Sections

ടാറ്റാ എഐഎ 1465 കോടി രൂപ ബോണസ് നൽകുന്നതായി പ്രഖ്യാപിച്ചു

Saturday, Jun 22, 2024
Reported By Admin
Tata AIA announces its highest ever bonus payout of INR 1,465 crores

ബോണസ് തുക 2023 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർധിച്ചു

കൊച്ചി: മുൻനിര ലൈഫ് ഇൻഷൂറൻസ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇൻഷൂറൻസ് 2024 സാമ്പത്തിക വർഷത്തിൽ പങ്കാളിത്ത പോളിസി ഉടമകൾക്കായി 1465 കോടി രൂപയുടെ ബോണസ് പ്രഖ്യാപിച്ചു. കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ ബോണസ് തുകയാണിത്. 2023 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 24 ശതമാനം വർധനവുണ്ട് ബോണസ് തുകയിൽ.

പങ്കാളിത്ത പോളിസികളിൽ മികച്ച ബോണസ് നൽകുന്ന മറ്റൊരു വർഷം കൂടിയാണിതെന്നത് തങ്ങൾക്കേറെ ആഹ്ളാദം നൽകുന്നതായി ടാറ്റാ എഐഎ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറും അപ്പോയിൻറഡ് ആക്ച്വറിയുമായ ക്ഷിതിജ് ശർമ പറഞ്ഞു. ബോണസ് പ്രഖ്യാപനത്തിലെ ടാറ്റാ എഐഎയുടെ റെക്കോർഡ് പോളിസി ഉടമകൾ തങ്ങളിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിനു പകരമായി നേട്ടങ്ങൾ നൽകുന്നതിനെ സൂചിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായതും ദീർഘകാല വരുമാനവും നഷ്ടസാധ്യതകളും സന്തുലനം ചെയ്തുള്ളതുമായ സ്റ്റോക് തെരഞ്ഞെടുക്കൽ തന്ത്രം വഴി പോളിസി ഉടമകളോട് അചഞ്ചലമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നതാണ് ടാറ്റാ എഐഎയുടെ നിക്ഷേപ തത്വം. കൃത്യമായി നിർവചിച്ച നിക്ഷേപ ചട്ടക്കൂടാണ് കമ്പനിക്കുള്ളത്. ഉപഭോക്താക്കൾക്ക് തുടർച്ചയായി മൂല്യം പ്രദാനം ചെയ്യുന്ന രീതിയിൽ ദീർഘകാല കാഴ്ചപ്പാടാണ് ഇതിലുള്ളത്.

കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ മൂന്നു വർഷത്തിൽ താഴെ കൊണ്ട് ഒരു ലക്ഷം കോടി രൂപയിലത്തിച്ച് ഇരട്ടിയാക്കാനും സാധിച്ചു. ടാറ്റാ എഐഎയുടെ ആകെ കൈകാര്യം ചെയ്യുന്ന നിക്ഷേപങ്ങളുടെ 91 ശതമാനവും അഞ്ചു വർഷ അടിസ്ഥാനത്തിൽ ഫോർ സ്റ്റാർ അല്ലെങ്കിൽ ഫൈവ് സ്റ്റാർ റേറ്റിങ് ഉള്ളതാണെന്ന് 2024 മാർച്ച് 31-ലെ മോണിങ് സ്റ്റാർ റേറ്റിങ്സ് ചൂണ്ടിക്കാട്ടുന്നു. നിക്ഷേപങ്ങളുടെ ഗുണമേൻമയാണിതു സൂചിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.