Sections

കാലാതീതമായ പാരമ്പര്യത്തെ പ്രതിഫലിക്കുന്ന ധരോഹർ ആഭരണ ശേഖരവുമായി തനിഷ്‌ക്

Friday, Nov 03, 2023
Reported By Admin
Tanishq Dharohar jewellery

കൊച്ചി: ഇന്ത്യയിലെ പ്രീമിയർ ജുവല്ലറി ബ്രാൻഡായ തനിഷ്‌ക് ദീപാവലി ആഘോഷങ്ങൾക്കായി ധരോഹർ ആഭരണ ശേഖരം വിപണിയിലവതരിപ്പിച്ചു. പരമ്പരാഗത കരവിരുതിൻറെ കാലാതീതമായ ചാരുതയ്ക്ക് തനിഷ്‌ക് ഹൃദയത്തിൽ നിന്ന്  സമർപ്പിക്കുന്ന ആദരവാണ് ധരോഹർ ആഭരണ ശേഖരം.

ധരോഹർ ശേഖരത്തിൽ പാരമ്പര്യത്തെ ആധുനീകതയുടെ സ്പർശവുമായി സംയോജിപ്പിക്കുകയാണ്. സവിശേഷമായ ഡിസൈനുകളും ആകർഷകമായ കലാവിരുതും ഉയർത്തിക്കാട്ടി നമ്മുടെ മഹത്തായ പാരമ്പര്യത്തിൻറെ മൂല്യത്തെ അതിൽ സംരക്ഷിച്ചിരിക്കുകയാണ്. പ്ലെയിൻ ഗോൾഡ്, വിൻറേജ്, കുന്ദൻ തുടങ്ങിയ ജുവല്ലറി ഡിസൈനുകളുടെ വിപുലമായ ശേഖരമാണിതിലുള്ളത്. വനിതകൾക്ക് ആദരവു നൽകുന്നതാണ് ഇതിലെ ഓരോ ആഭരണവും.

കലാകാരൻമാരുടെ അതുല്യമായ വിരുത് ധരോഹർ ശേഖരത്തിൽ ഉയർത്തിക്കാട്ടപ്പെടുകയാണ്. സങ്കീർണമായ ചന്ദക് വർക് മുതൽ അപൂർവ്വമായ ബദ്‌റൂം സാങ്കേതികവിദ്യയും ആകർഷകമായ റാസ്‌റവയും  വരെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന ഓരോ ആഭരണത്തിലും ദർശിക്കാം. ഈ ശേഖരത്തിലെ എടുത്തു പറയേണ്ടവയാണ് തപ്പാ വർക്ക് കൊണ്ടലങ്കരിച്ച ചോക്കർ നെക്ലസ് സെറ്റ്, സങ്കീർണമായ ഫിൽഗ്രീ വർക്കുമായുള്ള റീഗൽ നെക്ലസ്, കുന്ദൻ ഇൻലേ വർക്കുമായുള്ള ക്ലാസിക് സെറ്റ്, ബദ്‌റൂംപാറ്റേണിലുള്ള ടർക്കോയ്‌സ് സെറ്റ് തുടങ്ങിയവ. കൂടാതെ മറ്റ് അനേകം നെക്ലസ് സെറ്റുകൾ, വളകൾ, ബ്രെയ്‌സ്ലെറ്റുകൾ, മോതിരങ്ങൾ തുടങ്ങിയവയും ഈ ശേഖരത്തിലുണ്ട്.

Tanishq Dharohar jewellery

ദീപാവലിക്ക് തനിഷ്‌കിൻറെ ധരോഹർ ശേഖരം അവതരിപ്പിക്കാൻ തങ്ങൾക്ക് ആവേശമുണ്ടെന്ന് ടൈറ്റൺ കമ്പനി ചീഫ് ഡിസൈൻ ഓഫിസർ രേവതി കാന്ത് പറഞ്ഞു. നമ്മുടെ പാരമ്പര്യത്തേയും സാംസ്‌ക്കാരിക പൗരാണികതയേയും ആഘോഷിക്കുന്ന ഹൃദയത്തെ സ്പർശിക്കുന്ന ആഘോഷമാണിത്. തൻറെ വേരുകൾ കാത്തു സൂക്ഷിക്കുന്ന ആധുനീക വനിതയ്ക്കായി പ്രത്യേകമായി കടഞ്ഞെടുത്തതാണ് ധരോഹർ ശേഖരം. തങ്ങളുടെ കലാകാരൻമാർ അതീവ ശ്രദ്ധയോടെ നിർമിച്ചവയാണ് ഇതിലെ ഓരോ ആഭരണവും. തലമുറകളായുള്ള നമ്മുടെ പാരമ്പര്യത്തിന് നൽകുന്ന ഹൃദയ സ്പർശിയായ ആദരവാണ് ധരോഹർ ശേഖരം എന്നും രേവതി കാന്ത് പറഞ്ഞു.

പഴമയും പുതുമയും തമ്മിലുള്ള സുന്ദരമായ ബന്ധത്തെയാണതിലൂടെ ധരോഹർ ശേഖരത്തിലൂടെ നെയ്‌തെടുക്കുന്നത്. തലമുറകൾക്ക് ഗൃഹാതുരത്വത്തിൻറേയും പൗരാണികതയുടേയും പ്രതീതി ലഭ്യമാക്കുകയും ചെയ്യുന്നു. ധാരോഹർ എന്നത് വെറുമൊരു ആഭരണ ശേഖരം മാത്രമല്ല. തലമുറകളിലൂടെ പകർന്നു നൽകപ്പെട്ട ഓർമകളുടെ സാക്ഷ്യപ്പെടുത്തൽ കൂടിയാണത്. ധരോഹറിലൂടെ പഴയ കഥകളുടെ പുതിയ അധ്യായമാണ് തനിഷ്‌ക് അവതരിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.