Sections

ടാറ്റാ എഐഎയെ ഇന്ത്യയിലെ മികച്ച തൊഴിൽദാതാവായി തെരഞ്ഞെടുത്തു

Tuesday, Apr 18, 2023
Reported By Admin
TATA AIA

ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് കമ്പനിയെ കിൻസെൻട്രികിൻറെ 2022-ലെ ഏറ്റവും മികച്ച തൊഴിൽ ദാതാവായി തെരഞ്ഞെടുത്തു


കൊച്ചി: ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷൂറൻസ് കമ്പനികളിലൊന്നായ ടാറ്റ എഐഎ ലൈഫ് ഇൻഷൂറൻസ് കമ്പനിയെ കിൻസെൻട്രികിൻറെ 2022-ലെ ഏറ്റവും മികച്ച തൊഴിൽ ദാതാവായി തെരഞ്ഞെടുത്തു. ജീവനക്കാരെ പ്രയോജനപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഓരോ മേഖലയിലും മുൻനിര സ്ഥാപനങ്ങളെ ഉയർത്തിക്കാട്ടുന്നതിൽ ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട സ്ഥാപനമാണ് കിൻസെൻട്രിക്.

ഈ പുരസ്ക്കാര നേട്ടത്തോടെ ടാറ്റാ എഐഎ കിൻസെൻട്രിക് ബെസ്റ്റ് എംപ്ലോയീസ് ക്ലബ്ബിലും അംഗമായി. കഴിഞ്ഞ മൂന്നു വർഷത്തെ സർട്ടിഫിക്കേഷനുകൾ, ജീവനക്കാരെ വിനിയോഗിക്കുന്ന പ്രക്രിയയെ കുറിച്ച് ആഴത്തിലുള്ള വിലയിരുത്തൽ തുടങ്ങിയവ അടക്കം കർശനമായ പരിശോധനകൾക്കു ശേഷമാണ് ഈ അംഗത്വം നൽകുക. ജീവനക്കാരെ പ്രയോജനപ്പെടുത്തൽ, സ്ഥാപനത്തിൻറെ ഊർജ്ജസ്വലത, മുൻനിരക്കാരെ വിന്യസിക്കൽ, കഴിവിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങി മികച്ച തൊഴിൽ ദാതാവിനെ വിലയിരുത്താൻ കിൻസെൻട്രിക് പരിഗണിക്കുന്ന ഘടകങ്ങളിലെല്ലാം കമ്പനി മികച്ച മുന്നേറ്റമാണു നടത്തുന്നത്.

സ്ഥാപനത്തിലെ 12,000-ത്തിൽ പരം ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനായി തുടർച്ചയായ ശ്രമം നടത്തുന്ന ടാറ്റാ എഐഎയുടെ എച്ച്ആർ ടീമിനുള്ള പരിശ്രമങ്ങൾക്കുള്ള സാക്ഷ്യപത്രം കൂടിയാണ് ഈ പുരസ്ക്കാരം.

കിൻസെൻട്രികിൻറെ ഏറ്റവും മികച്ച തൊഴിൽദാതാവായി തുടർച്ചയായ ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ടതും അഭിമാനകരമായ ബെസ്റ്റ് എംപ്ലോയേഴ്സ് ക്ലബ്ബ് അംഗത്വം ലഭിച്ചതും ടാറ്റാ എഐഎയെ സംബന്ധിച്ച് മികച്ച ബഹുമതിയാണെന്ന് ടാറ്റാ എഐഎ ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫിസറും പ്രസിഡൻറുമായ ക്രിസ്റ്റിൽ ഭൻസാനിയ പറഞ്ഞു. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള തങ്ങളുടെ പ്രക്രിയകളുടേയും ഞങ്ങളുടെ ജീവനക്കാരോടുള്ള പ്രതിബദ്ധതയുടേയും കൃത്യമായ അളവുകോലാണിത്. ഈ യാത്രയിൽ പിന്തുണ നൽകിയ എല്ലാ സഹപ്രവർത്തകർക്കും നന്ദി പറയുന്നതായും ക്രിസ്റ്റിൽ പറഞ്ഞു.

വിവിധങ്ങളായ തൊഴിലാളി അനുഭവങ്ങൾ സൃഷ്ടിച്ചു കൊണ്ട് തൊഴിലിടത്തിൽ വൻ മികവു പ്രദർശിപ്പിക്കുന്ന ഏറ്റവും മികച്ച തൊഴിൽ ദാതാക്കളെയാണ് കിൻസെൻട്രിക് തെരഞ്ഞെടുക്കുന്നതെന്ന് കിൻസെൻട്രിക് ഗ്ലോബൽ കൾചർ ആൻറ് എൻഗേജ്മെൻറ് പ്രാക്ടീസ് ലീഡർ അമി വിൻ മുമ്മ പറഞ്ഞു. ഈ നേട്ടത്തിൽ ടാറ്റാ എഐഎയെ അഭിനന്ദിക്കുന്നതായും അമി വിൻ മുമ്മ പറഞ്ഞു.

ജീവനക്കാർക്കായി മികച്ച വൈവിധ്യമാർന്ന അനുഭവങ്ങൾ വളർത്തിയെടുക്കുന്നതിൽ തുടർച്ചയായ പ്രതിബദ്ധത പുലർത്തുന്ന മികച്ച തൊഴിൽ ദാതാക്കളെ കണ്ടെത്തുന്ന ആഗോള എച്ച്ആർ ഉപദേശക സ്ഥാപനമാണ് കിൻസെൻട്രിത്. 2016-നു ശേഷം ഇതു തുടർച്ചയായ ഏഴാം വർഷമാണ് ഏറ്റവും മികച്ച തൊഴിൽ ദാതാവ് എന്ന അഭിമാനകരമായ നേട്ടം ടാറ്റാ എഐഎ കൈവരിക്കുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടങ്ങൾക്കുള്ള സൂചികയായ ബെസ്റ്റ് പ്ലെയ്സ് ടു വർക്ക് സർട്ടിഫിക്കേഷനും അടുത്തിടെ ടാറ്റാ എഐഎ നേടിയിരുന്നു. സ്ഥാപനത്തിലെ 70 ശതമാനമോ അതിലേറെയോ ജീവനക്കാർ തൊഴിൽ ചെയ്യാൻ ഏറ്റവും മികച്ച ഇടമാണെന്ന് വിലയിരുത്തിയാലാണ് ഈ അംഗീകാരംലഭിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.