Sections

അക്ഷയ തൃതീയക്ക് 'സ്റ്റണ്ണിങ് എവരി ഇയർ' ശേഖരവുമായി തനിഷ്‌ക്

Thursday, Apr 20, 2023
Reported By Admin
Tanishq

തനിഷ്ക് 'സ്റ്റണ്ണിങ് എവരി ഇയർ' എന്ന പേരിൽ സ്വർണ്ണത്തിലും ഡയമണ്ടിലുമുള്ള ആധുനിക കമ്മലുകളുടെ വിപുലമായ ശേഖരം പുറത്തിറക്കി


കൊച്ചി: അക്ഷയ തൃതീയയുടെ ശുഭ അവസരത്തിൽ, ടാറ്റയിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ തനിഷ്ക്, 'സ്റ്റണ്ണിങ് എവരി ഇയർ' എന്ന പേരിൽ സ്വർണ്ണത്തിലും ഡയമണ്ടിലുമുള്ള ആധുനിക കമ്മലുകളുടെ വിപുലമായ ശേഖരം പുറത്തിറക്കി. ഈ പുതിയ അവതരണത്തിലൂടെ, സ്ത്രീകളുടെ ശൈലിക്ക് യോജിക്കുന്ന കമ്മലുകളുടെ ഡിസൈനുകളും വൈവിധ്യവും ബ്രാൻഡ് വിപുലീകരിച്ചു.

ഓരോ അഭിരുചിക്കും ശൈലിക്കും വസ്ത്രധാരണത്തിനും അവസരത്തിനും അനുയോജ്യമായ രീതിയിൽ മനോഹരമായി രൂപകൽപ്പന ചെയ്തിരിക്കുന്ന കമ്മലുകളാണ് പുതിയ ശേഖരത്തിലുള്ളത്. ഗംഭീരമായ സ്റ്റഡുകൾ, സമകാലിക ഡ്രോപ്പ് കമ്മലുകൾ, ക്ലാസി ക്ലൈമ്പേഴ്സ്, പരമ്പരാഗത ജുംകകൾ എന്നിവയെല്ലാം ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. 18, 22 കാരറ്റ് സ്വർണ്ണത്തിലുള്ള വിപുലമായ രൂപകല്പനകളും കരകൗശല വൈദഗ്ദ്ധ്യവും ഉൾക്കൊള്ളുന്ന ഈ ശേഖരത്തിലെ ഓരോ ആഭരണവും വളരെ കൃത്യതയോടെയും വിശദാംശങ്ങളിൽ ശ്രദ്ധ പതിപ്പിച്ചും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

അക്ഷയ തൃതീയ ആഘോഷങ്ങളുടെ ഭാഗമായി വിസ്മയിപ്പിക്കുന്ന കമ്മൽ ഡിസൈനുകൾക്കൊപ്പം മികച്ച ഓഫറുകളും തനിഷ്ക് നൽകുന്നു. ഏപ്രിൽ 24 വരെ സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിലും 20 ശതമാനം കിഴിവ് നൽകുന്നു. കൂടാതെ ഏത് ജ്വല്ലറിയിൽ നിന്നും വാങ്ങിയ പഴയ സ്വർണ്ണവും നൂറ് ശതമാനം എക്സ്ചേഞ്ച് മൂല്യത്തോടെ മാറ്റി 'സ്റ്റണ്ണിങ് എവരി ഇയർ' ശേഖരം സ്വന്തമാക്കാനാകും.

സ്വർണ്ണ വില അസ്ഥിരമായ സാഹചര്യത്തിൽ സ്വർണം വാങ്ങാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിന്, ഈ മാസം ഒരു ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ പ്ലാൻ തനിഷ്ക് ആരംഭിച്ചിട്ടുണ്ടെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് ജ്വല്ലറി ഡിവിഷൻ സിഇഒ അജോയ് ചൗള പറഞ്ഞു. മുൻകൂട്ടി ബുക്ക് ചെയ്യാനും സ്വർണവില അസ്ഥിരതയിൽ നിന്ന് അവരെ സ്വയം പരിരക്ഷിക്കാനും ഇത് അനുവദിക്കുന്നു. ഉയർന്ന സ്വർണ്ണ വില വ്യവസ്ഥയിൽ, ഉപഭോക്താക്കളുടെ ബജറ്റ് പരിമിതികൾ പരിഹരിക്കാൻ പഴയ സ്വർണ്ണം മാറ്റിവാങ്ങുന്നതിലും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതുവഴി ആഭരണങ്ങൾ വാങ്ങുന്നതിന് ഈ ശുഭകരമായ കാലയളവ് പ്രയോജനപ്പെടുത്താൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. 22 കാരറ്റ് സ്വർണ്ണത്തിലും ഡയമണ്ടിലുമുള്ള 'സ്റ്റണ്ണിങ് എവരി ഇയർ' ശേഖരം പുറത്തിറക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. അക്ഷയ തൃതീയ ഉത്സവ കാലയളവിലെ റീട്ടെയിൽ വിൽപ്പനയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുത്ത തനിഷ്ക് സ്റ്റോറുകളിലും തനിഷ്കിൻറെ www.tanishq.co.in/stunningeveryear എന്ന ഇ-കൊമേഴ്സ് വെബ്സൈറ്റിലും 'സ്റ്റണ്ണിങ് എവരി ഇയർ'ശേഖരം ലഭ്യമാണ്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.