ ഇതു സഹായകമാകും.
അതിവേഗം വളരുന്ന സുപ്രധാന സമ്പദ്ഘടനയായി ആഗോളതലത്തിൽ വലിയ പ്രതിഫലനമാണ് കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ പ്രകടിപ്പിച്ചതെന്ന് ടാറ്റാ എഐഎ ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസറും എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറുമായ ഹർഷദ് പാട്ടീൽ പറഞ്ഞു. ഈ യാത്രയിൽ പങ്കാളികളാകാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ തങ്ങൾ ഉപഭോക്താക്കൾക്കു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടാറ്റാ എഐഎയുടെ യൂലിപ് പദ്ധതികളിലൂടെ തങ്ങളുടെ ഉപഭോക്താക്കൾ എപ്പോഴും ദീർഘകാല വളർച്ചാ സാധ്യതയിലൂടെ നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക സുരക്ഷ, സ്വത്തു സമ്പാദിക്കൽ, ആരോഗ്യം, ക്ഷേമം തുടങ്ങിയ ഉപഭോക്താക്കളുടെ വിവിധങ്ങളായ ആവശ്യങ്ങൾക്ക് അനുസൃതമായ നിരവധി നവീന ഇൻഷൂറൻസ് പദ്ധതികളാണു തങ്ങൾ ആവിഷ്ക്കരിക്കുന്നതെന്ന് ടാറ്റാ എഐഎ സിഎഫ്ഒയും പ്രൊഡക്ട്സ് ആൻറ് പ്രൊപോസിഷൻസ് മേധാവിയുമായ സമിത് ഉപാധ്യായ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.